മാര്‍ച്ച് 2, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ പാലക്കാട്, കൊടുവയൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 5ന് ഞായറാഴ്ച പ്രവാചക സ്മൃതി സദസ്സും മതസൗഹാർദ്ദ യോഗവും സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ പാലക്കാട്ടുള്ള അഞ്ചാംമൈൽ ആഫിയത്ത് ഹൗസിൽ വച്ചായിരുന്നു പരിപാടി.
ഉച്ച കഴിഞ്ഞ് 2:30ന് പരിപാടി ആരംഭിച്ചു. ലജ്ന ഇമാഇല്ലാഹ് പാലക്കാട് ജില്ല പ്രസിഡന്റ് രഹന കമാൽ സാഹിബ അദ്ധ്യക്ഷത വഹിച്ചു. സോഫിയ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. പാലക്കാട് ലജ്ന പ്രസിഡന്റ് റംല സാഹിബ സ്വാഗത പ്രഭാഷണം നടത്തി. പാലക്കാട് ജില്ല പ്രസിഡന്റ് രഹന കമാൽ സാഹിബ ഉദ്ഘാടനം നിർവഹിച്ചു. നുസ്രത്ത് ജബ്ബാർ സാഹിബ “മതസൗഹാർദം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. തുടര്‍ന്ന് “നബി(സ)യുടെ ജീവചരിത്രം” എന്ന വിഷയത്തിൽ നസീബ സാഹിബയും പ്രസംഗിച്ചു.
ശേഷം പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ഹരിത കൗൺസിലർ സദസ്സിനെ അഭിസംബോധന ചെയ്തു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ലജ്ന ഇമായില്ലാഹ് എന്ന വനിതാസംഘടന നൂറുവർഷത്തോളമായി ആഗോളതലത്തിൽ പ്രവർത്തിച്ചു വരുന്നു എന്ന കാര്യം തന്നെ വളരെയധികം ആകര്‍ഷിച്ചു എന്ന് അവര്‍ പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും അവര്‍ പങ്ക് വച്ചു. അൽഫിത്റ സ്കൂളിലെ അധ്യാപികമാരായ ഷബീറ ടീച്ചറും ശക്കീല ടീച്ചറും പിന്നീട് സദസ്സിനെ അഭിസംബോധന ചെയ്തു.
തുടര്‍ന്ന് ബി. എം ആമിന സാഹിബയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. യോഗത്തിൽ 50 സ്ത്രീകൾ പങ്കെടുത്തു. യോഗത്തിനുശേഷം ഡോ. ഹരിതക്കും, ഷബീറ ടീച്ചറിനും ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന ഗ്രന്ഥവും ശക്കീല ടീച്ചറിന് വിശുദ്ധ ഖുർആൻ ഇംഗ്ലീഷ് പരിഭാഷയും ഉപഹാരമായി നൽകി.
യോഗം നടന്ന വേദിയോട് ചേര്‍ന്ന് ഒരു ചെറിയ ബുക്ക് സ്റ്റാളും സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിഥികള്‍ ബുക്ക് സ്റ്റാളിൽ നിന്ന് പ്രയോജനം ഉള്‍ക്കൊള്ളുകയുമുണ്ടായി.
0 Comments