ഏപ്രില്‍ 24, 2023
മനുഷ്യകുലത്തോട് സ്നേഹവും അനുകമ്പയും കാണിക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഒരു വലിയ ആരാധനയാണ്. അത് അല്ലാഹുവിന്‍റെ പ്രീതി നേടുന്നതിനുള്ള മികച്ച മാര്‍ഗമാണ്.
പരിശുദ്ധ റമദാന്‍ മാസത്തിന് ശേഷം ദൈവത്തോടുള്ള നന്ദി സൂചകമായാണ് ഇസ്‌ലാമില്‍ ഈദുല്‍ ഫിത്ര്‍ കൊണ്ടാടപ്പെടുന്നത്. മനുഷ്യകുലത്തോട് സ്നേഹം, ദയ, സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ ഉണ്ടാക്കുന്നതിനാണ് മുസ്‌ലിങ്ങള്‍ റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നത്. റമദാന്‍ നമുക്കേകിയ ഗുണപാഠങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സ്ഥായിയായ ഭാഗങ്ങള്‍ ആക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്ന സുദിനമാണ് ഈദ്.
ദൈവത്തോടുള്ള കടമകള്‍ നിറവേറ്റുന്നതോടൊപ്പം ദൈവസൃഷ്ടികളോടുള്ള കടമകളും നിറവേറ്റണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ഈ ഉദ്ദേശത്താല്‍ ഈദിന്‍റെ ദിവസം ആരാധനാ കര്‍മങ്ങള്‍ക്ക് പുറമെ നിര്‍ബന്ധമാക്കപ്പെട്ട ഒരു ദാനധര്‍മ്മമാണ് സക്കാത്തുല്‍ ഫിത്ര്‍. ഈദ് നമസ്ക്കാരത്തിന് മുമ്പ് സക്കാത്തുല്‍ ഫിത്ര്‍ നല്കേണ്ടത് അനിവാര്യമാണ്. അതുവഴി പാവപ്പെട്ടവര്‍ക്കും ഈദിന്‍റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ സാധിക്കുന്നതാണ്. ഈ രീതിയില്‍ മറ്റുള്ളവരെ കൂടി ഈദിന്‍റെ സന്തോഷത്തില്‍ പങ്ക് ചേര്‍ക്കുമ്പോഴാണ് ഒരു മുസ്‌ലിമിന് യഥാര്‍ഥ ഈദ് ലഭ്യമാകുന്നത്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകന്‍ ഹദ്രത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) പറയുന്നു:
“മനുഷ്യകുലത്തോട് സ്നേഹവും അനുകമ്പയും കാണിക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഒരു വലിയ ആരാധനയാണ്. അത് അല്ലാഹുവിന്‍റെ പ്രീതി നേടുന്നതിനുള്ള മികച്ച മാര്‍ഗമാണ്.”
ഈദ് ആഘോഷിക്കുന്നതിന്‍റെ ഉദ്ദേശ്യം വിവരിച്ചു കൊണ്ട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറയുന്നു:
“ഒരു ഉത്സവം കൊണ്ടാടുന്നത് പോലെ ഒത്തുകൂടാനുള്ള ഒരു ദിവസം മാത്രമല്ല ഈദ്. മറിച്ച്, അല്ലാഹു നമ്മില്‍ ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിറവേറ്റേണ്ട ദിവസാമണത്. ആരാധനകളുടെ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം ദൈവസൃഷ്ടികളോടുള്ള കടമകളും പൂര്‍ത്തീകരിക്കേണ്ടതാണ്. ഇത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.”
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്, ഇന്ത്യ എല്ലാ മുസ്‌ലിങ്ങള്‍ക്കും ഹൃദയംഗമമായ ഈദ് ആശംസകള്‍ നേരുകയും ലോകത്തിന് സമാധാനം ആശംസിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ ദൈവം ഈ ഈദ് നമ്മുടെ രാജ്യത്തിനും മുഴുലോകത്തിനും അനുഗ്രഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഹേതുവാക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131
0 Comments