മാത്തോട്ടം

ലജ്ന ഇമാഇല്ലാഹ് മാത്തോട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ മതമൈത്രി സംഗമം

മാര്‍ച്ച് 27, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ വിഭാഗമായ ലജ്ന ഇമാഇല്ലാഹ് മാത്തോട്ടം ശാഖയുടെ നേതൃത്വത്തില്‍ 2023 മാർച്ച്‌ 19ന് ഞായറാഴ്ച മാത്തോട്ടം മിഷൻ ഹൗസില്‍ വച്ച് മതമൈത്രീ സംഗമം സംഘടിപ്പിക്കപ്പെട്ടു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ് പ്രസിഡന്റ്‌ മുബഷിറ നാസിർ സാഹിബ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമീറ താഹിർ സാഹിബയുടെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ്‌യുടെ പ്രചാരണ വകുപ്പ് സെക്രട്ടറി സജ്‌ന മുഹ്സിൻ സാഹിബ