
ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല
ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.
ജൂലൈ 17, 2023 അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്, ഫലസ്തീനുകാര്‍ക്കെതിരെ നടമാടുന്ന ക്രൂരതകളെയും, സ്വീഡനില്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ നീചപ്രവൃത്തിയെയും അപലപിക്കുകയും, ഫ്രാന്‍സിലെ കലാപങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്), മുസ്ലിം രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനൈക്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മുസ്ലിങ്ങളെ ടാര്‍ഗറ്റ് ചെയ്യാന്‍ ഇസ്ലാമിന്റെ ശത്രുക്കളെ പ്രാപ്തരാക്കുന്നത് മുസ്ലിം സമുദായത്തിന്റെ