രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ച് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം

ശത്രുതക്ക് ഉടനടി അറുതിവരാനും സമാധാനം പുനസ്ഥാപിക്കാനും കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വേണ്ടപ്പെട്ടവരോട് അപ്പീല്‍ ചെയ്യുകയും ചെയ്യുന്നു.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ച് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം

ശത്രുതക്ക് ഉടനടി അറുതിവരാനും സമാധാനം പുനസ്ഥാപിക്കാനും കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വേണ്ടപ്പെട്ടവരോട് അപ്പീല്‍ ചെയ്യുകയും ചെയ്യുന്നു.

ഒക്ടോബര്‍ 12, 2023

ശത്രുതക്ക് ഉടനടി അറുതിവരാനും സമാധാനം പുനസ്ഥാപിക്കാനും കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വേണ്ടപ്പെട്ടവരോട് അപ്പീല്‍ ചെയ്യുകയും ചെയ്യുന്നു.

നോട്ട്: ഈ പ്രസ്താവന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്, ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ് )ന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്രസിദ്ധീകരിക്കുന്നത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ നിലപാട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടമാടുന്ന വിവേകശൂന്യമായ ആക്രമണങ്ങളുടെയും രക്തച്ചൊരിച്ചിലിന്‍റെയും ഫലമായി സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടങ്ങുന്ന നൂറുകണക്കിന് ഇസ്രായേലുകാരും ഫലസ്തീനുകാരും കൊല്ലപ്പെടുകയോ പരിക്കേല്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപഹരിക്കുന്നതും അവരെ ദ്രോഹിക്കുന്നതും നബി തിരുമേനി(സ)യുടെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. യുദ്ധാവസ്ഥയില്‍ പോലും സ്ത്രീകളെയോ കുട്ടികളെയോ പ്രായാധിക്യമുള്ളവരെയോ ഒരുകാരണവശാലും ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യരുതെന്നും, മതാചാര്യന്മാരോ ആരാധനാലയങ്ങളോ ആക്രമിക്കപ്പെടരുതെന്നുമാണ് ആ മഹാത്മാവ് പഠിപ്പിച്ചത്.

ഇത്തരത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും ദുരിതബാധിതരുമായ എല്ലാവരോടും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് അനുശോചനം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവരുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

ശത്രുതക്ക് ഉടനടി അറുതിവരാനും സമാധാനം പുനസ്ഥാപിക്കാനും കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വേണ്ടപ്പെട്ടവരോട് അപ്പീല്‍ ചെയ്യുകയും ചെയ്യുന്നു. അതിനായി ബന്ധപ്പെട്ട കക്ഷികള്‍ക്കും രാജ്യങ്ങള്‍ക്കും പരസ്പരസംഭാഷണത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നിരിക്കേണ്ടത് അനിവാര്യമാണ്.

വെടിനിര്‍ത്തല്‍ നടപ്പിലാകുന്നതുവരെ അരങ്ങേറുന്ന സൈനിക നടപടികളില്‍ പൊതുജനങ്ങള്‍ക്ക് ഒരുതരത്തിലും പ്രയാസങ്ങള്‍ നേരിടുന്നില്ലെന്ന് സുനിശ്ചിതമാക്കേണ്ടതുണ്ട്.

കൂടാതെ, സമാധാന സംസ്ഥാപനത്തിനും, തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആ മേഖലയിലെ മുസ്‌ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

നിലവിലെ കലുഷിത സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ അമേരിക്കയോടും മറ്റ് സ്വാധീനമുള്ള രാഷ്ട്രങ്ങളോടും അഭ്യര്‍ഥിക്കുന്നു. പകരം, ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍ക്കു സമാന്തരമായി സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടാനും ഉടനടി സമാധാനാവസ്ഥ സംജാതമാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും അവരും അടിയന്തിരമായി നടത്തേണ്ടതുണ്ട്.

ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതില്‍ നീതിയും സമത്വവും പരമപ്രധാനമാണ്. അതിനാല്‍, എല്ലാ വന്‍ശക്തികളും ന്യായത്തിന്‍റെയും കേവലനീതിയുടെയും അടിസ്ഥാന തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ദീര്‍ഘകാലത്തേക്കുള്ളതും സ്ഥായിയായതുമായ സമാധാനം സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന് അവലംബിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

1 Comment

Jamaludee' CG · ഒക്ടോബർ 12, 2023 at 8:42 am

MashaAllah Allah taala thamam dunya ko har shar se Bachaye Ameen. അല്ലാഹു മുഴുലോകത്തെയും എല്ലാ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കട്ടെ.

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed