ലജ്ന ഇമായില്ലാഹ്

കേരള ലജ്ന സംസ്ഥാന ഇജ്തിമാഅ്: ഒരനുഭവക്കുറിപ്പ്‌

സംസ്ഥാന ഇജ്തിമ പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ മായാസ്മരണകളാണ്. വൈജ്ഞാനികവും ആത്മീയവുമായ പരിപാടികള്‍, സൗഹൃദസംഭാഷണങ്ങള്‍, അപൂര്‍വ അവസരങ്ങള്‍ എന്നിവ അതിനെ അനുപമമായ ആത്മീയ സംഗമവേദിയാക്കുന്നു.

ലജ്ന ഇമായില്ലാഹ് കേരള സംസ്ഥാന ഇജ്തിമ 2023

മെയ്‌ 23, 2023 ശതവാർഷിക നിറവിൽ നില്ക്കുന്ന ആഗോള ലജ്ന ഇമായില്ലായുടെ കേരള സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) 2023 മെയ് 13, 14 തിയ്യതികളിൽ കണ്ണൂരിലെ ഇ.കെ. നായനാര്‍ അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലാഹ് 1922ല്‍ പഞ്ചാബിലെ ഖാദിയാനിലാണ് നാന്ദി കുറിച്ചത്. 1945ൽ സ്ഥാപിതമായ കേരള ലജ്ന ഇമായില്ലാഹ് 77 വർഷം പിന്നിട്ടിരിക്കുകയാണ്. കേരളക്കരയിൽ വാഗ്ദത്ത മസീഹിന്‍റെ ശബ്ദം ആദ്യമായെത്തിയ