ഓഗസ്റ്റ് 2, 2023
മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും പാപം ചെയ്യുന്നതല്ല. മുസ്‌ലിങ്ങള്‍ ആയിരമായിരം മറ്റു നിഷിദ്ധ കര്‍മങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും പന്നിമാംസത്തോട് പ്രകൃത്യാതന്നെ ഒരു വെറുപ്പാണ്. ഇതിലടങ്ങിയിരിക്കുന്ന തത്ത്വരഹസ്യം എന്താണെന്നു വച്ചാല്‍, സമാന രീതിയിലുള്ള വെറുപ്പ് പാപത്തെസ്സംബന്ധിച്ച് മനുഷ്യരില്‍ ഉദ്ഭൂതമാകുക എന്നതാണ്. ഇതിനു വേണ്ടിയാണ് അതിന്‍റെ മാതൃക വച്ചിരിക്കുന്നത്.
[മല്‍ഫൂസാത്ത് വാ. 1 പേ. 3-4]
വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
0 Comments