നബികീര്‍ത്തനം

ലജ്ന ഇമാഇല്ലാഹ് പാലക്കാടിന്‍റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ യോഗം

മാര്‍ച്ച് 2, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ പാലക്കാട്, കൊടുവയൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 5ന് ഞായറാഴ്ച പ്രവാചക സ്മൃതി സദസ്സും മതസൗഹാർദ്ദ യോഗവും സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ പാലക്കാട്ടുള്ള അഞ്ചാംമൈൽ ആഫിയത്ത് ഹൗസിൽ വച്ചായിരുന്നു പരിപാടി. ഉച്ച കഴിഞ്ഞ് 2:30ന് പരിപാടി ആരംഭിച്ചു. ലജ്ന ഇമാഇല്ലാഹ് പാലക്കാട് ജില്ല പ്രസിഡന്റ് രഹന കമാൽ സാഹിബ അദ്ധ്യക്ഷത വഹിച്ചു. സോഫിയ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി