
റിപ്പോര്‍ട്ടുകള്‍
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി
ജനുവരി 14, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം നബി കീർത്തന യോഗം സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ കോഴിക്കോട്ടെ കോവൂര്‍ സെന്ററില്‍ വച്ചായിരുന്നു പരിപാടി. ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് പ്രസിഡന്റ് ഡോ. വസീമ സലാം സാഹിബ അദ്ധ്യക്ഷത വഹിച്ചു. ശുക്റ താഹാ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. ഫഹീമ ഷഹ്സാദ് സാഹിബ, അഫ്രീന നൗഫൽ