ക്യാമ്പൈനുകള്‍

സമാധാന സന്ദേശമുയർത്തിപ്പിടിച്ച് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ജി-ടെക് മാരത്തണിൽ

താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരള ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഭീതിയിലും ലഹരിയുടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന ഈ വേളയിൽ, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കായിക വേദിയിലൂടെ സമാധാനത്തിന്‍റെയും ലഹരിവിരുദ്ധതയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്. കൊച്ചി ഇൻഫോപാർക്കിൽ ഫെബ്രുവരി 15-ന് നടന്ന ജി-ടെക് (GTech) മാരത്തണിൽ കേരളത്തിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിലെ 20 യുവാക്കൾ പങ്കെടുക്കുകയുണ്ടായി. വെറുമൊരു മാരത്തണിൽ പങ്കുചേരുക എന്നതിലുപരി ആരോഗ്യം,