കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.
തിരുനബി(സ) സ്വഹാബികളോട് പറഞ്ഞു: “വരൂ, നിങ്ങളുടെ കൈ എന്‍റെ കൈയ്യിൽ വയ്ക്കുക. പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും തങ്ങൾ തയ്യാറാണെന്നും പ്രതിജ്ഞ ചെയ്യുക.
തീർച്ചയായും നാം നിനക്ക് സ്പഷ്ടമായൊരു വിജയം നൽകിയിരിക്കുന്നു. മുൻപും പിമ്പുമുള്ള നിന്‍റെ ന്യൂനതകളെ അല്ലാഹു നിന്നിൽ നിന്ന് മറക്കുന്നതിനും നിന്‍റെ മേൽ അവന്‍റെ അനുഗ്രഹത്തെ പൂർത്തീകരിക്കുന്നതിനും നിന്നെ നേർമാർഗ്ഗത്തിൽ നയിക്കുന്നതിനും, അല്ലാഹു നിനക്ക് പ്രബലമായ സഹായം നൽകുന്നതിനും വേണ്ടിയാണിത്.
ലോകം ഭൗതിക വിഭവങ്ങള്‍ക്കും, സാമ്പത്തിക നേട്ടങ്ങൾക്കും, ധനസമ്പാദനത്തിനും വേണ്ടി പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു.
ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ വേണ്ടി സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ പേരിൽ മുസ്‌ലിങ്ങളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.
ബനൂ നദീറിന്‍റെ തലവൻ ഹുയ്യയ് പറഞ്ഞു: അല്ലയോ മുഹമ്മദ്(സ), താങ്കളെ എതിർത്തതിൽ എനിക്ക് ഖേദമില്ല. എന്നിരുന്നാലും, ദൈവത്തെ ഉപേക്ഷിക്കുന്നവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.
ദൈവത്തെ ആരാധിക്കുന്നതിലും അവന്‍റെ കല്‍പ്പനകള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്‍റെ സൃഷ്ടികളെ സേവിക്കുന്നതിലുമാണ് നമ്മുടെ നിലനില്‌പ്പെന്ന വസ്തുതയിലേക്ക് നാം നമ്മുടെ ഭാവി തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്.
ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്.
യുദ്ധത്തിൽ ഉണ്ടായ ക്ഷീണവും ഐക്യത്തിലുണ്ടായ വിള്ളലും ആദ്യമേ തന്നെ അവിശ്വാസികളുടെ ഹൃദയങ്ങളെ ദുർബലമാക്കിയിരുന്നു. പിന്നീടുണ്ടായ ശക്തമായ കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതങ്ങൾ അവർക്ക് ഏറ്റ മറ്റൊരു പ്രഹരമായിരുന്നു. അതിനെ താങ്ങാൻ അവർക്ക് സാധിച്ചില്ല.
രാത്രിയിൽ കാവൽ നിന്ന സമയത്ത് തിരുനബി(സ)ക്ക് കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ, ശരീരം ചൂടാകുന്നത് വരെ അദ്ദേഹം തന്‍റെ കൂടാരത്തിനുള്ളിലേക്ക് പോവുകയും, അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ ഹാജരാവുകയും ചെയ്തിരുന്നു.
© 2021 All rights reserved