മൈത്രിസംഗമം

ലജ്നാ ഇമായില്ലാഹ് കോഴിക്കോടിന്‍റെ ആഭിമുഖ്യത്തില്‍ മൈത്രിസംഗമം

ജൂലൈ 20, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്‌നാ ഇമാഇല്ലായുടെ കോഴിക്കോട് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 10 2023ന് കോഴിക്കോട് അഹ്‌മദിയ്യാ മുസ്‌ലിം പള്ളിയായ മസ്ജിദ് ബൈത്തുൽ ഖുദ്ദൂസിൽ വച്ച്  മതമൈത്രി സംഗമം നടക്കുകയുണ്ടായി. അത്തിയത്തുൽ കരീമിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. ആമുഖ പ്രഭാഷണത്തിൽ സുനൈന റോഷൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു ആത്മീയ നേത്യത്വത്തിന്‍റെ കീഴില്‍ ജമാഅത്ത് നടത്തി വരുന്ന പ്രവർത്തനങ്ങള്‍