ഓഗസ്റ്റ് 9, 2023 താന്‍ ഇത്രയധികം പാപം ചെയ്തല്ലോ എന്നു ചിന്തിച്ച് പാപിയായ മനുഷ്യന്‍ ദുആയില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ദുആ ഔഷധമാണ്. പാപത്തോട് വിമുഖത തോന്നിത്തുടങ്ങിയത് എങ്ങനെയെന്ന് ഒടുവില്‍ അയാള്‍ കാണുന്നതാണ്. പാപത്തില്‍ നിപതിച്ച് ദുആ സ്വീകാര്യതയില്‍ നിരാശരാവുകയും തൗബയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ അവസാനം പ്രവാചകന്മാരെയും അവര്‍ ചെലുത്തുന്ന പ്രഭാവങ്ങളെയും നിഷേധിക്കുന്നു. [മല്‍ഫൂസാത്ത് വാ. 1 പേ. 4] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
ഓഗസ്റ്റ് 2, 2023 മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും
ജൂലൈ 26, 2023 പാപത്തിന്‍റെ പൊരുള്‍ എന്നത് ദൈവം അതിനെ സൃഷ്ടിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം പാപം പൊറുത്തു കൊടുക്കണമെന്ന ആശയം ഉദിക്കുക എന്നതല്ല. ഉദാഹരണമായി, ഈച്ചയുടെ രണ്ടു ചിറകുകളില്‍ ഒന്നില്‍ വിഷസംഹാരിയും മറ്റേതില്‍ വിഷവും അടങ്ങിയിരിക്കുന്നതുപോലെ, മനുഷ്യനും രണ്ടു ചിറകുകളുണ്ട്. ഒന്ന്, പാപത്തിന്‍റെതാണെങ്കില്‍, മറ്റേത് ലജ്ജയുടെയും തൗബ അഥവാ മാനസാന്തരത്തിന്‍റെയും ഖേദത്തിന്‍റെയുമാണ്. ഇതൊരു പൊതുതത്ത്വമത്രേ. ഒരടിമയെ കഠിനമായി മര്‍ദിക്കുന്ന വ്യക്തി അതിനുശേഷം ഖേദിക്കുന്നു; ഇവിടെ രണ്ടു ചിറകുകളും ഒരുമിച്ചു
ജൂലൈ 19, 2023 ഓരോ വസ്തുവും അതിന്‍റെ മൂല്യം അനുസരിച്ചാണ് സംരക്ഷിക്കപ്പെടുന്നത്. പണവും പൈസയും സൂക്ഷിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകളല്ല കവടിയുടെ തോടു സൂക്ഷിക്കാന്‍ ഒരാള്‍ ചെയ്യുക. മരക്കഷണങ്ങളും മറ്റുമാണെങ്കില്‍ വീടിന്‍റെ വല്ല മൂലയിലും കൊണ്ടിടുന്നു. ഇതുപോലെ, ഒരു സംഗതി നഷ്ടപ്പെടുന്നതു തനിക്ക് ദോഷമാണെന്ന് ഒരാള്‍ കാണുമ്പോള്‍ അതിനെ അധികമായി അയാള്‍ സൂക്ഷിച്ചു വയ്ക്കുന്നു. ഇതേപോലെ, ബൈഅത്ത് അഥവാ അനുസരണ പ്രതിജ്ഞയിലെ ഉത്കൃഷ്ടമായ സംഗതി തൗബ അഥവാ മാനസാന്തരമാണ്. (പശ്ചാത്തപിച്ചു) മടങ്ങുക
മെയ് 27, 2023 ഒരു പ്രവാചകനോ ആത്മീയ ഗുരുവോ മരണപ്പെടുമ്പോൾ ലേകത്ത് ഒരു പ്രകമ്പനം ഉണ്ടാകുന്നു. അങ്ങേയറ്റം ആപത്കരമായ സമയമാണത്. ഒരു ഖലീഫയിലൂടെ അല്ലാഹു ആ ദുരന്തത്തെ നിർമൂലനം ചെയ്തു കൊണ്ട് (തുടച്ചു മാറ്റിക്കൊണ്ട്) അദ്ദേഹം മുഖേന പ്രവാചകദൗത്യത്തിന് കെട്ടുറപ്പേകുകയും അതിനെ പുന:ക്രമീകരിക്കുകയും ചെയ്യുന്നു. [അൽഹക്കം 1908 ഏപ്രിൽ 14] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
© 2021 All rights reserved