ഈദ് മിലന്‍

സ്വദേശികളുമൊത്തുള്ള പെരുന്നാള്‍ ആഘോഷം

ഈദ് മിലന്‍

സ്വദേശികളുമൊത്തുള്ള പെരുന്നാള്‍ ആഘോഷം

അനുഗ്രഹീത റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് ശേഷം ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. റമദാന്‍ മാസം സമാധാനത്തിന്റെയും പരസ്‌പര സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും പാഠമാണ്‌ നല്‍കുന്നത്‌. ഈദ് ദിവസം ഓരോ മുസ്‌ലിമും റമദാന്‍ മാസം പഠിപ്പിച്ചിട്ടുള്ള സല്‍കര്‍മങ്ങള്‍ എന്നെന്നും നിലനിര്‍ത്തും എന്ന്‌ പ്രതിജ്ഞ എടുക്കുന്നു. ഈ രീതിയില്‍ ദൈവപ്രീതി കരസ്ഥമാക്കി എന്ന കാരണം കൊണ്ടാണ് ഈദ്‌ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാകുന്നത്.

ഈ സന്തോഷം മറ്റുള്ളവരുമായി പങ്ക്‌ വയ്ക്കുന്നതിനും, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്തിയെടുക്കുന്നതിനും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്, ഇന്ത്യ രാജ്യത്തിലുടനീളം ഈദ്‌ മിലന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതില്‍ അയല്‍ക്കാരെയും, സുഹൃത്തുക്കളെയും, വിവിധ ആശയധാരകള്‍ പിന്‍പറ്റുന്നവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഈ ഈദ്‌ മിലന്‍ പരിപാടികള്‍ പരസ്പര ബഹുമാനത്തിന്റെയും ബഹുസ്വരതയുടെയും മാതൃകകള്‍ ആയി മാറുന്നു.