ഖാദിയാൻ

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ പ്രഭവകേന്ദ്രം

ഇന്ത്യയിലെ പഞ്ചാബിൽ ഗുർദാസ്പുർ ജില്ലയില്‍ അമൃതസറിന്റെ വടക്കു കിഴക്കായി ഏതാണ്ട് 60 കിലോമീറ്റര്‍ ദൂരെയും ബട്ടാലയിൽ നിന്ന് 18 കിലോമീറ്റർ ദൂരെയും സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഖാദിയാന്‍.

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വന്ദ്യസ്ഥാപകനായ ഹദ്രത്ത് മിര്‍സ ഗുലാം അഹ്‌മദ്(അ) ജനിക്കുകയും തന്റെ ജീവിതം ചിലവഴിക്കുകയും ചെയ്ത സ്ഥലമായതിനാലും അദ്ദേഹത്തിന്റെ ഖബര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിലും ഖാദിയാന്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.

ചരിത്രം

1530ൽ മുഗള്‍ ഭരണാധികാരിയായ ബാബറിന്റെ കാലത്ത് ബര്‍ലാസ് മുഗളരുടെ ഒരു നേതാവായ മിര്‍സ ഹാദീ ബേഗ് തന്റെ കുടുംബത്തില്‍ പെട്ട 200 ആളുകളോടൊപ്പം സമര്‍ക്കന്തിൽ നിന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്തതിനെ തുടര്‍ന്നാണ്‌ ഖാദിയാന്‍ എന്ന ഗ്രാമം രൂപീകരിക്കപെട്ടത്. ഡല്‍ഹിയില്‍ കുറച്ച് സമയത്തെ താല്‍കാലികവാസത്തിന് ശേഷം അദ്ദേഹം ലാഹോറിൽ നിന്ന് 70 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്തതും വിജനമായതുമായ മാജ്ജ എന്ന സ്ഥലത്ത് താമസമാക്കി. പഞ്ചാബിലാണ് മാജ്ജ സ്ഥിതി ചെയ്തിരുന്നത്. തുടര്‍ന്ന് അദ്ദേഹം ആ പ്രദേശത്തുള്ള 200ലധികം ഗ്രാമങ്ങളുടെ ഖാളി ആയി നിയമിക്കപ്പെട്ടു. സമയം പിന്നിട്ടതിനനുസരിച്ച് ഈ സ്ഥലം മാജ്ജ എന്ന പേരില്‍ നിന്ന് ഇസ്ലാംപൂർ എന്നും, പിന്നീട് ഇസ്ലാംപൂർ ഖാദീ മാജ്ജീ എന്നും പിന്നീട് ഖാദീ മാജ്ജീ എന്നും, തുടര്‍ന്ന് ഖാദീ എന്നും, അവസാനം ഖാദിയാൻ എന്നും അറിയപ്പെട്ടു. ഖാളിമാരുടെ അഥവാ ജഡ്ജിമാരുടെ ഗ്രാമം എന്നായിരുന്നു ഖാദിയാന്‍ എന്ന പേരിന്റെ വിവക്ഷ.

ഖാദിയാന്‍ 200ഓളം ഗ്രാമങ്ങളടങ്ങുന്ന ഒരു പ്രവിശ്യയുടെ തലസ്ഥാനമായി മാറി. പില്ക്കാലത്ത്, അവിടെയുള്ള ഭരണകൂടം ദുർബലമാവുകയും വാഗ്ദത്ത മസീഹിന്റെ പ്രപിതാമഹനായ മിർസ ഗുൽ മുഹമ്മദിന്റെ കാലത്ത് അതിന്റെ അധികാരപരിധി വെറും 80-85 ഗ്രാമങ്ങളിൽ മാത്രമായി പരിമിതമാവുകയും ചെയ്തു.

1802ൽ രാംഗഡിയ സിഖുകള്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും ഇതിന്റെ സ്ഥാപകരായ ആളുകളെ നഗരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവർ പഞ്ചാബിന്റെ മറ്റൊരു ഭാഗത്ത് അഭയം പ്രാപിച്ചു. 1816ന് ശേഷം മഹാരാജ രഞ്ജീത് സിംഗ് രാംഗഡിയ സിഖുകളെ പരാജയപ്പെടുത്തി ആ പ്രദേശം തന്റെ അധീനതയിലാക്കി. 1833-35 കാലഘട്ടത്തിൽ അദ്ദേഹം ആ പ്രദേശത്തിന്റെ സ്ഥാപകകുടുംബത്തെ തിരിച്ച് വിളിക്കുകയും ഖാദിയാനും ചുറ്റുവട്ടത്തുള്ള ചില ഗ്രാമങ്ങളും മിര്‍സ ഗുലാം മുര്‍തസ സാഹിബിന് തിരികെ നല്‍കുകയും ചെയ്തു. വാഗ്ദത്ത മസീഹ്(അ)ന്റെ പിതാവായിരുന്നു മിര്‍സ ഗുലാം മുര്‍തസ.

ഖാദിയാന്റെ മാഹാത്മ്യം

മുസ്‌ലിം ഉമ്മത്തില്‍ അവസാനകാലത്ത് അവതീര്‍ണനാകാനുള്ള മഹ്ദിയെ കുറിച്ച് വിവരിക്കവെ പ്രവാചകന്‍(സ) തന്റെ ഒരു നിവേദനത്തില്‍ ഖാദിയാന്‍ ഗ്രാമത്തിന്റെ പേര് പ്രതിപാദിച്ചതായി നമുക്ക് കാണാന്‍ സാധിക്കും. പ്രവാചകന്‍ അരുള്‍ ചെയ്യുന്നു:

മഹ്ദി കദ്അ എന്ന സ്ഥലത്ത് നിന്ന് ആഗതനാവുന്നതാണ്.

[ജവാഹിര്‍ അല്‍-അസ്റാര്‍ പേ. 55]

ഈ പ്രവചനം അതേപടി പുലര്‍ന്നു. ഖാദിയാനില്‍ ജനിച്ച അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വന്ദ്യസ്ഥാപകന്‍ ഹദ്രത്ത് മിര്‍സ ഗുലാം അഹ്‌മദ്(അ) താന്‍ വാഗ്ദത്ത മസീഹും ഇമാം മഹ്ദിയുമാണെന്ന് വാദിച്ചു. അദ്ദേഹത്തിന്റെ ജന്മനാട് എന്ന നിലയില്‍ ഖാദിയാന്‍ എന്ന ഈ പട്ടണത്തിന് ചരിത്രപരമായും അത്മീയപരമായും വളരെയധികം പ്രാധാന്യമുണ്ട്.

അഹ്‌മദി മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌ നബി(സ) പ്രവചനം ചെയ്ത ഇസ്‌ലാമിന്റെ വാഗ്ദത്ത നവോത്ഥാനം നടന്ന സ്ഥലമാണ് ഖാദിയാന്‍. അതുകൊണ്ട് തന്നെ, മക്ക, മദീന എന്നീ രണ്ട് വിശുദ്ധ നഗരങ്ങള്‍ക്ക് ശേഷം അഹ്‌മദികള്‍ ഏറ്റവും പവിത്രമായി കാണുന്ന സ്ഥലം കൂടിയാണ് ഖാദിയാന്‍.

മഹ്ദി കദ്അ എന്ന സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതാണ്

എന്‍റെ വാദത്തെ സംബന്ധിച്ചിടത്തോളം, ഒരുപാട് അടയാളങ്ങളും തെളിവകളും എന്‍റെ സത്യതയ്ക്ക് നിലനില്‍ക്കുന്നുണ്ട്. ഒരാള്‍ ദുരവാശിക്കാരനായ സത്യനിശേധിയല്ലാത്ത പക്ഷം പ്രവാചകന്‍(സ)യെ വിശ്വസിക്കുന്നത് പോലെ എന്നെയും വിശ്വസിക്കാതെ അവന് തരമില്ല.... നിവേദനങ്ങള്‍ 'കദ്അ' എന്ന വാക്കില്‍ എന്‍റെ ഗ്രാമത്തിന്‍റെ പേര് പ്രതിപാതിച്ചിരിക്കുന്നു.

ഹദ്രത്ത് മിര്‍സ ഗുലാം അഹ്‌മദ്(അ)

1947ലെ ഇന്ത്യാ വിഭജനം വരെ ഖാദിയാന്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ഔദ്യോകിക ആസ്ഥാനമായി പ്രവര്‍ത്തിച്ചു. വിഭജനത്തെ തുടര്‍ന്ന് അന്നത്തെ അഹ്‌മദിയ്യ ഖലീഫക്കും വടക്കേ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക അഹ്‌മദികള്‍ക്കും പാകിസ്ഥാനിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. ഇതോടെ അഹ്‌മദിയ്യത്തിന്റെ ആസ്ഥാനം പാകിസ്ഥാനിലെ റബ്‌വ എന്ന പട്ടണത്തിലേക്ക് മാറ്റപ്പെട്ടു. പിന്നീട് 1984ല്‍ അഹ്‌മദിയ്യത്തിന്റെ നാലാം ഖലീഫ ഇംഗ്ലണ്ടിലേക്ക് പാലായനം ചെയ്തതോടെ ജമാഅത്തിന്റെ ആസ്ഥാനം ലണ്ടനിലായി. നിലവില്‍, അഹ്‌മദിയ്യ മുസ്‌ലിം ജമാത്തിന്റെ ആഗോള ആസ്ഥാനം യുകെയിലെ ടില്‍ഫോര്‍ഡിലെ ഇസ്‌ലാമാബാദിലാണ്. ഖാദിയാന്‍ ഇപ്പോള്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ദേശീയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.

എന്നിരുന്നാലും, അഹ്‌മദിയ്യത്തിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ഖാദിയാന് അതിന്റെ ഔദ്യോകിക പദവിക്കപ്പുറം വളരെയധികം ആത്മീയപ്രാധാന്യമുണ്ട്. ലോകമെമ്പാടുമുള്ള അഹ്‌മദികളും അല്ലാത്തവരും പതിവായി ഖാദിയാന്‍ സന്ദര്‍ശിക്കാന്‍ വരുന്നു. വാഗ്ദത്ത മസീഹ്(അ) ദൈവസ്മരണയിലും ഇസ്‌ലാമിന്റെ സേവനത്തിലും തന്റെ ജീവിതം കഴിച്ചുകൂട്ടിയ ഈ പട്ടണത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് അഹ്‌മദികളെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യകരമായ കാര്യമാണ്.

പുണ്യസ്ഥലങ്ങള്‍

ദൈവത്തിന്റെ ഏറ്റവും മഹത്തായ അടയാളങ്ങളാണ് പ്രവാചകന്മാര്‍. പ്രവാചകന്മാരിലൂടെയാണ് ദൈവത്തിന്റെ യഥാര്‍ത്ഥ ആശയം ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെടുന്നത്. അവരുടെ വ്യക്തിത്വങ്ങള്‍ ദൈവത്തിന്റെ  മഹത്വം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ്. ദൈവാസ്തിത്വത്തിനുള്ള ഒരുപാട് ദൃഷ്ടാന്തങ്ങള്‍ അവരിലൂടെ സംഭവിക്കുന്നു. ആയതിനാല്‍, അവര്‍ക്ക് സ്വയം ദിവ്യത്വം ലഭിക്കുന്നില്ലെങ്കിലും, മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന ഘടകം എന്ന നിലയില്‍ അവരുടെ വ്യക്തിത്വങ്ങള്‍ പവിത്രമാകുന്നു. അവരുടെ സ്വത്വങ്ങളില്‍ അടങ്ങിയിട്ടുള്ള ഈ പവിത്രത അവരുടെ ചുറ്റുപാടിലും, അവര്‍ നടന്ന വഴികളിലും, അവര്‍ താമസിച്ച അവരുടെ വീടുകളിലും, അവരുമായി സമ്പര്‍ക്കത്തില്‍ വന്ന വസ്തുക്കളിലുമെല്ലാം പ്രസരിക്കുകയും ഇവയെല്ലാം ഒരു വിശ്വാസിക്ക് തന്റെ ഭക്തിയെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളായി മാറുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ജീവിച്ചിരുന്ന പട്ടണങ്ങളെ അവരുടെ അനുയായികള്‍ പവിത്രമായി കാണുന്നത് ഇത് കൊണ്ടാണ്.

ഈ അര്‍ത്ഥത്തില്‍, പ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ മക്ക, മദീന എന്നീ നഗരങ്ങളെ അഹ്‌മദികള്‍ ഏറ്റവും പവിത്രമായി കണക്കാക്കുന്നു. അത് പോലെ, മുഹമ്മദ്‌(സ)യുടെ ശിഷ്യത്വത്തില്‍ അവിടുന്നിന്റെ പ്രവചനപ്രകാരം അവതരിച്ച പ്രവാചകനായ ഹദ്രത്ത് അഹ്‌മദ്(അ)ന്റെ ജന്മസ്ഥലം എന്ന നിലയില്‍ അഹ്‌മദികള്‍ ഖാദിയാനെയും വിശുദ്ധമായി കാണുന്നു. ഖാദിയാന്‍ എന്ന പട്ടണം ഒന്നടങ്കം ഇപ്രകാരം പരിശുദ്ധമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ചില സ്ഥലങ്ങള്‍ അവയുടെ ചരിത്രപരമായ പശ്ചാത്തലം കാരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. അവയില്‍ ചിലതിനെ സംബന്ധിച്ച ഹൃസ്വവിവരണം താഴെ കൊടുക്കുന്നു.

വാഗ്ദത്ത മസീഹ്(അ)ന്റെ ഭവനമാണ് ദാറുല്‍ മസീഹ് എന്നറിയപ്പെടുന്നത്. ഇതില്‍ വാഗ്ദത്ത മസീഹ് ജനിച്ച മുറി, അദ്ദേഹത്തിന്റെ വാഗ്ദത്ത പുത്രന്‍ ജനിച്ച മുറി, അദ്ദേഹം ആറ് മാസം വ്രതമനുഷ്ടിച്ച മുറി എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള ഒരുപാട് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.

ഉയര്‍ന്ന നിലവാരമുള്ള ഇഷ്ടികകളും വസ്തുക്കളും ഉപയോഗിച്ചാണ് ദാറുല്‍ മസീഹ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ചെറിയ രീതിയിലുള്ള നവീകരണങ്ങള്‍ ഒഴിച്ചാല്‍ ദാറുല്‍ മസീഹ് ഇന്നും അതിന്റെ യഥാര്‍ത്ഥ രൂപത്തിലും അവസ്ഥയിലും നിലകൊള്ളുന്നു.

ഖാദിയാനില്‍ സ്ഥിതി ചെയ്യുന്ന ഒരു പള്ളിയാണ് മസ്ജിദ് അഖ്സ (ജെറുസലേമിലെ മസ്ജിദ് അഖ്സയായി തെറ്റിദ്ധരിക്കേണ്ടതില്ല). 1876ല്‍ വാഗ്ദത്ത മസീഹിന്റെ പിതാവ് മിര്‍സ ഗുലാം മുര്‍തസയാണ് ഈ പള്ളി നിര്‍മ്മിച്ചത്.

മസ്ജിദ് അഖ്സ പല ഘട്ടങ്ങളിലായി വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ പള്ളിയുടെ ശേഷി 200 ആളുകളായിരുന്നുവെങ്കില്‍ 2014ല്‍ നടന്ന വിപുലീകരണത്തിന് ശേഷം അതിന്റെ ശേഷി 15,000 ആളുകളാണ്. വാഗ്ദത്ത മസീഹ്(അ)ന്റെ ഭവനത്തിന് അടുത്തായിട്ടാണ് മസ്ജിദ് അഖ്സ സ്ഥിതി ചെയ്യുന്നത്. നമസ്കാരങ്ങള്‍ക്ക് പുറമെ വിവിധ മതയോഗങ്ങള്‍ക്കും പരിപാടികള്‍ക്കും വേദിയായി ഈ പള്ളി പ്രവര്‍ത്തിക്കുന്നു.

മിനാറത്തുല്‍ മസീഹ് – അഥവാ മസീഹിന്റെ മിനാരം – മസ്ജിദ് അഖ്സയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു കല്‍ ഗോപുരവും സ്മാരകവുമാണ്.

വാഗ്ദത്ത മസീഹ് ഡമാസ്കസിന് കിഴക്കുള്ള ഒരു വെളുത്ത മിനാരത്തിന് സമീപം അവതരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഒരു അടയാളമായി പ്രവാചകന്‍(സ) പ്രവചിച്ചത്. മിനാരം എന്ന വാക്ക് പ്രവചനത്തില്‍ ആലങ്കാരികമായിട്ടാണ് ഉപയോഗിക്കപ്പെട്ടതെന്നും, അത് ഇസ്‌ലാമിന് വാഗ്ദത്ത മസീഹിന്റെ കാലത്ത് മറ്റ് മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും മേല്‍ ലഭിക്കാനുള്ള ഔന്നത്യത്തെ സൂചിപ്പിക്കുന്നു എന്നും വാഗ്ദത്ത മസീഹ്(അ) അതിനെ വിവക്ഷിച്ചിരിക്കുന്നു. ഹദീസ് പണ്ഡിതന്മാര്‍ ഈ നിവേദനത്തെ മുക്കാശിഫാത്ത് അഥവാ സ്വപ്നദര്‍ശനങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുതയും ഇതിന്റെ ആലങ്കാരിക സ്വഭാവത്തെ വ്യക്തമാക്കുന്നുണ്ട്.

എന്നിരുന്നാലും, ഈ പ്രവചനം പൂര്‍ത്തിയായതിന്റെ ഭൗതിക പ്രതീകമെന്നോണം ഒരു മിനാരം പണിയണമെന്ന് ദൈവിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഗ്ദത്ത മസീഹ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ്‌ മിനാറത്തുല്‍ മസീഹ് നിര്‍മ്മിക്കപെടുന്നത്. 1903 മാര്‍ച്ച്‌ 13ന് വെള്ളിയാഴ്ച അദ്ദേഹം ഈ മിനാരത്തിന് തറക്കല്ലിട്ടു. എന്നാല്‍, സാമ്പത്തികമായ കാരണങ്ങളാല്‍ ഒരു ഘട്ടത്തിന് ശേഷം നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തി വയ്ക്കേണ്ടി വരികയും വാഗ്ദത്ത മസീഹിന്റെ ജീവിതകാലത്ത് അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തു.

പിന്നീട്, അഹ്‌മദിയ്യ ജമാഅത്തിന്റെ രണ്ടാം ഖലീഫയുടെ കാലഘട്ടത്തില്‍ 1914 നവംബറില്‍ ഇതിന്റെ നിര്‍മാണപ്രവൃത്തികള്‍ പുനരാരംഭിക്കുകയും 1916ന്റെ തുടക്കത്തില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തു. 1938-39 കാലഘട്ടത്തില്‍ മിനാരത്തിന്റെ ചുമരില്‍ വെള്ള മാര്‍ബിളിന്റെ പ്ലാസ്റ്റര്‍ കോട്ടിംഗ് ചെയ്യുകയും പിന്നീട് 1980-81 കാലഘട്ടത്തില്‍ മൂന്നാം ഖലീഫയുടെ നേതൃത്വത്തില്‍ അതിന്മേല്‍ വെള്ള മാര്‍ബിള്‍ സ്‌ലാബുകള്‍ സ്ഥാപിക്കുകയും ചെയ്തു.

Masjid Mubarak Qadian

വാഗ്ദത്ത മസീഹ്(അ) തന്റെ ജീവിതകാലത്ത് നിര്‍മിച്ച ഖാദിയാനിലെ ഒരു പള്ളിയാണ് മസ്ജിദ് മുബാറക്ക്‌. ഏതാണ്ട് 1882-83 ലാണ് വാഗ്ദത്ത മസീഹ്(അ) ദൈവിക കല്പനപ്രകാരം മസ്ജിദ് മുബാറക്കിന് തറക്കല്ലിട്ടത്.

ഈ പള്ളിയുടെ തറക്കല്ലിടുന്ന സമയത്ത് വാഗ്ദത്ത മസീഹിന് ഇതിനെ സംബന്ധിച്ച് ഒരുപാട് ദൈവിക വെളിപാടുകള്‍ ലഭിച്ചിരുന്നു. അതില്‍ ഒരു വെളിപാട് ഇപ്രകാരമായിരുന്നു:

مُبَارِكٌ وَّ مُبَارَكٌ وَّ كُلُّ اَمْرٍ مُّبَارَكٍ يُّجْعَلُ فِيْهِ

“ഈ പള്ളി അനുഗ്രഹങ്ങളുടെ ഉറവിടമാണ്. ഇത് സ്വയം അനുഗ്രഹിക്കപ്പെട്ടതാണ്. എല്ലാ അനുഗ്രഹീതമായ പ്രവര്‍ത്തനങ്ങളും ഇതില്‍ നിര്‍വഹിക്കപ്പെടും.”

ഈ വെളിപാടിലുള്ള അക്ഷരങ്ങളുടെ സംഖ്യാമൂല്യം (അറബി അക്ഷരങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള സംഖ്യാമൂല്യം) മുഴുവന്‍ കണക്കാക്കുമ്പോള്‍ ലഭിക്കുന്ന മൂല്യം 1300 ആണ്. ഇസ്‌ലാമിക കലണ്ടര്‍ അനുസരിച്ച് 1300 ശവ്വാല്‍ മാസം 26നാണ് ഈ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

വാഗ്ദത്ത മസീഹ്(അ) 1903 മാര്‍ച്ച്‌ 13ന് മസ്ജിദ് മുബാറക്കിനോട് അനുബന്ധിച്ച് ഒരു ചെറിയ മുറി തയ്യാറാക്കി. തന്റെ ഏകാന്ത പ്രാര്‍ഥനകള്‍ക്കായി നിര്‍മ്മിച്ച ഈ മുറിക്ക് അദ്ദേഹം ബൈത്തുദ്ദുആ അഥവാ ‘പ്രാര്‍ത്ഥനകളുടെ മുറി’ എന്ന് പേരിട്ടു. അതിനെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഇസ്‌ലാമിന്റെ വിജയത്തിനുള്ള തെളിവുകളുടെയും ഉറവിടമാക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

langar khana

അഹ്‌മദികളും അല്ലാത്തവരുമായി ഖാദിയാനില്‍ വരുന്ന സന്ദര്‍ശകര്‍ക്കും സത്യാന്വേഷികള്‍ക്കും ആതിഥ്യമരുളുന്നതിനും അവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനും വാഗ്ദത്ത മസീഹ്(അ) ആരംഭിച്ചതാണ് ലങ്കര്‍ ഖാന. ഇത് ദാറുസ്സിയാഫത്ത് അതവാ ‘അതിഥി മന്ദിരം’ എന്നും അറിയപ്പെടുന്നു. തന്റെ ഫത്ഹെ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അഞ്ച് ശാഖകളെ കുറിച്ച് വിവരിക്കവേ മൂന്നാമത്തെ ശാഖയെ കുറിച്ച് വാഗ്ദത്ത മസീഹ്(അ) ഇപ്രകാരം പറയുന്നു:

“സത്യം അന്വേഷിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ കൊണ്ടോ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവരും, ഈ ദൈവിക സമുദായത്തെ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞാനുമായി കൂടിക്കാഴ്ച നടത്തുവാന്‍ വരുന്ന ആളുകളും അടങ്ങുന്നതാണ് മൂന്നാമത്തെ ശാഖ. ഈ ശാഖയും തുടര്‍ച്ചയായി വികസിച്ച് കൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളില്‍ കുറവാണെങ്കിലും മറ്റു ചില ദിവസങ്ങളില്‍ ധാരാളം ആളുകള്‍ വരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ 60,000ത്തിലധികം അതിഥികള്‍ വന്നിട്ടുണ്ടാകും.”

ഈ അതിഥികള്‍ക്ക് താമസസൗകര്യവും സൗജന്യ ആതിഥ്യവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വാഗ്ദത്ത മസീഹ്(അ) ലങ്കര്‍ ഖാന സ്ഥാപിച്ചത്.

ഇന്ന് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ജമാഅത്തിന്റെ മിഷന്‍ ഹൗസുകള്‍ സ്ഥാപിതമായിട്ടുള്ള മിക്ക സ്ഥലങ്ങളിലും സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് ആതിഥ്യമരുളാന്‍ ഇത്തരം ലങ്കറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Bahishti Maqbra

വാഗ്ദത്ത മസീഹ്(അ)ന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ശ്മശാനമാണ് ബഹിഷ്തി മഖ്ബറ, അഥവാ സ്വര്‍ഗ്ഗീയ സ്മശാനം. 1905ന്റെ അവസാനത്തില്‍ വാഗ്ദത്ത മസീഹ്(അ)ന് തന്റെ മരണം ആസന്നമാണെന്ന് സൂചിപ്പിക്കുന്ന വെളിപാടുകള്‍ ലഭിക്കാന്‍ തുടങ്ങി. അതിനാല്‍, അദ്ദേഹം അല്‍ വസിയ്യത്ത്‌ എന്ന ഒരു വില്‍പത്രം പ്രസിദ്ധീകരിക്കുകയും അതില്‍ തന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ വെളിപാടുകളും പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ വില്‍പത്രത്തില്‍ അദ്ദേഹം ദൈവിക നിര്‍ദേശപ്രകാരം ഒരു പ്രത്യേക ശ്മശാനം സ്ഥാപിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വയ്ക്കുകയും അതിന് ബഹിഷ്തി മഖ്ബറ എന്ന് പേര് നല്‍കുകയും ചെയ്തു. ഇങ്ങനെയൊരു ശ്മശാനത്തിന്റെ ആശയം ഉണ്ടായത് യഥാര്‍ത്ഥത്തില്‍ വാഗ്ദത്ത മസീഹ്(അ) വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ അനുയായികളില്‍ ആത്മാര്‍ത്ഥരും നീതിനിഷ്ഠയുള്ളവരുമായ ആളുകള്‍ക്കായി ഒരു പ്രത്യേക ശ്മശാനം സ്ഥാപിക്കാന്‍ അല്ലാഹു ആ സ്വപ്നത്തില്‍ വാഗ്ദത്ത മസീഹിനോട് കല്പിച്ചു.

Mazare Mubarak

ഇതനുസരിച്ച് വരും കാലങ്ങളില്‍ ഈ ശ്മശാനം സന്ദര്‍ശിക്കാന്‍ വരുന്ന ആളുകള്‍ ഒരുപാട് പുണ്യാത്മാക്കളെ ഒരുമിച്ച് കാണുമ്പോള്‍ അത് അവരുടെ വിശ്വാസത്തിന് ശക്തി പകരുകയും, അവര്‍ നടന്ന അനുഗ്രഹീത പാത പിന്‍പറ്റുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

വാഗ്ദത്ത മസീഹ്(അ)ന്റെ ജനാസ നമസ്കാരം ബഹിഷ്തി മഖ്ബറയുടെ മൈദാനത്ത് വച്ച് നടക്കുകയും അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇവിടെ അടക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒരുപാട് സ്വഹാബികള്‍ ഇവിടെ അന്തിമവിശ്രമം കൊള്ളുന്നു. ഇവയ്ക്ക് പുറമെ, അദ്ദേഹത്തിന്റെ അനുയായികളില്‍ പലരും ഈ സ്വര്‍ഗ്ഗീയ ശ്മശാനത്തില്‍ അടക്കപ്പെടുകയും ഇപ്പോഴും അടക്കപ്പെട്ട് വരികയും ചെയ്യുന്നു.