പ്രാര്‍ഥനകളും മുന്‍കരുതലുകളും: ലോക പ്രതിസന്ധികള്‍ക്കായുള്ള മുന്നൊരുക്കം

വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങൾക്കും കുഴപ്പങ്ങൾക്കുമിടയിൽ അഹ്‌മദികളോട് പ്രാർത്ഥനകളിൽ മുഴുകാനും തയ്യാറെടുപ്പുകൾ നടത്താനും അഹ്‌മദിയ്യാ ഖലീഫ ആഹ്വാനം ചെയ്യുന്നു.

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) നവംബര്‍ 22, 2024ന് നിര്‍വഹിച്ച ജുമുഅ ഖുത്ബയില്‍ ലോകത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് സംസാരിച്ചു കൊണ്ട് പറഞ്ഞു:

എല്ലാവർക്കും അറിയാവുന്നതുപോലെ, യൂറോപ്പിലെ സ്ഥിതിഗതികളും യുദ്ധത്തിലേക്ക് അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈന്‍-റഷ്യ യുദ്ധം പരക്കുമെന്ന ഭീഷണിയും വർധിച്ചു വരികയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങൾക്കും ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. വിവേകമതികളും സമാധാനം ആഗ്രഹിക്കുന്നവരുമായ മിക്ക നേതാക്കളും ഈ അവസ്ഥയിൽ ആശങ്കാകുലരാണ്. ഏതായാലും, അഹ്‍മദികളെയും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരെയും ഇതിന്‍റെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർഥിക്കുക. ഭാവിതലമുറയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ ഈ യുദ്ധത്തിൽ ഇക്കൂട്ടർ ഉപയോഗിക്കാതിരിക്കട്ടെ.

അതുപോലെ തന്നെ, മുസ്‌ലിം രാഷ്ട്രങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക.  സർവശക്തനായ അല്ലാഹു അവർക്ക് ബുദ്ധിയും വിവേകവും നല്കുകയും സത്യം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെ.

സ്ഥിതിഗതികൾ അതിവേഗം വഷളാകുകയും വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ എല്ലാവർക്കും നേരത്തെ തന്നെ അറിയാവുന്ന ഒരു കാര്യത്തിലേക്ക് ഒരിക്കൽ കൂടി ശ്രദ്ധ ചെലുത്താൻ ഞാന്‍ ആഗ്രഹിക്കുകയാണ്. അതായത്, വീടുകളിൽ 2-3 മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു വെക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ഏറ്റവും പ്രധാനമായി, എല്ലാവരും ദൈവത്തോട് അടുക്കാനും അവന്‍റെ പ്രീതി നേടാനും അവനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ശ്രമിക്കണം. അതിന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു