രക്തസാക്ഷി

ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ജനുവരി 16, 2023 വിശ്വാസം പരിത്യജിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം ബൗറൈമ പറഞ്ഞു, “നിങ്ങള്‍ വേണമെങ്കില്‍ എന്‍റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല” 2023 ജനുവരി 11ന് ബുധനാഴ്ച ബുര്‍ക്കിനാ ഫാസോയിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ പള്ളിയില്‍ തീവ്രവാദികള്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ രീതിയില്‍ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും. മഹ്ദിയാബാദിലുള്ള പള്ളിയില്‍