ജൂലൈ 26, 2023
പാപത്തിന്‍റെ പൊരുള്‍ എന്നത് ദൈവം അതിനെ സൃഷ്ടിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം പാപം പൊറുത്തു കൊടുക്കണമെന്ന ആശയം ഉദിക്കുക എന്നതല്ല. ഉദാഹരണമായി, ഈച്ചയുടെ രണ്ടു ചിറകുകളില്‍ ഒന്നില്‍ വിഷസംഹാരിയും മറ്റേതില്‍ വിഷവും അടങ്ങിയിരിക്കുന്നതുപോലെ, മനുഷ്യനും രണ്ടു ചിറകുകളുണ്ട്. ഒന്ന്, പാപത്തിന്‍റെതാണെങ്കില്‍, മറ്റേത് ലജ്ജയുടെയും തൗബ അഥവാ മാനസാന്തരത്തിന്‍റെയും ഖേദത്തിന്‍റെയുമാണ്. ഇതൊരു പൊതുതത്ത്വമത്രേ. ഒരടിമയെ കഠിനമായി മര്‍ദിക്കുന്ന വ്യക്തി അതിനുശേഷം ഖേദിക്കുന്നു; ഇവിടെ രണ്ടു ചിറകുകളും ഒരുമിച്ചു ചലിക്കുകയായി. വിഷത്തോടൊപ്പം തന്നെ വിഷസംഹാരിയുമുണ്ട്. പിന്നെ വിഷം എന്തുകൊണ്ട് സൃഷ്ടിക്കപ്പെട്ടു എന്നതാണ് ചോദ്യം. വിഷമാണെങ്കിലും അത് നിയന്ത്രണ വിധേയമാക്കുന്നതോടെ സര്‍വരോഗസംഹാരിയായി ഭവിക്കുന്നതാണ് എന്നതാണ് ഇതിനുള്ള സമാധാനം. പാപമില്ലായിരുന്നെങ്കില്‍ പൊങ്ങച്ചത്തിന്‍റെ വിഷം വര്‍ധിച്ച് മനുഷ്യന്‍ നാശമടഞ്ഞേനെ. എന്നാല്‍ തൗബ ഇങ്ങനെ സംഭവിക്കുന്നതില്‍ നിന്ന് തടയുന്നു. അഹങ്കാരത്തില്‍ നിന്നും ദുരഭിമാനത്തില്‍നിന്നും പാപം മനുഷ്യനെ സംരക്ഷിച്ചു നിറുത്തുന്നു. നബി തിരുമേനി(സ) ദിവസവും എഴുപത് പ്രാവശ്യം പാപപൊറുതി തേടുമ്പോള്‍ നാം എത്രമേല്‍ ചെയ്യണം? പാപത്തില്‍ തൃപ്തിയടഞ്ഞവനു മാത്രമേ തൗബ ചെയ്യാതിരിക്കാനാവൂ. പാപത്തെ പാപമെന്ന് മനസ്സിലാക്കുന്നവന്‍ ഒടുവില്‍ അതുപേക്ഷിക്കുന്നതാണ്.
[മല്‍ഫൂസാത്ത് വാ. 1 പേ. 3-4]
വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
0 Comments