
ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
ലോകത്ത് നടമാടുന്ന അധാര്‍മികതയും മുസ്‌ലിം ലോകത്തിന്‍റെ ദയനീയാവസ്ഥയും, ഒരു മഹാഗുരുവിന്‍റെ അഥവാ വാഗ്ദത്ത മഹ്ദിയുടെ ആഗമനം ആവശ്യമായിരിക്കുന്നുവെന്ന് വ്യക്തമായി വിളിച്ചോതുന്നുണ്ട്.
ശത്രുസൈന്യത്തെ അപേക്ഷിച്ച് മുസ്‌ലീങ്ങള്‍ വളരെ ദുര്‍ബലരായിരുന്നു. അംഗബലത്തിലും ആയുധബലത്തിലും തങ്ങളെക്കാള്‍ ഏതാണ്ട് നാല് മടങ്ങ ശക്തരായ ഖുറൈശികളെയാണ് മുസ്‌ലീങ്ങള്‍ നേരിട്ടത്.