ഖിലാഫത്ത്

അല്ലാഹുവിന്‍റെ രണ്ടാം ശക്തിപ്രഭാവം

“നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീര്‍ച്ചയായും അവരേയും ഭൂമിയില്‍ ഖലീഫമാരാക്കുകയും അവര്‍ക്കായി അവര്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും, അവരുടെ ഭയത്തിന് ശേഷം രക്ഷയും സമാധാനവും അവര്‍ക്ക് പകരം നല്കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.”

 സൂറ നൂര്‍, സൂക്തം 56

ഖിലാഫത്ത് എന്ന പദത്തിന്റെ അര്‍ഥം പിന്തുടര്‍ച്ച എന്നാണ്. ദൈവത്തില്‍ നിന്ന് അവതരിക്കുന്ന ഒരു പ്രവാചകന്റെ പിന്‍ഗാമിയെയാണ് ഖലീഫ എന്ന് പറയുന്നത്. പ്രവാചകനാല്‍ വിതക്കപ്പെടുന്ന ആത്മീയവും ധാര്‍മികവുമായ പരിഷ്കരണത്തിന്റെ വിത്തിനെ അതിന്റെ പരിപൂര്‍ണതയുടെ ഘട്ടം വരെ എത്തിക്കുക എന്നതാണ് ഒരു ഖലീഫയുടെ ധര്‍മ്മം. പ്രവാചകാനുയായികളുടെ സമുദായം നിലനില്‍ക്കുന്നതും അവരുടെ ആത്മീയവും ധാര്‍മികവുമായ മുന്നേറ്റം സാധ്യമാവുന്നതും ഖിലാഫത്ത് എന്ന അനുഗ്രഹീത ദൈവിക വ്യവസ്ഥിതിയിലൂടെയാണ്.

ഖിലാഫത്തിന്റെ സ്ഥാപനത്തെ പറ്റി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

“നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീര്‍ച്ചയായും അവരേയും ഭൂമിയില്‍ ഖലീഫമാരാക്കുകയും അവര്‍ക്കായി അവന്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും, അവരുടെ ഭയത്തിന് ശേഷം രക്ഷയും സമാധാനവും അവര്‍ക്ക് പകരം നല്കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.”

[വിശുദ്ധ ഖുര്‍ആന്‍ 24:56]

ഒരു പ്രവാചകന്‍ ദൈവനിയോഗിതനാണ് എന്നത് പോലെ തന്നെ ഒരു ഖലീഫയെയും അല്ലാഹു തന്നെയാണ് നിയോഗിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ഖലീഫ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ പദവിക്ക് ഏറ്റവും യോഗ്യനായ വ്യക്തിയെ അല്ലാഹു ആ സ്ഥാനത്തേക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ആ വ്യക്തിയെ തിരഞ്ഞെടുക്കാന്‍ അല്ലാഹു ഒരു കൂട്ടം വിശ്വാസികളെ നയിക്കുന്നു. ആയതിനാല്‍, ഖലീഫയെ തിരഞ്ഞെടുക്കുന്നത് ഒരു കൂട്ടം ആളുകളാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് അവരിലൂടെ പൂര്‍ത്തിയാവുന്നത്.

ഖിലാഫത്തെ റാഷിദ അഥവാ മാര്‍ഗദര്‍ശനം ലഭിച്ച ഖിലാഫത്ത്

മേല്‍ ഉദ്ധരിക്കപെട്ട വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തില്‍ അടങ്ങിയിട്ടുള്ള ദൈവിക വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ തന്റെ മരണശേഷം തന്റെ അനുയായികള്‍ക്കിടയില്‍ സ്ഥാപിതമാകുന്ന ആത്മീയ നേതൃത്വ സംവിധാനത്തെ സംബന്ധിച്ച് ഹദ്രത്ത് മുഹമ്മദ്‌(സ) സുവാര്‍ത്ത നല്‍കുകയുണ്ടായി. അവിടുന്ന് അരുള്‍ ചെയ്തു:

“അല്ലാഹു ഇച്ചിക്കുന്ന കാലം വരെ നിങ്ങളില്‍ പ്രവാചകത്വം നിലനില്‍ക്കും. പിന്നീട് അല്ലാഹു അതിനെ ഉയര്‍ത്തിക്കളയുന്നതാണ്. പിന്നീട് പ്രവാചകമാര്‍ഗത്തിലുള്ള ഖിലാഫത്ത് സ്ഥാപിതമാകുന്നതാണ്.”

[മിശ്കാത്ത് അല്‍-മസാബീഹ്]

തുടര്‍ന്ന് പറയുന്നു:

“അല്ലാഹുവേ! എന്‍റെ വാക്കുകള്‍ പ്രചരിപ്പിക്കുകയും എന്‍റെ ചര്യകളും അധ്യാപനങ്ങളും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന, എനിക്ക് ശേഷം വരാനിരിക്കുന്ന എന്‍റെ പിന്‍ഗാമികളുടെ മേല്‍ നീ കരുണ ചൊരിയേണമേ.”

[ജാമിഅ് അസ്-സഗീര്‍]

ഖിലാഫത്തെ റാഷിദയുടെ പ്രാധാന്യത്തെ വിവരിച്ചുകൊണ്ട് ഹദ്രത്ത് മുഹമ്മദ്‌(സ) അരുള്‍ ചെയ്യുന്നു:

“എന്‍റെയും എന്‍റെ ഖുലഫാഉര്‍-റാഷിദീങ്ങളുടെയും പാത പിന്തുടരുക. തീര്‍ച്ചയായും അവര്‍ മാര്‍ഗദര്‍ശനം പ്രാപിച്ചവരായിരിക്കും.”

[സുനന്‍ തിര്‍മിദി]

പ്രവാചകന്റെ വിയോഗത്തിന് ശേഷം ഖിലാഫത്ത് വ്യവസ്ഥിതി സ്ഥാപിതമാകുമെന്നും, അദ്ദേഹത്തിന്റെ അനുയായികളില്‍ പെട്ട ചില വ്യക്തികള്‍ ഈ ദൈവിക വാഗ്ദാനത്തിന്റെ സാക്ഷാത്കാരമാവുമെന്നും സുവ്യക്തമാക്കുന്നതാണ് മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍.

ഇത് തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയും ചെയ്തു. ഹദ്രത്ത് അബൂബക്കര്‍ സിദ്ദീക്ക്(റ), ഹദ്രത്ത് ഉമര്‍ ബിന്‍ അല്‍-ഖത്താബ്(റ), ഹദ്രത്ത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ), ഹദ്രത്ത് അലി ബിന്‍ അബീ താലിബ്(റ) എന്നിവര്‍ മുഹമ്മദ്‌ നബി(സ)യുടെ മരണത്തിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഖലീഫമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ ഖിലാഫത്തിന്റെ കാലാവധി ഏകദേശം 30 വര്‍ഷമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ ഖിലാഫത്ത് അറിയപ്പെടുന്നത് ഖിലാഫത്തെ റാഷിദ അഥവാ മാര്‍ഗ്ഗദര്‍ശനം ലഭിച്ച ഖിലാഫത്ത് എന്നാണ്.

ഹദ്രത്ത് അബൂബക്കര്‍(റ)ന്റെ യഥാര്‍ത്ഥ പേര് അബ്ദുല്ലാഹ് എന്നായിരുന്നു. മകന്റെ പേരായ ബക്കറിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അബൂബക്കർ അഥവാ ‘ബക്കറിന്റെ പിതാവ്’ എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഉസ്മാന്‍ അബു കുഹാഫ എന്നും മാതാവിന്റെ പേര് സല്‍മാ ബിന്‍ത്ത് സഖര്‍ എന്നുമായിരുന്നു. എന്നാല്‍ ഉമ്മുൽ ഖൈർ അഥവാ ‘നന്മയുടെ മാതാവ്’ എന്നായിരുന്നു സല്‍മാ അറിയപ്പെട്ടിരുന്നത്. AD 572ൽ മക്കയിലാണ് ഹദ്രത്ത് അബൂബക്കര്‍(റ) ജനിച്ചത്. അദ്ദേഹം നബി(സ)യുടെ അടുത്ത സുഹൃത്തായിരുന്നു. പുരുഷന്മാരില്‍ വെച്ച് പ്രവാചകൻ(സ)യെ സ്വീകരിക്കുന്ന ആദ്യ വ്യക്തി ആയിരുന്നു അദ്ദേഹം. മുഹമ്മദ്‌(സ)യുടെ അപാരമായ സത്യസന്ധത ചെറുപ്പം മുതല്‍ അനുഭവിച്ചറിഞ്ഞിരുന്ന അദ്ദേഹം യാതൊരു ദൃഷ്ടാന്തവും ആവശ്യപ്പെടാതെ തന്നെ പ്രവാചകന്റെ സത്യത അംഗീകരിക്കുകയായിരുന്നു. നബി(സ)യോടുള്ള ഹദ്രത്ത് അബൂബക്കറിന്റെ അങ്ങേയറ്റത്തെ ആത്മാര്‍ഥത കാരണം അദ്ദേഹത്തിന് അസ്-സിദ്ദീക്ക് അഥവാ ‘വിശ്വസ്തന്‍’ എന്ന പദവി ലഭിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ (പാലായനം) യാത്രയിൽ അദ്ദേഹം നബി(സ)യുടെ കൂടെയുണ്ടായിരുന്നു.

പ്രവാചകന്‍(സ)യുടെ വിയോഗാനന്തരം ഹദ്രത്ത് അബൂബക്കര്‍ സിദ്ദീക്ക്(റ) ഇസ്‌ലാമിന്‍റെ ആദ്യ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. നബി(സ)യുടെ വിയോഗത്തെ തുടര്‍ന്ന് അറബില്‍ ഉടലെടുത്ത പ്രശ്നങ്ങളെയും കലാപങ്ങളെയും ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെയുള്ള ആക്രമണങ്ങളെയുമെല്ലാം അദ്ദേഹം സധൈര്യം നേരിടുകയും അല്ലാഹുവിന്റെ സഹായത്താല്‍ കുഴപ്പക്കാരുടെ മേല്‍ വിജയം പ്രാപിക്കുകയും ചെയ്തു.

ഹദ്രത്ത് അബൂബക്കര്‍(റ)ന്റെ ഖിലാഫത്തിന്റെ അനേകം മഹത്തായ നേട്ടങ്ങളില്‍ ഒന്ന് വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് ശേഖരിക്കുക എന്നതായിരുന്നു. മുഹമ്മദ്‌ നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ മുഴുവന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്റെ മേല്‍നോട്ടത്തില്‍ എഴുതപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും അത് പലതരം തോലുകളിലും ഇലകളിലും മറ്റുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഹദ്രത്ത് അബൂബക്കര്‍(റ) ഈ ഏടുകള്‍ ശേഖരിക്കുകയും അനേകം ഹുഫ്ഫാസുകളുടെ (അഥവാ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയവര്‍) സഹായത്താലും അവരുടെ സാക്ഷ്യത്താലും മുഴുവന്‍ ഖുര്‍ആനും ഒരൊറ്റ ഗ്രന്ഥത്തിന്റെ രൂപത്തില്‍ ആക്കുകയും ചെയ്തു. നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ അവിടുന്നിന്റെ ചില അനുചരന്മാര്‍ വ്യക്തിപരമായ നിലയില്‍ മുഴുവന്‍ വിശുദ്ധ ഖുര്‍ആനും എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തലത്തില്‍ ഇക്കാര്യം ആദ്യമായി ചെയ്തതും ഖുര്‍ആന്‍ ഒരു ബന്ധിച്ച ഗ്രന്ഥരൂപത്തില്‍ വരികയും ചെയ്തത് ഹദ്രത്ത് അബൂബക്കര്‍(റ)ന്റെ കാലഘട്ടത്തിലായിരുന്നു.

AD 634 ഓഗസ്റ്റ്‌ 23ന് ഹദ്രത്ത് അബൂബക്കര്‍(റ) ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ഖിലാഫത്തിന്റെ കാലയളവ് രണ്ട് വര്‍ഷത്തോളമായിരുന്നു.

ഹദ്രത്ത് ഉമര്‍ ഇബ്നു അല്‍-ഖത്താബ്(റ) AD 581ല്‍ മക്കയില്‍ ഖുറൈശി വംശത്തിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. ഒരു വ്യവസായിയായിരുന്ന അദ്ദേഹം സിറിയയിലേക്കും ഇറാഖിലേക്കും വ്യാപാര സംഘങ്ങളെ നയിക്കുമായിരുന്നു. ഹദ്രത്ത് മുഹമ്മദ്‌(സ) തന്റെ വാദം പുറപ്പെടുവിച്ചപ്പോള്‍ അദ്ദേഹം ഇസ്‌ലാമിന്റെ കടുത്ത ശത്രുവായിരുന്നു. പ്രവാചകന്‍(സ)യോടും ഇസ്‌ലാമിനോടുമുള്ള അദ്ദേഹത്തിന്റെ വിരോധം വളരെ തീവ്രമായിരുന്നു. ഒരിക്കല്‍ അദ്ദേഹം നബി(സ)യെ വധിക്കാനുള്ള ഉദ്ദേശത്തില്‍ വാളുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ വഴിയില്‍ വെച്ച് തന്റെ സഹോദരിയും അവരുടെ ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ച കാര്യം അദ്ദേഹം അറിയുകയും, അത് അന്വേഷിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ അകത്ത് നിന്ന് ആരോ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹം കേട്ട്. താന്‍ കേട്ട കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ ഹദ്രത്ത് ഉമര്‍(റ) പ്രകോപിതനാവുകയും വീട്ടില്‍ കയറി തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. സഹോദരി തന്റെ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ മുറിവേറ്റ ഹദ്രത്ത് ഉമറിന്റെ സഹോദരി ഉറച്ച സ്വരത്തില്‍ പറഞ്ഞു, “ഉമര്‍! നിങ്ങള്‍ മതിവരുവോളം ഞങ്ങളെ മര്‍ദ്ദിച്ചു കൊള്ളുക. എന്നാല്‍ ഞങ്ങളുടെ വിശ്വാസം ഞങ്ങള്‍ ഉപേക്ഷിക്കുകയില്ല”. സ്വന്തം സഹോദരിയുടെ ദൃഡസ്വരത്തിലുള്ള ഈ മറുപടി കേട്ടപ്പോള്‍ ഹദ്രത്ത് ഉമര്‍(റ) ശാന്തനാവുകയും അവര്‍ പാരായണം ചെയ്തു കൊണ്ടിരുന്ന വിശുദ്ധ ഖുര്‍ആന്റെ ഭാഗം തനിക്ക് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലെ വചനങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ഇത് അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള വചനങ്ങളാണെന്ന് അദ്ദേഹത്തിന് പൂര്‍ണ ബോധ്യം വരികയും ചെയ്തു. ഹദ്രത്ത് ഉമര്‍(റ) നേരെ നബി(സ)യുടെ അടുക്കല്‍ ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഹദ്രത്ത് ഉമര്‍(റ) ശക്തനും നിര്‍ഭയനും മക്കയില്‍ സ്വാധീനശക്തിയുള്ള വ്യക്തിയുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണം മുസ്‌ലിങ്ങള്‍ക്ക് വളരെയധികം സഹായകമായി.

ഹദ്രത്ത് അബൂബക്കര്‍(റ)ന്റെ മരണത്തിന് ശേഷം ഹദ്രത്ത് ഉമര്‍(റ) ഇസ്‌ലാമിന്റെ രണ്ടാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ഏറ്റുമുട്ടേണ്ടി വന്നു. ഈ യുദ്ധങ്ങളുടെ ഫലമായി ഈ രാജ്യങ്ങളുടെ വിശാലമായ പ്രദേശങ്ങള്‍ മുസ്‌ലിം ഭരണത്തിന് കീഴിലായി. ഹിജ്റ 17ല്‍ ഫലസ്തീനിലെ ജറുസലേം നഗരം മുസ്‌ലിങ്ങള്‍ കീഴടക്കിയപ്പോള്‍ റോമാക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം ഹദ്രത്ത് ഉമര്‍(റ) നഗരം സന്ദര്‍ശിക്കുകയും മുസ്‌ലിങ്ങള്‍ക്കും ജറുസലേം നിവാസികള്‍ക്കുമിടയില്‍ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു.

ഹദ്രത്ത് ഉമര്‍(റ) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണസംവിധാനം വ്യവസ്ഥാപിതമായ രീതിയില്‍ മെച്ചപെടുത്തി. ഖലീഫയുടെ ഉപദേശകരുടെ കണ്‍സള്‍ട്ടേറ്റിവ്‌ ബോഡിയായ മജ്‌ലിസ് ശൂറ അദ്ദേഹം സ്ഥാപിച്ചു. ഭരണം സുഗമമാക്കുന്നതിന് ഇസ്‌ലാമിക രാഷ്ട്രത്തെ പ്രവിശ്യകളാക്കി തിരിച്ചു. ബൈത്തുല്‍ മാല്‍, അഥവാ ധനകാര്യ വകുപ്പ് സ്ഥാപിക്കുകയും സ്കൂളുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

ഹദ്രത്ത് ഉമര്‍(റ) തന്റെ ജനതയുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ അതീവ ഉല്‍കണ്ഠാകുലനായിരുന്നു. രാത്രിയില്‍ അദ്ദേഹം വേഷം മാറി ജനങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ അറിയാന്‍ ഇറങ്ങുമായിരുന്നു. ഒരിക്കല്‍ രാത്രിയില്‍ ചുറ്റുന്നതിനിടെ അദ്ദേഹം ഒരു സ്ത്രീയെ കാണാനിടയായി. അവര്‍ ഒരു പാത്രത്തില്‍ എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്ക് ചുറ്റും അവരുടെ കുട്ടികള്‍ കരയുന്നതായും അദ്ദേഹം കണ്ടു. കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ രണ്ട് ദിവസമായി പട്ടിണിയാണെന്നും കുട്ടികളെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി വെറുതെ പാത്രം അടുപ്പില്‍ വെച്ചതാണെന്നും ആ സ്ത്രീയില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. ഉടന്‍ തന്നെ ഹദ്രത്ത് ഉമര്‍(റ) ട്രഷറിയിലേക്ക് പോവുകയും ആ സ്ത്രീക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എടുക്കുകയും ചെയ്തു. സാധനങ്ങള്‍ തോളില്‍ കയറ്റി വെയ്ക്കവേ ഒരു ഭൃത്യന്‍ താന്‍ ചുമട് വഹിച്ചു കൊള്ളാമെന്ന് ഹദ്രത്ത് ഉമര്‍(റ)നോട്‌ പറഞ്ഞു. ഇത് കേട്ട ഹദ്രത്ത് ഉമര്‍(റ) അയാളോട് ചോദിച്ചു, “ന്യായവിധിനാളില്‍ നീ എന്റെ ഭാരം വഹിക്കുമോ?” ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം സാധനങ്ങളുമായി ആ സ്ത്രീയുടെ അടുത്തേക്ക് പോയി. ഇത് കണ്ടപ്പോള്‍ ഹദ്രത്ത് ഉമര്‍(റ)നെ നേരിട്ട കണ്ടിട്ടില്ലാത്ത ആ സ്ത്രീ “അല്ലാഹു ഉമറിന്റെ സ്ഥാനത്ത് താങ്കളെ ഖലീഫയാക്കട്ടെ” എന്ന് ഉറക്കെ പ്രാര്‍ഥിച്ചു. ഇത് കേട്ടപ്പോള്‍ ഹദ്രത്ത് ഉമര്‍(റ)ന് കരച്ചില്‍ വരികയും ഒന്നും മിണ്ടാതെ അവിടെ നിന്ന് പോവുകയും ചെയ്തു.

AD 644ല്‍ നമസ്കരിക്കുന്നതിനിടെ ഹദ്രത്ത് ഉമര്‍(റ)നെ ഒരു പേര്‍ഷ്യന്‍ അടിമ കുത്തി. ഇത് കാരണം അദ്ദേഹത്തിന് മാരകമായി പരിക്കേല്‍ക്കുകയും തല്‍ഫലമായി പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണസമയത്ത് അദ്ദേഹത്തിന് ഏതാണ്ട് 61 വയസ്സായിരുന്നു.

ഹദ്രത്ത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) ഖുറൈശി വംശത്തിലെ ബനൂ ഉമയ്യ എന്ന കുടുംബത്തില്‍ ജനിച്ചു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഔദാര്യം വളരെ പ്രസിദ്ധമായിരുന്നു. അത് കാരണം അദ്ദേഹത്തിന് ഗനി അഥവാ ‘ഉദാരമനസ്കന്‍’ എന്ന പദവി ലഭിച്ചു.

തന്റെ അടുത്ത സുഹൃത്തായ ഹദ്രത്ത് അബൂബക്കര്‍(റ)ലൂടെയാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വളരെയധികം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ആദ്യം അബിസീനിയയിലേക്കും പിന്നീട് മദീനയിലേക്കുമായി അദ്ദേഹം രണ്ട് തവണ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്റ (പാലായനം) ചെയ്തിട്ടുണ്ട്.

ഹദ്രത്ത് മുഹമ്മദ്‌(സ)ന് അദ്ദേഹത്തോട് അതിയായ സ്നേഹമുണ്ടായിരുന്നു. തന്റെ മകള്‍ റുഖയ്യ(റ)യെ പ്രവാചകന്‍(സ) ഹദ്രത്ത് ഉസ്മാന് വിവാഹം ചെയ്ത് കൊടുത്തു. റുഖയ്യ(റ) മരിച്ചപ്പോള്‍ തന്റെ രണ്ടാമത്തെ മകളായ ഉമ്മു കുല്‍സൂം(റ)യെയും നബി(സ) അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുത്തു. ഇതിനെ തുടര്‍ന്ന് ഹദ്രത്ത് ഉസ്മാന്‍(റ) ദുന്‍-നൂറൈന്‍ അഥവാ ‘രണ്ട് പ്രകാശങ്ങളുള്ളവന്‍’ എന്ന് വിളിക്കപ്പെട്ടു.

ഹദ്രത്ത് ഉമര്‍(റ)ന്റെ മരണാനന്തരം ഇസലാമിന്റെ മൂന്നാമത്തെ ഖലീഫയായി ഹദ്രത്ത് ഉസ്മാന്‍(റ) തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലത്തും ഇസ്‌ലാമിന് ഒരുപാട് ബാഹ്യശക്തികളുമായി ഏറ്റുമുട്ടേണ്ടി വന്നു. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാ കുഴപ്പക്കാരുടെ മേലും ഇസ്‌ലാം വിജയം പ്രാപിച്ചു.

ഹദ്രത്ത് ഉസ്മാന്റെ ഖിലാഫത്ത് കാലത്തെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വിവിധ ഗോത്രീയ ലിപികളില്‍ എഴുതപ്പെട്ടിരുന്ന വിശുദ്ധ ഖുര്‍ആനെ ഒരൊറ്റ ഔദ്യോഗിക ലിപിയില്‍ (standard orthography) ആക്കി എന്നതാണ്. വ്യത്യസ്ത ഗോത്രങ്ങള്‍ വ്യത്യസ്ത രീതിയിലായിരുന്നു അറബി എഴുതിയിരുന്നത്. ഈ കാരണത്താല്‍ അനറബികളായ മുസ്‌ലിങ്ങള്‍ക്ക് ഖുര്‍ആന്‍ കൃത്യമായി വായിക്കുക ബുദ്ധിമുട്ടായി വന്നു. അത് കൊണ്ട് ഹദ്രത്ത് ഉസ്മാന്‍(റ) ഹദ്രത്ത് അബൂബക്കര്‍(റ) എഴുതിച്ച വിശുദ്ധ ഖുര്‍ആന്റെ ലിപിയെ ഔദ്യോഗികവത്കരിക്കുകയും മറ്റുള്ള ഗോത്രീയ ലിപികള്‍ കത്തിച്ചുകളയുകയും ചെയ്തു.

ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ ഖിലാഫത്തിന്റെ അവസാന ആറു വര്‍ഷങ്ങള്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. അബ്ദുല്ലാഹ് ഇബ്നു സബായുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്നതിനായി ഒരു കൂട്ടര്‍ നിരന്തരം തന്ത്രങ്ങള്‍ മെനയുകയും ഗൂഡാലോചനകള്‍ നടത്തുകയും ചെയ്തതാണ് ഇതിനു കാരണം.

AD 656ല്‍ ഹദ്രത്ത് ഉസ്മാന്‍(റ) തന്റെ 82ആം വയസ്സില്‍ രക്തസാക്ഷിയായി. കലാപകാരികള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ വരുമ്പോള്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ഹദ്രത്ത് അലി(റ) പ്രവാചകന്‍(സ)യുടെ പിതൃസഹോദരനായ അബൂ താലിബിന്റെ മകനായിരുന്നു. AD 600ലാണ് ഹദ്രത്ത് അലിയുടെ ജനനം. ഹദ്രത്ത് അബൂ താലിബിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഹദ്രത്ത് അലി(റ)യുടെ രക്ഷാധികാരം മുഹമ്മദ്‌ നബി(സ) ഏറ്റെടുത്തു.

ഹദ്രത്ത് അലി(റ) വളരെ ധീരനായ ഒരു യോദ്ധാവായിരുന്നു. പ്രവാചകനോടൊപ്പം ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. നബി(സ)യുടെ മകളായ ഫാത്തിമ(റ)യെയാണ് ഹദ്രത്ത് അലി(റ) വിവാഹം ചെയ്തത്.

ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ വിയോഗത്തിന് ശേഷം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഹദ്രത്ത് അലി(റ) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം മദീനയില്‍ നിന്ന് കൂടുതല്‍ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇറാഖിലെ കൂഫയിലേക്ക് മാറ്റി. ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷം അദ്ദേഹം നേരിട്ട ആദ്യത്തെ പ്രശ്നം എന്നത് ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അവരെ ശിക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ ജനകീയ ആവശ്യം മുന്നോട്ട് വച്ചവരില്‍ പ്രവാചകന്‍(സ)യുടെ പ്രഘല്‍ഭ സഹാബികളായ ഹദ്രത്ത് തല്‍ഹ(റ), ഹദ്രത്ത് സുബൈര്‍(റ) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

എന്നാല്‍, രാജ്യത്തിന്റെ ക്രമസമാധാനം വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുമെന്നും ഹദ്രത്ത് അലി(റ) വാദിച്ചു. കലാപാന്തരീക്ഷം അവസാനിപ്പിച്ചതിന് ശേഷം മാത്രമേ ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഗം. പക്ഷെ, ഹദ്രത്ത് തല്‍ഹ(റ) ഹദ്രത്ത് സുബൈര്‍(റ) എന്നിവര്‍ ഇക്കാര്യത്തോട് യോജിച്ചില്ല. ഹദ്രത്ത് ആയിഷ(റ)യും അവരോടൊപ്പം ചേര്‍ന്നു.

ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ കൊലപാതകികളടങ്ങുന്ന അബ്ദുല്ലാഹ് ഇബനു സബായുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കപടവിശ്വാസികള്‍ ഈ സാഹചര്യം മുതലെടുത്ത്‌ സംഘര്‍ഷാവസ്ഥ കൂടുതല്‍ ശക്തമാക്കി. തല്‍ഫലമായി ഹദ്രത്ത് ആയിഷ(റ), ഹദ്രത്ത് തല്‍ഹ(റ), ഹദ്രത്ത് സുബൈര്‍(റ) എന്നിവര്‍ ഒരു ചെറിയ സൈന്യവുമായി ബസ്രയിലേക്ക് പുറപ്പെട്ടു. മറുഭാഗത്ത് ഹദ്രത്ത് അലി(റ)വും ഒരു സൈന്യവുമായി ബസ്രയിലേക്ക് തിരിച്ചു.

ബസ്രയില്‍ വച്ച് ഹദ്രത്ത് അലി(റ) തന്റെ പ്രതിനിധിയെ മറുഭാഗത്തേക്ക് അയച്ചുകൊണ്ട് അവരുടെ അഭിപ്രായം അറിയാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് തടയുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി നിയമവാഴ്ച സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല നടപടിയെന്ന് പരസ്പര ധാരണയായി.

രണ്ടു കൂട്ടര്‍ക്കുമിടയില്‍ രഞ്ജിപ്പായി എന്ന വാര്‍ത്ത ഇരുഭാഗത്തുമായി നിന്നിരുന്ന കപടവിശ്വാസികളെ അസ്വസ്ഥരാക്കി. രാജ്യത്ത് സമാധാനം സ്ഥാപിതമായാല്‍ കുറ്റവാളികളായ തങ്ങള്‍ പിടിക്കപ്പെടുമെന്ന ഭയം അവര്‍ക്കുണ്ടായി. അതിനാല്‍, അവര്‍ രഹസ്യമായി കണ്ടുമുട്ടുകയും ഏതു വിധേനയും യുദ്ധം നടത്താന്‍ പദ്ധതിയിടുകയും ചെയ്തു. ഹദ്രത്ത് അലി(റ)ന്റെ മുമ്പില്‍ വന്ന് തന്റെ തെറ്റ് അംഗീകരിച്ച ഹദ്രത്ത് സുബൈര്‍(റ)നെ അവര്‍ വധിച്ചു. ഹദ്രത്ത് തല്‍ഹ(റ)നെ മറ്റൊരാള്‍ കൊലപ്പെടുത്തി. ഹദ്രത്ത് ആയിഷ(റ) ഇരുന്നിരുന്ന ഒട്ടകത്തെയും അവര്‍ ആക്രമിച്ചു. അവരുടെ ഒട്ടകത്തിന് പരിക്കേറ്റപ്പോള്‍ മാത്രമാണ് ആ യുദ്ധം അവസാനിച്ചത്. ഈ യുദ്ധം ഇസ്‌ലാമിക ചരിത്രത്തില്‍ ജമല്‍ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന് ശേഷം ഹദ്രത്ത് അലി(റ) ഹദ്രത്ത് ആയിഷ(റ)യെ എല്ലാ ബഹുമാനങ്ങളോടും കൂടി അവരുടെ സഹോദരന്റെ അകമ്പടിയില്‍ മദീനയിലേക്ക് തിരിച്ചയച്ചു.

ജമല്‍ യുദ്ധത്തിന് ശേഷം ഹദ്രത്ത് അലി(റ) അമീര്‍ മുആവിയ(റ)നോട്‌ തന്നെ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു. ഹദ്രത്ത് ഉസ്മാന്‍(റ)ന്റെ ഘാതകരെ പിടികൂടണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ചത് മുആവിയ(റ) ആയിരുന്നു. തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ ഒരു യുദ്ധത്തിലേക്ക് നയിച്ചെങ്കിലും ഒരു സന്ധിസംഭാഷണം നടത്താമെന്നും പിന്നീട് ഒരു കമ്മിറ്റി മുഖേന ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നും തീരുമാനമായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ശ്രമവും പരാജയപ്പെട്ടു.

സന്ധിസംഭാഷണത്തിന് എതിരായിരുന്ന ‘ഖവാരിജ്’ എന്ന് പിന്നീട് അറിയപ്പെട്ട ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ ഹദ്രത്ത് അലി(റ)ല്‍ നിന്ന് വേര്‍പിരിയുകയും തങ്ങള്‍ക്കായി മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. തങ്ങളുടെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ഹദ്രത്ത് അലി(റ)ന്റെ ആവശ്യം അവര്‍ ചെവി കൊണ്ടില്ല. മാത്രവുമല്ല, തങ്ങളുമായി ഒത്തുപോകാത്തവരെ അവര്‍ കൊല്ലാനും ആരംഭിച്ചു. ഇത് പിന്നീട് അവരുമായുള്ള യുദ്ധത്തിലേക്ക് നയിക്കുകയും നിരവധി ഖവാരിജുകള്‍ അതില്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തെ തുടര്‍ന്ന് ഖവാരിജുകള്‍ ഹദ്രത്ത് അലി(റ)നെതിരെ കടുത്ത ശത്രുത പുലര്‍ത്തി. ഒരിക്കല്‍ നമസ്കരിക്കാന്‍ പള്ളിയില്‍ പോകുന്ന വഴിയില്‍ ഒരു ഖാരിജി ഹദ്രത്ത് അലി(റ)നെ ആക്രമിച്ചു. ഇത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായി. ഖവാരിജുകളോട് പ്രതികാരം ചെയ്യരുതെന്ന് ഹദ്രത്ത് അലി(റ) തന്റെ മക്കളോട് ആവശ്യപ്പെട്ടു. ഹദ്രത്ത് അലി(റ)ന്റെ മരണശേഷം അദ്ദേഹത്തെ വധിച്ച വ്യക്തിയായ ഇബ്നു മുല്ജം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. AD 661ല്‍ തന്റെ അറുപത്തിയൊന്നാം വയസ്സിലാണ് ഹദ്രത്ത് അലി(റ) മരണപ്പെട്ടത്.

ഖിലാഫത്തെ അഹ്മദിയ്യ

തന്റെ വിയോഗത്തിന് തൊട്ട് ശേഷം സ്ഥാപിതമാകാനുള്ള ഖിലാഫത്തെ റാഷിദയെ സംബന്ധിച്ച് പ്രവചിച്ചതോടൊപ്പം തന്നെ പ്രവാചകന്‍(സ) അവസാനനാളില്‍ നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) മാര്‍ഗത്തില്‍ ഖിലാഫത്ത് പുനസ്ഥാപിക്കപ്പെടുമെന്നും സുവാര്‍ത്ത നല്‍കിയിരുന്നു. അവിടുന്ന് അരുള്‍ ചെയ്തു:

“അല്ലാഹു ഇച്ചിക്കുന്ന കാലം വരെ നിങ്ങളില്‍ പ്രവാചകത്വം നിലനില്‍ക്കും. പിന്നീട് അല്ലാഹു അതിനെ എടുത്തുകളയുന്നതാണ്. പിന്നീട് പ്രവാചകമാര്‍ഗത്തിലുള്ള ഖിലാഫത്ത് സ്ഥാപിതമാകുന്നതാണ്. അല്ലാഹു ഇച്ചിക്കുന്ന കാലം വരെ അത് നിലനില്‍ക്കുകയും പിന്നീട് അവന്‍ അതിനെ എടുത്തുകളയും ചെയ്യുന്നതാണ്. പിന്നീട് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന രാജഭരണം നിലവില്‍ വരികയും അല്ലാഹു ഇച്ചിക്കുന്നത് വരെ അത് നിലനില്‍ക്കുകയും പിന്നീട് അവന്‍ അതിനെ എടുത്തുകളയുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് അക്രമഭരണം സ്ഥാപിതമാവുകയും അല്ലാഹു ഇച്ചിക്കുന്നത് വരെ നിലനില്‍ക്കുകയും പിന്നീട് എടുത്തുകളയപ്പെടുകയും ചെയ്യുന്നതാണ്. അതിന് ശേഷം പ്രവാചകമാര്‍ഗത്തിലുള്ള ഖിലാഫത്ത് സ്ഥാപിതമാകുന്നതാണ്. തുടര്‍ന്ന് നബി(സ) മൗനം ദീക്ഷിച്ചു.”

[മിശ്കാത്ത് അല്‍-മസാബീഹ്]

സത്യവിശ്വാസം സല്‍കര്‍മ്മം എന്നീ നിബന്ധനകളില്‍ അധിഷ്ഠിതമായ ഒരു ശാശ്വത അനുഗ്രഹമാണ് ഖിലാഫത്ത് എന്നാണു ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ഖിലാഫത്തെ രാഷിദയുടെ അവസാനത്തോട് കൂടി മുസ്‌ലിങ്ങളില്‍ ഈ നിബന്ധന പൂര്‍ത്തിയാവാതെ വന്നപ്പോള്‍ താല്ക്കാലികമായി ഈ അനുഗ്രഹം അവരില്‍ നിന്ന് പിന്‍വലിക്കപ്പെടുകയാണ് ചെയ്തത്. ഇതിന് ശേഷം മേല്‍ ഉദ്ധരിക്കപ്പെട്ട നിവേദനത്തില്‍ പറയപ്പെട്ടത് പോലെ തന്നെ ഇസ്‌ലാമിക ചരിത്രം തുടര്‍ന്നു. ഖിലാഫത്തെ റാഷിദക്ക് ശേഷം സ്വേച്ചാധിപത്യമുള്ള ഭരണകൂടവും പിന്നീട് പരുക്കന്‍ ഭരണകൂടവും വരികയും അപ്രത്യക്ഷമാവുകയും ചെയ്തു.

“The second manifestation cannot occur until I depart, and it is only when I depart that God shall send the second manifestation for you which shall abide with you forever. It is, therefore, necessary for you to see the day of my departure so that the day may follow which is the day of everlasting promise. I have appeared from God as a glory and I am one of His glories duly personified, but there shall be other persons after me who shall bear the glory of His second manifestation.”

Founder of the Ahmadiyya Musilm Community

ഒടുവില്‍ പ്രവാചകന്‍(സ) സുവാര്‍ത്ത നല്‍കിയത് പോലെ ഇസ്‌ലാമിന്റെ പുനരുജ്ജീവനത്തിനുള്ള സമയം വന്നു. ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ) താന്‍ ഇമാം മഹ്ദിയും വാഗ്ദത്ത മസീഹും കൂടാതെ മുഹമ്മദ്‌ നബി(സ)യുടെ ശിഷ്യത്വത്തില്‍ അവതരിച്ച പ്രവാചകനാണെന്നും വാദിച്ചു. 1889ല്‍ അദ്ദേഹം അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന് തുടക്കമിടുകയും ചെയ്തു.

1908ൽ വാഗ്ദത്ത മസീഹിന്റെ മരണശേഷം അല്ലാഹു തന്റെ വാഗ്ദാനം നിറവേറ്റുകയും പ്രവാചകത്വത്തിന്റെ മാര്‍ഗത്തില്‍ ഖിലാഫത്ത് പുനസ്ഥാപിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിലേറെ കാലമായി, അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഖിലാഫത്ത് എന്ന ദൈവികസംവിധാനത്തിന്റെ കീഴിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയും യഥാർത്ഥ ഇസ്‌ലാമിക അധ്യാപനങ്ങൾ ലോകത്തിന് മുന്നിൽ കാഴ്ച വയ്ക്കുകയും ചെയ്യുന്നു.

1841ൽ പഞ്ചാബിലെ ഭേര എന്ന ഗ്രാമത്തിലാണ് ഹദ്രത്ത് മൗലാന ഹക്കീം നൂറുദ്ദീന്‍(റ) ജനിച്ചത്. ഭേരയിലെ ഹാഫിസ് ഗുലാം റസൂലിന്റെ ഇളയ മകനായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ രണ്ടാമത്തെ ഖലീഫയായിരുന്ന ഹദ്രത്ത് ഉമറ(റ)ന്റെ വംശപരമ്പരയില്‍ പെട്ടയാളായിരുന്നു അദ്ദേഹം എന്നത് അദ്ദേഹത്തിന്റെ പൂര്‍വ്വപിതാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നു. അദ്ദേഹം ഒരു മികവുറ്റ എഴുത്തുകാരനും പ്രഗത്ഭനായ പണ്ഡിതനും മികച്ച വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. വൈദ്യശാസ്ത്രത്തിൽ നല്ല പ്രാവീണ്യമുള്ള അദ്ദേഹം വർഷങ്ങളോളം ജമ്മു കശ്മീർ മഹാരാജാവിന്റെ രാജകീയ വൈദ്യനായിരുന്നു. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നാലു വര്‍ഷം താമസിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ദൈവിക കല്പന പ്രകാരം, വാഗ്ദത്ത മസീഹ്(അ) 1889 മാർച്ച് 23ന് ബൈഅത്തിന് (അനുസരണപ്രതിജ്ഞ) തുടക്കമിട്ടപ്പോൾ, മൗലാനാ ഹക്കീം നൂറുദ്ദീൻ(റ)വാണ് അദ്ദേഹത്തിന്റെ കയ്യില്‍ ബൈഅത്ത് ചെയ്ത ആദ്യത്തെ വ്യക്തി.

വാഗ്ദത്ത മസീഹിന്റെ വിയോഗാനന്തരം 1908 മെയ് 27ന് ഹദ്രത്ത് മൗലാനാ ഹക്കീം നൂറുദ്ദീന്‍(റ) അദ്ദേഹത്തിന്റെ ആദ്യത്തെ ഖലീഫയായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. 1914 മാര്‍ച്ച് 13ന് വെള്ളിയാഴ്ച അദ്ദേഹം അന്തരിച്ചു.

മുസ്‌ലിം ഉമ്മത്തില്‍ അവതീര്‍ണനാകുന്ന വാഗ്ദത്ത മസീഹിന് ഉണ്ടാകാന്‍ പോകുന്ന സന്താനങ്ങളെ കുറിച്ച് പ്രവാചകന്‍(സ) സുവാര്‍ത്ത നല്‍കിയിരുന്നു. അവിടുന്ന് പറയുന്നു:

“അദ്ദേഹം (വാഗ്ദത്ത മസീഹ്) വിവാഹം ചെയ്യുകയും അദ്ദേഹത്തിന് സന്താനങ്ങള്‍ ഉണ്ടാവുകയും ചെയ്യും.”

ഈ വിവാഹം ഒരു സവിശേഷ വിവാഹമായിരിക്കുമെന്നും തന്റെ ദൗത്യനിര്‍വഹണത്തില്‍ തന്നെ സഹായിക്കുന്ന സന്താനങ്ങള്‍ ഈ വിവാഹത്തിലൂടെ അദ്ദേഹത്തിന് ഉണ്ടാകുമെന്നുമുള്ള സൂചനയാണ് ഈ നബിവചനത്തില്‍ അടങ്ങിയിരിക്കുന്നത്.

തനിക്ക് ഒരു വാഗ്ദത്ത പുത്രന്‍ ജനിക്കുമെന്ന ദൈവിക വെളിപാട് ഹദ്രത്ത് അഹ്മദ്(അ)നും ലഭിക്കുകയുണ്ടായി. ആ പുത്രന്‍ ആത്മീയവും ബൗദ്ധികവുമായ നിരവധി ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവത്തില്‍ നിന്നുള്ള ഒരു പരിഷ്കര്‍ത്താവായിരിക്കുമെന്നും അദ്ദേഹത്തിന് സുവാര്‍ത്ത ലഭിക്കുകയുണ്ടായി. ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി 1889 ജനുവരി 12ന് വാഗ്ദത്ത മസീഹ്(അ)ന്റെ പുത്രനായി ഹദ്രത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ്(റ) ജനിച്ചു.

ഹദ്രത്ത് മിര്‍സ മഹ്മൂദ്(റ) വളരെ പ്രഘല്‍ഭനായ പണ്ഡിതനായിരുന്നു. ഒരു ആത്മീയ പരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അറിവ് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ ഒതുങ്ങിയിരുന്നില്ല. മറിച്ച് അടിസ്ഥാനശാസ്ത്രങ്ങളെ കുറിച്ച് അദ്ദേഹത്തിന് അഗാധജ്ഞാനമുണ്ടായിരുന്നു.

അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ ജ്ഞാനങ്ങളില്‍ അത്ഭുതാവഹമായ ഗ്രാഹ്യം നല്‍കപ്പെട്ടിരുന്നു. അങ്ങനെ ഇസ്‌ലാമിന്റെയും വിശുദ്ധ ഖുര്‍ആന്റെയും മഹത്വം അദ്ദേഹം ലോകത്തിന് മുന്നില്‍ ശക്തമായി അവതരിപ്പിച്ചു. തഫ്സീറെ കബീര്‍ അഥവാ ‘ബൃഹത്തായ വ്യാഖ്യാനം’ എന്ന പേരില്‍ പത്ത് വാള്യങ്ങള്‍ അടങ്ങുന്ന വിശുദ്ധ ഖുര്‍ആന്റെ വിശദമായ വ്യാഖ്യാനം അദ്ദേഹം തന്റെ ജീവിതകാലത്ത് രചിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്റെ വൈജ്ഞാനിക സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന, സ്വന്തം  പേരിനെ അന്വര്‍ഥമാക്കുന്ന അതിശയകരമായ ഒരു ജ്ഞാന ഉറവിടമാണ് ഈ ഗ്രന്ഥം. ഇതിനു പുറമെ നൂറില്‍ പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഹദ്രത്ത് മസീഹ്(അ)ന്റെ വാഗ്ദത്ത പുത്രന്‍ ഒരു ആത്മീയ പരിഷ്കര്‍ത്താവായിരിക്കുമെന്ന് അദ്ദേഹത്തിന് സുവാര്‍ത്ത നല്‍കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹദ്രത്ത് മിര്‍സ മഹ്മൂദ്(റ) മുസ്‌ലിഹ് മൗഊദ് അഥവാ ‘വാഗ്ദത്ത പരിഷ്കര്‍ത്താവ്‌’ എന്നും അറിപ്പെടുന്നു.

വാഗ്ദത്ത മസീഹ്(അ) മരണപ്പെട്ടപ്പോള്‍ ഹദ്രത്ത് മിര്‍സ മഹ്മൂദ്(റ)ന് 19 വയസ്സ് പ്രായമായിരുന്നു. അദ്ദേഹം തന്റെ പിതാവിന്റെ മൃതദേഹത്തിന്റെ അരികില്‍ വന്നുകൊണ്ട് ഇങ്ങനെ പ്രതിജ്ഞ ചെയ്തു:

“എല്ലാ ജനങ്ങളും താങ്കളെ ഉപേക്ഷിച്ചാലും ഞാന്‍ ഈ മാര്‍ഗത്തില്‍ ഒറ്റപ്പെട്ടാലും ഞാന്‍ താങ്കളോടൊപ്പം നില്‍ക്കുകയും താങ്കളുടെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി എല്ലാ എതിര്‍പ്പുകളും നേരിടുന്നതുമായിരിക്കും.”

തന്റെ ജീവിതത്തിന്റെ അവസാനം വരെ ഹദ്രത്ത് മിര്‍സ മഹ്മൂദ് അഹ്മദ്(റ) ഈ പ്രതിജ്ഞ അക്ഷരംപ്രതി നിറവേറ്റി. വാഗ്ദത്ത മസീഹിന്റെ ദൗത്യം മുന്നോട്ട് നയിക്കുന്നതില്‍ അദ്ദേഹം യാതൊരു എതിര്‍പ്പിനെയും ശത്രുതയെയും വക വച്ചില്ല. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം യഥാര്‍ത്ഥ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനായി പരിശ്രമിച്ചു.

വാഗ്ദത്ത മസീഹ്(അ)ന്റെ ഒന്നാം ഖലീഫ ഹദ്രത്ത് ഹക്കീം നൂറുദ്ദീന്‍(റ)ന്റെ നിര്യാണത്തെ തുടര്‍ന്ന് 1914 മാര്‍ച്ച് 14ന് അദ്ദേഹം രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഖിലാഫത്തിന്റെ 52 വര്‍ഷം നീണ്ടു നിന്ന കാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഹ്മദിയ്യത്ത് നേടിയ നേട്ടങ്ങള്‍ക്ക് പുറമെ നിര്‍ണായക സാഹചര്യങ്ങളില്‍ രാജ്യം നേരിട്ട പല പ്രശ്നങ്ങള്‍ക്കും അദ്ദേഹം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. സൈമണ്‍ കമ്മീഷനിലും വട്ടമേശ സമ്മേളനങ്ങളിലും അദ്ദേഹം തന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും രാഷ്ട്രനേതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

കൂടാതെ, സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി വ്യത്യസ്ത വിശ്വാസധാരകള്‍ പിന്‍പറ്റുന്നവര്‍ക്കിടയില്‍ പരസ്പര ബഹുമാനവും സാഹോദര്യവും വളര്‍ത്തിയെടുക്കുന്നതിനായി ‘ജല്‍സ പേശ്വായാനെ മസാഹിബ്’ എന്ന പേരില്‍ മതസ്ഥാപകരെ പ്രകീര്‍ത്തിക്കുന്ന സമ്മേളനങ്ങള്‍ പതിവായി നടത്താന്‍ ആരംഭിച്ചു.

1965 നവംബര്‍ 8ന് ഹദ്രത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ്(റ) അന്തരിച്ചു.

മസീഹിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആത്മീയാധികാരം അദ്ദേഹത്തിന്റെ പുത്രനിലേക്കും പിന്നീട് പൗത്രനിലേക്കും കൈമാറപ്പെടും എന്ന് താല്‍മൂദ് സൂചിപ്പിക്കുന്നുണ്ട്. തന്റെ ഹഖീഖത്തുല്‍ വഹ്യ് എന്ന ഗ്രന്ഥത്തില്‍ തനിക്ക് നല്‍കപ്പെട്ട നാല് പുത്രന്മാര്‍ക്കും പിന്നീട് ഉണ്ടാകാന്‍ പോകുന്ന ഒരു പൗത്രനും വേണ്ടി ഹദ്രത്ത് അഹ്മദ്(അ) അല്ലാഹുവിനോട് നന്ദി പറയുന്നുണ്ട്. 1909 നവംബര്‍ 16ന് ഹദ്രത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ്(റ)ന് ഒരു പുത്രന്‍ ജനിച്ചപ്പോള്‍ ഏറെ കാത്തിരുന്ന ആ പ്രവചനം പൂര്‍ത്തിയായി.

ഹദ്രത്ത് മിര്‍സ നാസിര്‍ അഹ്മദ്(റഹ്) 1965ല്‍ വാഗ്ദത്ത മസീഹ് ഹദ്രത്ത് അഹ്മദ്(അ)ന്റെ മൂന്നാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഖിലാഫത്ത് കാലഘട്ടത്തില്‍ അദ്ദേഹം അഹ്മദിയ്യ ജമാഅത്തിന്റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ആഫ്രിക്കന്‍ യൂറോപ്യന്‍ നാടുകളിലേക്ക് അഹ്മദി മിഷനറിമാരെ അയക്കുകയും ചെയ്തു.

1970കളില്‍ പാകിസ്താന്‍ ഗവണ്മെന്റ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചപ്പോള്‍ മിര്‍സ നാസിര്‍ അഹ്മദ്(റഹ്)യുടെ ധീരമായ നേതൃത്വത്തിന്റെ കീഴിലാണ് ജമാഅത്ത് ആ ആപല്‍ഘട്ടത്തിലൂടെ കടന്ന് പോയത്. (ഇന്നും പാകിസ്താനില്‍ അഹ്മദികള്‍ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാണ്). ഞങ്ങള്‍ മുസ്‌ലിങ്ങളാണ് എന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ചരിത്രപരമാണ്. അദ്ദേഹം പറയുന്നു:

“വേദനാജനകമായ സമയത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. അഹ്മദികള്‍ കുറവുള്ളിടത്തും ദുര്‍ബലരായിടത്തുമെല്ലാം അവര്‍ ബഹിഷ്കരണം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു വരുന്നു. അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമല്ല. അഹ്മദികള്‍ക്ക് അത്യന്താപേക്ഷിതമായ സാധനങ്ങള്‍ പോലും വില്‍ക്കരുതെന്നാണ് കടയുടമകളോട് പറയപ്പെട്ടിട്ടുള്ളത്. വെള്ളം എത്തിക്കാനുള്ള സംവിധാനവും അഹ്മദികള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. നമുക്ക് പട്ടിണി ബാധിച്ചിരിക്കുന്നുവെന്ന ആശങ്ക നമുക്കില്ല, കാരണം അതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്‍കിയിട്ടുള്ളതാണ്.

“അല്പമൊക്കെ ഭയം, വിശപ്പ്‌, ധനനഷ്ടം, ജീവനഷ്ടം, ഫലനഷ്ടം എന്നിവയിലൂടെ നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്.” (വിശുദ്ധ ഖുര്‍ആന്‍ 2:156)

അഹ്മദികള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ എല്ലാ ശ്രമവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ യജമാനനും, പ്രവാചകന്മാരുടെ മുദ്രയുമായ മുഹമ്മദ്‌ മുസ്തഫ(സ)വും മുസ്‌ലിങ്ങളും മക്കാ കാലഘട്ടത്തില്‍ അബൂ താലിബിന്റെ ഇടുങ്ങിയ താഴ്‌വരയില്‍ രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെ ഉപരോധിക്കപ്പെട്ടിരുന്നു എന്ന കാര്യം ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്ന അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയും എന്നോടൊപ്പമുള്ളവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവരെല്ലാവരും കഠിനമായി പരീക്ഷിക്കപ്പെടുകയും അവശ്യസാധനങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്തു. വളരെയധികം ബുദ്ധിമുട്ടി തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ലഭ്യമായി.”

16 വര്‍ഷങ്ങള്‍ ഖലീഫയായി തുടര്‍ന്ന് ഇസ്‌ലാമിന്റെ വിജയത്തിനുള്ള മാര്‍ഗങ്ങള്‍ കൈവരിച്ചതിനു ശേഷം 1982 ജൂണ്‍ 9ന് ഹദ്രത്ത് മിര്‍സ നാസിര്‍ അഹ്മദ്(റഹ്) അന്തരിച്ചു.

ഹദ്രത്ത് മിർസ ബഷീറുദ്ദീൻ മഹ്മൂദ് അഹ്മദ്(റ) 1924 ഫെബ്രുവരി 7ന് ഹദ്രത്ത് സയ്യിദ മറിയം ബീഗമിനെ വിവാഹം ചെയ്തു. നിക്കാഹ് ഖുത്തുബയില്‍, വാഗ്ദത്ത മസീഹിന്റെ സഹാബിയായ സയ്യിദ് സർവർ ഷാഹ് സാഹിബ്(റ) പറഞ്ഞു:

“ഞാൻ ഇപ്പോൾ വാര്‍ദ്ധക്യം പ്രാപിച്ചിരിക്കുന്നു, താമസിയാതെ തന്നെ മരണപ്പെടുന്നതുമാണ്. എന്നാൽ നിങ്ങളില്‍ ജീവിക്കുന്നവർ തീര്‍ച്ചയായും സാക്ഷിയാകാന്‍ പോകുന്ന വസ്തുതയുണ്ട്. ഒരു സയ്യിദയുമായുള്ള ഈ വിവാഹബന്ധത്തിലൂടെ, മുമ്പ് സംഭവിച്ചത് പോലെ, ദീനിന്റെ സേവകരായിട്ടുള്ള ആളുകള്‍ ജനിക്കും എന്നതാണത്. ഇത് സംഭവിക്കും എന്നത് എന്റെ ദൃഢനിശ്ചയമാണ്.”

ആ ദീനിന്റെ സേവകന്‍ ഹദ്രത്ത് മിര്‍സ താഹിര്‍ അഹ്മദ്(റഹ്) 1928 ഡിസംബര്‍ 18ന് ഖാദിയാനില്‍ ജനിച്ചു. സച്ചരിതരായ മാതാപിതാക്കളുടെ ശിക്ഷണത്തിലും ദൈവികമായ അനുഗ്രഹത്തിന്റെ ഫലമായും അദ്ദേഹം വളരെ ധാര്‍മികനായ വ്യക്തിയായി വളര്‍ന്നു.

അദ്ദേഹത്തിന്റെ പാണ്ഡിത്യം ആത്മീയവും ഭൗതികവുമായ അറിവുകളുടെ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഉള്‍കൊള്ളുന്നതാണ്. ബിരുദം കരസ്ഥമാക്കിയതിന് ശേഷം അദ്ദേഹം റബ്‌വയിലെ ജാമിഅ അഹ്മദിയ്യയില്‍ (അഹ്മദിയ്യ അദ്ധ്യാത്മ വിദ്യാഭ്യാസ സ്ഥാപനം) നിന്ന് ശാഹിദ് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് രണ്ടര വര്‍ഷം അദ്ദേഹം യൂറോപ്പില്‍ പഠിച്ചു. ഉര്‍ദുവിലും ഇംഗ്ലീഷിലുമായി 30ല്‍ പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

1982 ജൂൺ 9ന് ഹദ്രത്ത് മിര്‍സ നാസിര്‍ അഹ്മദ്(റഹ്)യുടെ നിര്യാണത്തെ തുടര്‍ന്ന് മിര്‍സ താഹിര്‍ അഹ്മദ്(റഹ്) വാഗ്ദത്ത മസീഹിന്റെ നാലാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്താനില്‍ തുടര്‍ന്ന് കൊണ്ടിരുന്ന അഹ്മദികള്‍ക്കെതിരായ പീഡനങ്ങള്‍ കാരണം ആഗോള അഹ്മദിയ്യ മുസ്‌ലിം ജമാത്തിന്റെ ആത്മീയ നേതൃത്വം വഹിക്കുക എന്ന കര്‍ത്തവ്യം അവിടെ നിന്ന് കൊണ്ട് നിറവേറ്റുക അദ്ദേഹത്തിന് അസാധ്യമായി. ഇക്കാരണത്താല്‍ 1984ല്‍ അദ്ദേഹത്തിന് ലണ്ടനിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. ഇതോട് കൂടി അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള ആസ്ഥാനവും ലണ്ടനിലായി. അഹ്മദിയ്യത്തിന്റെ പുരോഗതിയുടെ ഒരു പുതിയ യുഗത്തിലേക്കുള്ള കാല്‍വെയ്പ്പായി മാറുകയായിരുന്നു ഈ പാലായനം. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് വളരെയധികം പുരോഗമിച്ചു. മിര്‍സ താഹിര്‍ അഹ്മദ്(റഹ്)യുടെ ഖിലാഫത്ത് കാലഘട്ടത്തില്‍ അഹ്മദിയ്യത്ത് കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ചു. അക്കാലത്ത് അഹ്മദിയ്യത്ത് സ്വീകരിച്ചവരില്‍ പ്രമുഖ വ്യക്തിത്വങ്ങളും ഗോത്രരാജാക്കന്‍മാരും അടങ്ങുന്നു.

1992ൽ ഹദ്രത്ത് മിർസ താഹിർ അഹ്മദ്(റഹ്)യുടെ നിർദേശപ്രകാരം ലണ്ടനിൽ ആദ്യമായി അഹ്മദിയ്യ ജമാഅത്ത് ഒരു മുസ്‌ലിം ടെലിവിഷൻ ചാനല്‍ ആരംഭിച്ചു. യാതൊരു പരസ്യവും ഇല്ലാതെ പരിപൂര്‍ണമായും ഐച്ചിക സംഭാവനകളാല്‍ നടത്തപ്പെടുന്ന ഒരു ടെലിവിഷന്‍ ചാനല്‍ ആണ് ആദ്യത്തെ ആഗോള ഇസ്‌ലാമിക ചാനല്‍ കൂടിയായ MTA International. നിലവിൽ, MTA International Network ഒമ്പത് ചാനലുകൾ നടത്തുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഇസ്‌ലാമിന്റെ സമാധാനപരമായ യഥാര്‍ത്ഥ സന്ദേശം എത്തിക്കുന്നു.

1994ല്‍ ഹദ്രത്ത് മിര്‍സ താഹിര്‍ അഹ്മദ്(റഹ്) ഒരു ജീവകാരുണ്യ സംഘടന സ്ഥാപിച്ചു. Humanity First എന്ന ഈ അന്താരാഷ്ട്ര സംഘടന ഇപ്പോള്‍ 6 ഭൂഖണ്ഡങ്ങളിലായി ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായി (ECOSOC) കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള Humanity First വംശം, മതം, രാഷ്ട്രം എന്നീ വകഭേദങ്ങള്‍ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സഹായമെത്തിക്കുന്നു.

2003 ഏപ്രില്‍ 19ന് ഹദ്രത്ത് മിർസ താഹിർ അഹ്മദ്(റഹ്) അന്തരിച്ചു.

ഹദ്രത്ത് മിര്‍സ മസ്റൂർ അഹ്മദ്(അയ്യദഹു) 1950 സെപ്റ്റംബര്‍ 15ന് പാകിസ്താനിലെ റബ്‌വയില്‍ മിര്‍സ മന്‍സൂര്‍ അഹ്മദ് സാഹിബിന്റെയും നസീറ ബേഗം സാഹിബയുടെയും മകനായി ജനിച്ചു. 1977ല്‍ പാകിസ്താനിലെ ഫൈസലാബാദിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് എഗ്രികള്‍ച്ചറല്‍ എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇസ്‌ലാമിന്റെ സേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.

1977 മുതല്‍ 1985 വരെ ഘാനയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ സാമൂഹിക വിദ്യാഭ്യാസ കാര്‍ഷിക മേഖലകളില്‍ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളില്‍ ഏര്‍പ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഘാനയുടെ മണ്ണില്‍ വിജയകരമായി ഗോതമ്പ് കൃഷി ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചു.

ഹദ്രത്ത് മിര്‍സ താഹിര്‍ അഹ്മദ്(റഹ്)യുടെ വിയോഗത്തിന് ശേഷം 2003 ഏപ്രില്‍ 22ന് ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു) വാഗ്ദത്ത മസീഹിന്റെ അഞ്ചാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മുതല്‍ അദ്ദേഹം ആഗോള അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആത്മീയ നേതാവായി പ്രവര്‍ത്തിച്ച്‌ വരുന്നു. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.