മാനസാന്തരം

പാപവും മാനസാന്തരവും: ഭാഗം 1

ജൂലൈ 26, 2023 പാപത്തിന്‍റെ പൊരുള്‍ എന്നത് ദൈവം അതിനെ സൃഷ്ടിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം പാപം പൊറുത്തു കൊടുക്കണമെന്ന ആശയം ഉദിക്കുക എന്നതല്ല. ഉദാഹരണമായി, ഈച്ചയുടെ രണ്ടു ചിറകുകളില്‍ ഒന്നില്‍ വിഷസംഹാരിയും മറ്റേതില്‍ വിഷവും അടങ്ങിയിരിക്കുന്നതുപോലെ, മനുഷ്യനും രണ്ടു ചിറകുകളുണ്ട്. ഒന്ന്, പാപത്തിന്‍റെതാണെങ്കില്‍, മറ്റേത് ലജ്ജയുടെയും തൗബ അഥവാ മാനസാന്തരത്തിന്‍റെയും ഖേദത്തിന്‍റെയുമാണ്. ഇതൊരു പൊതുതത്ത്വമത്രേ. ഒരടിമയെ കഠിനമായി മര്‍ദിക്കുന്ന വ്യക്തി അതിനുശേഷം ഖേദിക്കുന്നു; ഇവിടെ രണ്ടു ചിറകുകളും ഒരുമിച്ചു

അനുസരണ പ്രതിജ്ഞയും മാനസാന്തരവും

ജൂലൈ 19, 2023 ഓരോ വസ്തുവും അതിന്‍റെ മൂല്യം അനുസരിച്ചാണ് സംരക്ഷിക്കപ്പെടുന്നത്. പണവും പൈസയും സൂക്ഷിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകളല്ല കവടിയുടെ തോടു സൂക്ഷിക്കാന്‍ ഒരാള്‍ ചെയ്യുക. മരക്കഷണങ്ങളും മറ്റുമാണെങ്കില്‍ വീടിന്‍റെ വല്ല മൂലയിലും കൊണ്ടിടുന്നു. ഇതുപോലെ, ഒരു സംഗതി നഷ്ടപ്പെടുന്നതു തനിക്ക് ദോഷമാണെന്ന് ഒരാള്‍ കാണുമ്പോള്‍ അതിനെ അധികമായി അയാള്‍ സൂക്ഷിച്ചു വയ്ക്കുന്നു. ഇതേപോലെ, ബൈഅത്ത് അഥവാ അനുസരണ പ്രതിജ്ഞയിലെ ഉത്കൃഷ്ടമായ സംഗതി തൗബ അഥവാ മാനസാന്തരമാണ്. (പശ്ചാത്തപിച്ചു) മടങ്ങുക