അഹ്മദിയ്യാ മുസ്‌ലിംബുക്ക്‌ സ്റ്റാള്‍

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍

മാര്‍ച്ച്‌ 15, 2023 എറണാകുളം: ഏറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 2022 ഡിസംബര്‍ 10 മുതല്‍ 19 വരെ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ  അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍ സംഘടിക്കപ്പെട്ടു. നാലായിരത്തോളം ആളുകൾ സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖരായ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും സ്റ്റാള്‍ സന്ദര്‍ശിച്ചു. ജമാഅത്തിന്‍റെ പുസ്തകങ്ങള്‍ അവർക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രമുഖ മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഗോവിന്ദ് മിശ്രാ, കേരള മുന്‍