
അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവര്‍ മരിച്ചവരാണെന്ന് നീ ഒരിക്കലും ധരിക്കരുത്. അല്ല, അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിപ്പുള്ളവരാണ്. അവർക്ക് ആത്മീയ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.
ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ദൈവത്തിന്റെ( മഹത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. യഥാർഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ) അനുചരന്മാരോട് നിര്‍ദേ ശിച്ചു.
നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല
മറ്റൊരു അനുചരന് പറഞ്ഞു: മലക്കുകള്‍ ഇറങ്ങിവന്ന് യുദ്ധത്തില്‍ അവരെ സഹായിക്കുമെന്ന അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രസ്താവന സത്യമായിരുന്നു.
യുദ്ധക്കളത്തില്‍ എല്ലാ ദിക്കുകളില്‍ നിന്നും അമ്പുകളും കല്ലുകളും മഴ വര്‍ഷിക്കുന്നത് പോലെ മുസ്ലിങ്ങളുടെ മേല്‍ പതിച്ചുകൊണ്ടിരുന്നു. ഈ അപകടാവസ്ഥ കണ്ടപ്പോള്‍, പ്രസ്തുത അനുയായികള്‍ നബിതിരുമേനി(സ)യുടെ ചുറ്റും നിന്നുകൊണ്ട് നബിയെ സംരക്ഷിക്കുകയുണ്ടായി.