ഭൂമിയും പര്‍വതങ്ങളും: ഭാഗം 1

പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

ഇന്ത്യയിലെ അഹ്‌മദി മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ ആത്മീയ നേതാവുമായി വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു

ജനുവരി 30, 2023 “ലജ്ജ വിശ്വാസത്തിന്‍റെ ഭാഗമാണ്” എന്ന  പ്രവാചകൻ മുഹമ്മദ്(സ)യുടെ നിർദ്ദേശം അനുസരിക്കണോ അതോ ലോകത്തിന് മുന്നിൽ സ്വയം പ്രദര്‍ശിപ്പിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം” – ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ 2023 ജനുവരി 8ന്, അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹു) ഇന്ത്യയിൽ നിന്നുള്ള ലജ്‌ന ഇമായില്ലായുടെ (അഹ്‌മദിയ്യ മുസ്‌ലിങ്ങളുടെ വനിതാസംഘടന) വിദ്യാർത്ഥി അംഗങ്ങളുമായി ഒരു വെർച്വൽ മീറ്റിംഗ് Read more…

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്‌നാ ഇമാഇല്ലാഹ് ശതാബ്ദിയുടെ നിറവില്‍

ജനുവരി 21, 2023 അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വനിതാസംഘടനയാണ് ലജ്‌നാ ഇമാഇല്ലാഹ്. 1922 ഡിസംബര്‍ 25ന് ഈ ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ആണ് ഈ സംഘടനയ്ക്ക് നാന്ദി കുറിച്ചത്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്‍റെ ധ്വജവാഹകരാണ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സംഘടനയാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന ഗ്രാമപ്രദേശത്ത് 1889ന് വാഗ്ദത്ത മസീഹും മഹ്ദിയുമാണെന്ന് Read more…

ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ജനുവരി 16, 2023 വിശ്വാസം പരിത്യജിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം ബൗറൈമ പറഞ്ഞു, “നിങ്ങള്‍ വേണമെങ്കില്‍ എന്‍റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല” 2023 ജനുവരി 11ന് ബുധനാഴ്ച ബുര്‍ക്കിനാ ഫാസോയിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ പള്ളിയില്‍ തീവ്രവാദികള്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ രീതിയില്‍ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും. മഹ്ദിയാബാദിലുള്ള പള്ളിയില്‍ Read more…

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി

ജനുവരി 14, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം നബി കീർത്തന യോഗം സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ കോഴിക്കോട്ടെ കോവൂര്‍ സെന്ററില്‍ വച്ചായിരുന്നു പരിപാടി. ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് പ്രസിഡന്റ് ഡോ. വസീമ സലാം സാഹിബ അദ്ധ്യക്ഷത വഹിച്ചു. ശുക്റ താഹാ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. ഫഹീമ ഷഹ്സാദ് സാഹിബ, അഫ്രീന നൗഫൽ Read more…