ബുക്ക്‌ ഫെയറുകളും എക്സിബിഷനുകളും

ആശയപ്രചരണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ബുക്ക്‌ ഫെയറുകള്‍. ഇസ്‌ലാമികാധ്യാപനങ്ങള്‍ സമാധാനസംസ്ഥാപനത്തിന് ആവശ്യമാണെന്ന് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് അടിയുറച്ച് വിശ്വസിക്കുന്നു. ആയതിനാല്‍, ലോകമെമ്പാടും ജമാഅത്ത് പ്രാദേശികവും അന്താരാഷ്ട്രവുമായ നിരവധി ബുക്ക്‌ ഫെയറുകളില്‍ പങ്കെടുക്കുന്നു. ഇന്ത്യയിലും അഹ്മദിയ്യ ജമാഅത്ത് ഒരുപാട് ബുക്ക്‌ ഫെയറുകളില്‍ പങ്കെടുക്കാറുണ്ട്. ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക്‌ ഫെയര്‍, ഇന്റര്‍നാഷണല്‍ കൊല്‍ക്കത്ത ബുക്ക്‌ ഫെയര്‍, ചെന്നൈ ബുക്ക്‌ ഫെയര്‍, ബാംഗ്ലൂര്‍ ബുക്ക്‌ ഫെയര്‍, ഹൈദരാബാദ് ബുക്ക്‌ ഫെയര്‍, കൊച്ചിയിലെ കൃതി ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയര്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

ഈ ബുക്ക്‌ ഫെയറുകളിലെ ജമാഅത്തിന്റെ സ്റ്റാളുകള്‍ സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകകളാവുന്നു. സ്റ്റാളുകളില്‍ ജമാഅത്തിന്റെ പ്രതിനിധികള്‍ സന്ദര്‍ശകരോട് വളരെ മാന്യമായി സംവദിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

Book fairs are one of the most successful avenues of propagating knowledge. The Ahmadiyya Muslim Community participates in a number of local as well as world book fairs conducted in different parts of the country.

Find us at these events

വിശുദ്ധ ഖുര്‍ആന്‍ എക്സിബിഷനുകള്‍

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്ക് ഒന്നടങ്കം മാര്‍ഗദര്‍ശനമാണെന്ന് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ദൃഡമായി വിശ്വസിക്കുന്നു. ദൈവിക ജ്ഞാനത്തിന്റെയും യുക്തിയുടെയും അനന്തമായ നിധിയാണ്‌ വിശുദ്ധ ഖുര്‍ആന്‍ എന്ന് അഹ്മദികള്‍ മനസ്സിലാക്കുന്നു. ഈ നിധി ലോക ജനതയിലേക്ക്‌ എത്തിക്കുന്നതിന് വേണ്ടി അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും വിശുദ്ധ ഖുര്‍ആന്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കുന്നു. അതില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളും ആശയങ്ങളും വിവിധ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും അത് ദര്‍ശിക്കുന്നതിനായി വിവിധ ആശയധാരകളില്‍ പെട്ടയാളുകളെ ക്ഷണിക്കുകയും ചെയ്യുന്നു.

FAQ

Check with the organizers to find our stall which is mostly registered under the name ‘Ahmadiyya Muslim Community’. You can also call on our toll-free number 1800-103-2131

Talk to the representatives at our stall and join us in spreading the message of peace and brotherhood.

Drop us an email on [email protected] with all the details of the event. One of our representatives shall contact you for further process

Most of the books at our stall are paid but there are some important books that are complimentary for those people who are interested in knowing about our efforts for peace and the message of our spiritual leader.

Our stalls are completely sponsored and organized by volunteers.