ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്.
യുദ്ധത്തിൽ ഉണ്ടായ ക്ഷീണവും ഐക്യത്തിലുണ്ടായ വിള്ളലും ആദ്യമേ തന്നെ അവിശ്വാസികളുടെ ഹൃദയങ്ങളെ ദുർബലമാക്കിയിരുന്നു. പിന്നീടുണ്ടായ ശക്തമായ കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതങ്ങൾ അവർക്ക് ഏറ്റ മറ്റൊരു പ്രഹരമായിരുന്നു. അതിനെ താങ്ങാൻ അവർക്ക് സാധിച്ചില്ല.
രാത്രിയിൽ കാവൽ നിന്ന സമയത്ത് തിരുനബി(സ)ക്ക് കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ, ശരീരം ചൂടാകുന്നത് വരെ അദ്ദേഹം തന്‍റെ കൂടാരത്തിനുള്ളിലേക്ക് പോവുകയും, അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ ഹാജരാവുകയും ചെയ്തിരുന്നു.
അവിശ്വാസികളുടെ സൈന്യം മദീനയില്‍ എത്തിയപ്പോൾ, തങ്ങളുടെ മുമ്പിൽ ഒരു കിടങ്ങ് തടസ്സമായി നില്ക്കുന്നത് കാണുകയാൽ, എല്ലാവരും അമ്പരക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. അതിനാൽ, കിടങ്ങിനപ്പുറം സമതലത്തിൽ ക്യാമ്പ് ചെയ്യാൻ അവർ നിർബന്ധിതരായി.
© 2021 All rights reserved