ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും

ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്

പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ തോറും ആഗോള സാമ്പത്തിക പ്രതിസന്ധി നൂതനവും ഗൗരവാവഹവുമായ വിപത്തുകളാണ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പ് സംജാതമായ സ്ഥിതിവിശേഷങ്ങള്‍ വീണ്ടും തല പൊക്കുമ്പോള്‍ അതിഭയാനകമായ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മുമ്പില്ലാത്ത വിധം ഈ പോക്കെന്ന നടുക്കം നാം അനുഭവിക്കുന്നു. കാര്യങ്ങള്‍ നിയന്ത്രണാതീതമാവുന്ന ഈ സാഹചര്യത്തില്‍ അരങ്ങില്‍ ആരെങ്കിലും പ്രത്യക്ഷപ്പെട്ട് ലോകത്തെ രക്ഷയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനെ പ്രതീക്ഷയോടെ ജനം ഉറ്റു നോക്കുന്നു. മറ്റൊരു ആണവയുദ്ധത്തെ കുറിച്ചും അത് വരുത്തി വെക്കാവുന്ന ഭീകര പ്രത്യാഘാതങ്ങളെ കുറിച്ചും നമുക്ക് ആലോചിക്കുക പോലും വയ്യ.

ഈ കൃതിയില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത് ലോക അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആത്മീയ നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) വിവിധ പാര്‍ലമെന്‍റുകളില്‍ നടത്തിയ പ്രഭാഷണങ്ങളും രാഷ്ട്രനേതാക്കള്‍ക്ക് അയച്ച കത്തുകളുമാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിര്‍ഭയനായി അദ്ദേഹം തന്‍റെ കണ്ടെത്തലുകള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നു. ലോകം ഈ വിപല്‍സന്ധിയില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നും, അതില്‍ നിന്നും രക്ഷ പ്രാപിച്ച്, ഈ ആഗോള ഗ്രാമത്തില്‍ നിവസിക്കുന്ന ജനങ്ങള്‍ക്ക് സമാധാനത്തിന്‍റെ പാത എങ്ങനെ നേടാമെന്നും ചൂണ്ടിക്കാണിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഉദ്യമങ്ങള്‍.