കൂടുതല്‍ ലേഖനങ്ങള്‍

SEE ALL

പ്രവര്‍ത്തനങ്ങള്‍

മൈത്രിസന്ദേശം

സാംസ്കാരികവും വംശീയവും മതപരവുമായ വൈജാത്യങ്ങളോടുള്ള അസഹിഷ്ണുതയാൽ വലയുന്ന ഇന്നത്തെ ലോകത്ത്, “മൈത്രിസന്ദേശം” സമൂഹത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയാകുന്നു. അപാരമായ ദീർഘവീക്ഷണവും സാർവത്രികമായ സന്ദേശവും ഉള്ളടങ്ങുന്ന ഈ ഗ്രന്ഥം ഏകദൈവത്തെ ആരാധിക്കുക എന്ന കേന്ദ്ര വിഷയത്തെ അടിസ്ഥാനമാക്കി എല്ലാ മനുഷ്യരുടെയും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള പാതയൊരുക്കുന്നു.

അതുകൊണ്ട് തന്നെ, ഈ യുഗത്തിൽ സമാധാനത്തിന് അടിത്തറയിടാൻ നിയോഗിക്കപ്പെട്ട ഒരു മനുഷ്യന്റെ – അഥവാ വാഗ്ദത്ത മസീഹിന്റെ – അവസാന കൃതിയാണ് “മൈത്രിസന്ദേശം” എന്നതിൽ അതിശയിക്കാനില്ല.

കൂടുതല്‍ പുസ്തകങ്ങള്‍

കൂടുതൽ പുസ്തകങ്ങൾ

ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും

പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ തോറും ആഗോള സാമ്പത്തിക പ്രതിസന്ധി ഗൗരവാവഹവുമായ വിപത്തുകളാണ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് സംജാതമായ സ്ഥിതിവിശേഷങ്ങള്‍ വീണ്ടും തലപൊക്കുമ്പോള്‍ അതിഭയാനകമായ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മുമ്പില്ലാത്ത വിധം ഈ പോക്കെന്ന നടുക്കം നാം അനുഭവിക്കുന്നു.

ആഗോള അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ നേതാവായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹമദ്(അയ്യദഹു) വിവിധ പാര്‍ലമെന്റുകളില്‍ നടത്തിയ പ്രഭാഷണങ്ങളുടെയും രാഷ്ട്രനേതാക്കള്‍ക്കയച്ച കത്തുകളുടെയും സമാഹാരമായ ഈ ഗ്രന്ഥം അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയും അവയെ തടഞ്ഞുകൊണ്ട്‌ എങ്ങനെ ലോകത്ത് സമാധാനം സ്ഥാപിക്കാം എന്നതിന് കൃത്യമായ മാര്‍ഗരേഖ അവതരിപ്പിക്കുകയും ചെയ്യുന്നു.

എല്ലാവരോടും സ്നേഹം

ആരോടുമില്ല വെറുപ്പ്

എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ്‌

നൂറു വർഷത്തിലേറെയായി അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇസ്‌ലാമിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്നു. 1889ൽ സ്ഥാപിതമായത് മുതല്‍, അഹ്മദിയ്യ ജമാഅത്ത് സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും ഒത്തൊരുമയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിനും സമന്വയത്തിനും മതാന്തര സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു സമുദായം എന്ന നിലയിൽ, അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ പള്ളികൾ സന്ദർശിക്കാൻ ഞങ്ങൾ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടാതെ പരസ്പരസാഹോദര്യം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങള്‍ നടത്തുന്ന നിരവധി സെമിനാറുകളിലും പരിപാടികളിലും പങ്കാളികളാകാന്‍ ഞങ്ങള്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മുദ്രാവാക്യമാണ് “എല്ലാവരോടും സ്നേഹം, ആരോടുമില്ല വെറുപ്പ്‌”. ശാശ്വത സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഈ മുദ്രാവാക്യം ഇന്ന് അഹ്മദിയ്യ ജമാഅത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുന്നു.

രാഷ്ട്രങ്ങൾ
0 +
പള്ളികൾ
0 +
ഭാഷകളിൽ വിശുദ്ധ ഖുർആന്‍റെ പരിഭാഷ
0 +
സ്കൂളുകൾ
0 +