സെമിനാറുകളും കോണ്‍ഫറന്‍സുകളും

വ്യത്യസ്ത സമുദായങ്ങള്‍ക്കും വിശ്വാസധാരകള്‍ പിന്തുടരുന്നവര്‍ക്കും ഇടയില്‍ പരസ്പര ധാരണയും സഹിഷ്ണുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നു. സമകാലിക ലോകത്തിന്റെ വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അവയ്ക്കുള്ള പരിഹാരങ്ങളും ഈ പരിപാടികളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു.

യുവാക്കളുടെ സംസ്കരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെ സംസ്കരണം സാധ്യമാവുകയുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ യുവതലമുറയെ പ്രത്യേകം മുന്നില്‍ കണ്ടുകൊണ്ട് സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും ഈ പരിപാടികളിലൂടെ മാര്‍ഗദര്‍ശനം നല്‍കപ്പെടുന്നു.

ഇതിന് പുറമെ ഇസ്‌ലാമുമായി ബന്ധപ്പെട്ട വിവിധ തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും ഈ പരിപാടികള്‍ നല്ലൊരു വേദിയാകുന്നു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ കുറിച്ച് ശ്രോതാക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഇത്തരം പരിപാടികളില്‍ ലഭിക്കുന്നു. ഈ രീതിയില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സമാധാനപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഈ പരിപാടികള്‍ അവസരമൊരുക്കുന്നു.