ആഗോള അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ സുപ്രധാന പരിപാടികളില്‍ ഒന്നാണ് പീസ് സിംപോസിയം അഥവാ സമാധാന സമ്മേളനം.
സമാധാനസംസ്ഥാപനം എന്ന മഹത്തായ ഉദ്ദേശ്യം മുന്നില്‍ കണ്ടുകൊണ്ട് വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെ ഒരു വേദിയില്‍ ഒരുമിച്ചുകൂട്ടി അവരവരുടെ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ഇന്നത്തെ വൈജാത്യപരമായ അന്തരീക്ഷത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിന് വേണ്ടി വേദിയൊരുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം.
വിവിധ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ ഒരു വേദിയില്‍ ഒരുമിച്ചുകൂടുന്നു എന്നതിന് പുറമെ ഈ പരിപാടി മുഖേന അവര്‍ക്കിടയില്‍ പരസ്പര ധാരണയുടെയും സഹോദര്യത്തിന്റെയും ശക്തമായ ബന്ധം സ്ഥാപിതമാവുകയും ചെയ്യുന്നു.
ഈ പരിപാടിയില്‍ ക്ഷണിതാക്കളായി പങ്കെടുക്കുന്നവരില്‍ രാജ്യപ്രതിനിധികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നയതന്ത്രജ്ഞന്മാര്, മതനേതാക്കള്‍ എന്നിവരെ കൂടാതെ വിവിധ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നു. ഇതില്‍ ചില പ്രമുഖ അതിഥികള്‍ സമാധാനസംസ്ഥാപനവുമായി ബന്ധപ്പെട്ട് ഹ്രസ്വഭാഷണങ്ങള് നല്‍കുകയും ചെയ്യുന്നു.
അഹ്മദിയ്യ മുസ്ലിം ജമാഅത്ത് ഇന്ത്യയുടെ കീഴിലും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഈ പരിപാടി സംഘടിപ്പിക്കപ്പെടാറുണ്ട്. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും പീസ് സിംപോസിയം സംഘടിപ്പിക്കപ്പെടുന്നു. കൂടാതെ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ്, ചണ്ടിഗഡ്, ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളിലും പ്രാദേശിക തലത്തില്‍ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നു.
ഇന്ത്യ വ്യത്യസ്ത ദര്‍ശനങ്ങളുടെയും, മതങ്ങളുടെയും, സംസ്കാരങ്ങളുടെയും, ചിന്താധാരകളുടെയും ഗേഹമായിരിക്കെ, വിവിധ ജ്ഞാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള ഒരു വേദി കൂടിയായി ഈ പരിപാടി മാറുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ലീന സവിശേഷതയായ ബഹുസ്വരതയുടെ സാക്ഷാത്കാരം കൂടിയാകുന്നു ഈ പരിപാടി.
അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ സുപ്രധാനമായ പരിപാടിയായ പീസ് സിംപോസിയം മുഖേന ജനങ്ങളില്‍ ഇസ്ലാമിനെയും അതുപോലെതന്നെ മറ്റു മതങ്ങളെയും സംബന്ധിച്ച കൃത്യവും അഗാധവുമായ തിരിച്ചറിവ് ഉണ്ടാക്കാനും അതുവഴി ലോകസമാധാനം എന്ന മഹാലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി ഐക്യത്തോടെ പരിശ്രമിക്കുവാനും സാധിക്കുന്നു. പീസ് സിംപോസിയത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
അഹ്മദിയ്യ മുസ്ലിം ജമാഅത്ത് ലോകസമാധാനം സ്ഥാപിക്കുന്നതിനും സര്‍വജനങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിശ്ചയദാർഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് പുറമെ സമാധാനത്തിനു വേണ്ടി നടത്തപ്പെടുന്ന എല്ലാ പരിശ്രമങ്ങളെയും അംഗീകരിക്കുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് സമാധാനസംസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ സംഘടനയുടെയോ പരിശ്രമങ്ങളെ അനുമോദിച്ചുകൊണ്ട് ‘അഹ്മദിയ്യ മുസ്ലിം പീസ് പ്രൈസ്’ എന്ന പേരില്‍ ഒരു പുരസ്ക്കാരം നല്കി വരുന്നു. യൂക്കെ വാര്‍ഷിക പീസ് സിംപോസിയത്തിന്റെ അവസരത്തിലാണ് ഈ പുരസ്ക്കാരം നല്കപ്പെടുന്നത്.

© 2021 All rights reserved