






സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.

ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.

ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?

ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.

യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.