
ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.
യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.