ജൂലൈ 19, 2023
ഓരോ വസ്തുവും അതിന്റെ മൂല്യം അനുസരിച്ചാണ് സംരക്ഷിക്കപ്പെടുന്നത്. പണവും പൈസയും സൂക്ഷിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകളല്ല കവടിയുടെ തോടു സൂക്ഷിക്കാന്‍ ഒരാള്‍ ചെയ്യുക. മരക്കഷണങ്ങളും മറ്റുമാണെങ്കില്‍ വീടിന്റെ വല്ല മൂലയിലും കൊണ്ടിടുന്നു. ഇതുപോലെ, ഒരു സംഗതി നഷ്ടപ്പെടുന്നതു തനിക്ക് ദോഷമാണെന്ന് ഒരാള്‍ കാണുമ്പോള്‍ അതിനെ അധികമായി അയാള്‍ സൂക്ഷിച്ചു വയ്ക്കുന്നു. ഇതേപോലെ, ബൈഅത്ത് അഥവാ അനുസരണ പ്രതിജ്ഞയിലെ ഉത്കൃഷ്ടമായ സംഗതി തൗബ അഥവാ മാനസാന്തരമാണ്. (പശ്ചാത്തപിച്ചു) മടങ്ങുക എന്നാണ് അതിന്റെയര്‍ഥം. പാപവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന എല്ലാ ബന്ധങ്ങളെയും ഉപേക്ഷിക്കുന്ന അവസ്ഥയാണത്. പാപപങ്കിലമായ ജീവിതത്തില്‍ ഒരാള്‍ അകപ്പെടുന്നതോടെ സ്വദേശത്തിലെന്ന പോലെ അയാള്‍ പാപത്തില്‍ താമസം ഉറപ്പിക്കുന്നു. ആ സ്വദേശത്തെ ഉപേക്ഷിക്കുന്നതിനെയാണ് തൗബ (മാനസാന്തരം) എന്നു പറയുന്നത്.
[മല്‍ഫൂസാത്ത് വാ. 1 പേ. 2]
വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
1 Comment
Dr Saleema Beegum · ജൂലൈ 20, 2023 at 6:23 am
Alhamdulillah, feeling better after reading it from The Light 🕯️ of Islam🤲