ആകാശങ്ങളുടെ സാക്ഷ്യം

സൂര്യചന്ദ്രഗ്രഹണങ്ങള്‍

തങ്ങളുടെ സത്യതക്ക് തെളിവായി ദൈവത്തില്‍ നിന്ന് ആത്മീയ ചൈതന്യവും അസാമാന്യ വ്യക്തിപ്രഭാവവും നല്കപ്പെടുന്നവരാണ് പ്രവാചകന്മാര്‍. ആയതിനാല്‍ അവര്‍ തങ്ങളുടെ വാദം പുറപ്പെടുവിക്കുമ്പോള്‍ സത്യാന്വേഷികളായ ആളുകള്‍ അവരുടെ ആത്മീയ പ്രകാശം ദര്‍ശിച്ചുകൊണ്ട് അവരുടെ സത്യതയെ അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രകാശം ദര്‍ശിക്കാനുള്ള ഉള്‍ക്കാഴ്ച ഇല്ലാത്തവര്‍ക്ക് പ്രവാചകന്മാരുടെ സത്യത തിരിച്ചറിയാന്‍ അസാധാരണമായ അടയാളങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടത് ആവശ്യമായി വരുന്നു. അതിനാല്‍, പ്രപഞ്ചസൃഷ്ടാവായ ദൈവം അവരുടെ സത്യതയ്ക്കായി അടയാളങ്ങള്‍ പ്രകടിപ്പിക്കുകയും, അതുവഴി അവര്‍ ദൈവനിയോഗിതര്‍ തന്നെയാണ് എന്ന കാര്യം സംശയാതീതമായി തെളിയിക്കുകയും ചെയ്യുന്നു.

വാഗ്ദത്ത മസീഹും ഇമാം മഹ്ദിയുമായ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വന്ദ്യ സ്ഥാപകന്‍ ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ)നും ഈ രണ്ട് അടയാളങ്ങളും നല്‍കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മീയപ്രഭാവം ദര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സത്യത തിരിച്ചറിഞ്ഞ ഒരു സമൂഹം അദ്ദേഹത്തെ സ്വീകരിച്ചു. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ പരിശുദ്ധ വ്യക്തിത്വത്തിനും കളങ്കമറ്റ ജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് അദ്ദേഹം തന്റെ വാദം മുന്നോട്ട് വയ്ക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ വാഗ്ദത്ത മസീഹായി അംഗീകരിക്കുവാനും അദ്ദേഹത്തിന്റെ കയ്യില്‍ ബൈഅത്ത് ചെയ്യുവാനും തയ്യാറായി. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സത്യതയ്ക്ക് തെളിവായി ഒരുപാട് ദൈവിക ദൃഷ്ടാന്തങ്ങളും പുലര്‍ന്നു. ആ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒന്നാണ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍(സ) പ്രവചിച്ച നിര്‍ദിഷ്ട സാഹചര്യങ്ങളില്‍ സംഭവിക്കുമെന്ന് പറഞ്ഞ സൂര്യചന്ദ്രഗ്രഹണങ്ങള്‍.

کسوف خسوف

മുഹമ്മദ്‌(സ)യുടെ പ്രവചനം

ഇസ്‌ലാമിന്റെ പുനരുദ്ധാരണത്തിനും മനുഷ്യരാശിയെ ഒരുമിപ്പിക്കുന്നതിനും വേണ്ടി അവസാനനാളില്‍ അവതരിക്കാനുള്ള ഇമാം മഹ്ദിയെ സംബന്ധിച്ച് മുഹമ്മദ്‌ നബി(സ) പ്രവചനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് ശക്തമായി താക്കീത് ചെയ്തതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ സത്യതക്കുള്ള തെളിവായിക്കൊണ്ട് പല അടയാളങ്ങളെ സംബന്ധിച്ചും പ്രവാചകന്‍(സ) അറിവ് നല്‍കിയിട്ടുണ്ട്. അവിടുന്ന് അരുള്‍ ചെയ്യുന്നു:

നമ്മുടെ മഹ്ദിക്ക് രണ്ട് അടയാളങ്ങളുണ്ട്……….

[സുനന്‍ ദാറു ഖുത്ത്നി]

ഗ്രഹണങ്ങളെ അവസാനനാളിന്റെ അടയാളമായി വിശുദ്ധ ഖുര്‍ആനും പ്രതിപാദിച്ചിട്ടുണ്ട് എന്ന വസ്തുത ഈ നിവേദനത്തെ കൂടുതല്‍ ശക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അരുള്‍ ചെയ്യുന്നു:

“[മനുഷ്യന്‍] ചോദിക്കും…………………………………”

[വിശുദ്ധ ഖുര്‍ആന്‍ 75:7-11]

ആയതിനാല്‍ ഈ പ്രവചനത്തിന്റെ അടിസ്ഥാനം യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ആണ്. ഹദീസുകള്‍ ഇതിനെ സംബന്ധിച്ച് വിശദീകരണവും പ്രദാനം ചെയ്യുന്നു.

1891

ഹദ്രത്ത് അഹ്മദ്(അ)ന്റെ മഹ്ദി വാദം

1891ല്‍ മുസ്ലിങ്ങള്‍ കാത്തിരിക്കുന്ന മസീഹും മഹ്ദിയും താനാണെന്ന് അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ സ്ഥാപകന്‍ ഹദ്രത്ത് അഹ്മദ് (അ) വാദിച്ചു. തന്റെ ചില ഗ്രന്ഥങ്ങളില്‍ – വിശിഷ്യാ ഫത്ത്ഹെ ഇസ്ലാം, ഇസാലയെ ഔഹാം, തൗദീഹെ മറാം എന്നീ ഗ്രന്ഥങ്ങളില്‍ – തന്റെ വാദത്തിനുള്ള ശക്തമായ തെളിവുകള്‍ അദ്ദേഹം നിരത്തി.

എന്നിരുന്നാലും പല മുസ്ലിം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ വാദങ്ങളെ നിരസിച്ചു. അദ്ദേഹത്തിനെതിരെ അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ പ്രധാനമായ ഒരു ചോദ്യം എന്നത് മഹ്ദിക്ക് അടയാളമായി ഹദീസില്‍ പ്രസ്ഥാവിക്കപ്പെട്ട സൂര്യച്ചന്ദ്രഗ്രഹണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്നതായിരുന്നു.

1891ല്‍ മുസ്ലിങ്ങള്‍ കാത്തിരിക്കുന്ന മസീഹും മഹ്ദിയും താനാണെന്ന് അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ സ്ഥാപകന്‍ ഹദ്രത്ത് അഹ്മദ് (അ) വാദിച്ചു. തന്റെ ചില ഗ്രന്ഥങ്ങളില്‍ – വിശിഷ്യാ ഫത്ത്ഹെ ഇസ്ലാം, ഇസാലയെ ഔഹാം, തൗദീഹെ മറാം എന്നീ ഗ്രന്ഥങ്ങളില്‍ – തന്റെ വാദത്തിനുള്ള ശക്തമായ തെളിവുകള്‍ അദ്ദേഹം നിരത്തി.

Mirza_Ghulam_Ahmad

എന്നിരുന്നാലും പല മുസ്ലിം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ വാദങ്ങളെ നിരസിച്ചു. അദ്ദേഹത്തിനെതിരെ അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ പ്രധാനമായ ഒരു ചോദ്യം എന്നത് മഹ്ദിക്ക് അടയാളമായി ഹദീസില്‍ പ്രസ്ഥാവിക്കപ്പെട്ട സൂര്യച്ചന്ദ്രഗ്രഹണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്നതായിരുന്നു.

1894

ഗ്രഹണങ്ങള്‍ സംഭവിക്കുന്നു

ഹദ്രത്ത് അഹ്മദ്(അ) തന്റെ വാദം പുറപ്പെടുവിച്ചതിന് മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദൈവികമായ അടയാളങ്ങള്‍ എല്ലാ പ്രൗഢിയോടും കൂടി പൂര്‍ത്തിയായി. 1894ല്‍ ഖാദിയാനില്‍ വെച്ച് ദര്‍ശിക്കപ്പെടുന്ന രീതിയില്‍ റമദാന്‍ മാസത്തില്‍ പ്രസ്തുത തിയ്യതികളില്‍ സൂര്യച്ചന്ദ്രഗ്രഹണങ്ങള്‍ സംഭവിച്ചു. റമദാന്‍ 13ന് (മാര്‍ച്ച് 21, 1894) സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രഗ്രഹണവും, റമദാന്‍ 28ന് (ഏപ്രില്‍ 6, 1894) വെള്ളിയാഴ്ച സൂര്യഗ്രഹണവും സംഭവിച്ചു.

അല്‍മനാക്കുകള്‍ക്ക് പുറമെ ഗ്രഹണത്തെ സംബന്ധിച്ച വാര്‍ത്ത അന്നത്തെ ഇന്ത്യന്‍ പത്രങ്ങളായ ആസാദ്, സിവില്‍ ആന്‍റ് മിലിറ്ററി ഗസറ്റ് എന്നിവയിലും വന്നിരുന്നു. ഈ ഗ്രഹണങ്ങളുടെ തിയ്യതികളെ സംബന്ധിച്ച് ഇന്നും ഒപ്പോള്‍സെഴ്സ് കാനോന്‍ ഓഫ് എക്ലിപ്സസ്, ദ നോട്ടിക്കല്‍ അല്‍മനാക്ക് ലണ്ടന്‍, 1894 എന്നിവയില്‍ നിന്നും പരിശോധിക്കാവുന്നതാണ്.