

യാസ്മീന്‍ അഷ്‌റഫ്, ഔട്ട്‌റീച്ച് സെക്രട്ടറി, ലജ്നാ ഇമായില്ലാഹ് കോഴിക്കോട് 2026 ഏപ്രിൽ 11-ന്, അഹ്‍മദിയ്യാ മുസ്‌ലിം വനിതാ സംഘടനയായ ലജ്നാ ഇമായില്ലായുടെ കോഴിക്കോട് ഘടകം, “സ്ത്രീകൾ: സമാധാനത്തിന്‍റെയും മാനവികതയുടെയും ശില്പികൾ” എന്ന പ്രമേയത്തിൽ കോഴിക്കോട് ബൈത്തുൽ ഖുദ്ദൂസ് മസ്ജിദിൽ വെച്ച് ഒരു വനിതാ സമ്മേളനം സംഘടിപ്പിച്ചു. ലജ്നാ ഇമായില്ലാഹ് കോഴിക്കോട് പ്രസിഡന്‍റ് ഡോ. വസീമ സലാം സാഹിബ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തിന് പുറത്തുനിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ ഉൾപ്പെടെ 140-ഓളം

താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരള ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഭീതിയിലും ലഹരിയുടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന ഈ വേളയിൽ, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കായിക വേദിയിലൂടെ സമാധാനത്തിന്‍റെയും ലഹരിവിരുദ്ധതയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്. കൊച്ചി ഇൻഫോപാർക്കിൽ ഫെബ്രുവരി 15-ന് നടന്ന ജി-ടെക് (GTech) മാരത്തണിൽ കേരളത്തിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിലെ 20 യുവാക്കൾ പങ്കെടുക്കുകയുണ്ടായി. വെറുമൊരു മാരത്തണിൽ പങ്കുചേരുക എന്നതിലുപരി ആരോഗ്യം,

റിഷാദ്. എം, ഖുദ്ദാമുല്‍ അഹ്‍മദിയ്യാ കേരള പ്രസിഡന്‍റ് സെപ്റ്റംബര്‍ 27-28 2025-ന് ഖുദ്ദാമുൽ അഹ്‌മദിയ്യാ (അഹ്‍മദിയ്യാ യുവജനസംഘടന) കേരളയും, നൂറുൽ ഇസ്‌ലാം, ദഅ്‌വത്തെ ഇലല്ലാഹ് എന്നീ വകുപ്പുകളും സംയുക്തമായി Into the Woods എന്ന പേരില്‍ വയനാട്ടിലെ കോസി കാസ റിസോര്‍ട്ടില്‍ വച്ച് യുവാക്കള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം വട്ടമാണ് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് Into the Woods എന്ന പേരില്‍ യുവാക്കള്‍ക്കായുള്ള ഈ ആത്മീയ സൗഹൃദ സംഗമം

ഡോ. വസീമ സലാം, പ്രസിഡന്‍റ് ലജ്നാ ഇമായില്ലാഹ് കോഴിക്കോട് 2024 ഡിസംബർ 14-ന് ലജ്നാ ഇമായില്ലാഹ് (അഹ്‍മദിയ്യാ മുസ്‌ലിം വനിതാ സംഘടന), കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘സമൂഹ രൂപീകരണത്തിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഒരു പൊതു സമ്മേളനം കെ. പി. കേശവമേനോൻ ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു. 183 പേർ പങ്കെടുത്ത ഈ പരിപാടിയിൽ, 55 പേർ അനഹ്‍മദികളായ അതിഥികൾ ആയിരുന്നു. ലജ്നാ ഇമായില്ലാഹ് കോഴിക്കോട് ശാഖയുടെ പ്രസിഡന്‍റ് എന്ന

/*! elementor – v3.13.2 – 11-05-2023 */ .elementor-heading-title{padding:0;margin:0;line-height:1}.elementor-widget-heading .elementor-heading-title[class*=elementor-size-]>a{color:inherit;font-size:inherit;line-height:inherit}.elementor-widget-heading .elementor-heading-title.elementor-size-small{font-size:15px}.elementor-widget-heading .elementor-heading-title.elementor-size-medium{font-size:19px}.elementor-widget-heading .elementor-heading-title.elementor-size-large{font-size:29px}.elementor-widget-heading .elementor-heading-title.elementor-size-xl{font-size:39px}.elementor-widget-heading .elementor-heading-title.elementor-size-xxl{font-size:59px} ഫൗസിയ അഞ്ചും, സദര്‍ ലജ്നാ ഇമായില്ലാഹ് കാക്കനാട് ഒക്ടോബര്‍ 11, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 23 ജൂലൈ 2023ന് ലജ്നാ ഇമായില്ലാഹ് കാക്കനാടിന്‍റെ നേതൃത്വത്തില്‍ മതമൈത്രി യോഗം സംഘടിക്കപ്പെട്ടു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ, ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍

ജൂലൈ 24, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്‍ക്ക് (സൃഷ്ടിസേവനം) എന്നതിന്‍റെ ഭാഗമായി മെയ് 25, 2023ന് പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി. ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂർ പ്രസിഡൻറ് രഹ്‌നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി

ജൂലൈ 20, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ സംഘടനയായ ലജ്‌നാ ഇമാഇല്ലായുടെ കോഴിക്കോട് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 10 2023ന് കോഴിക്കോട് അഹ്‌മദിയ്യാ മുസ്‌ലിം പള്ളിയായ മസ്ജിദ് ബൈത്തുൽ ഖുദ്ദൂസിൽ വച്ച് മതമൈത്രി സംഗമം നടക്കുകയുണ്ടായി. അത്തിയത്തുൽ കരീമിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. ആമുഖ പ്രഭാഷണത്തിൽ സുനൈന റോഷൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു ആത്മീയ നേത്യത്വത്തിന്‍റെ കീഴില്‍ ജമാഅത്ത് നടത്തി വരുന്ന പ്രവർത്തനങ്ങള്‍

മെയ് 23, 2023 ശതവാർഷിക നിറവിൽ നില്ക്കുന്ന ആഗോള ലജ്ന ഇമായില്ലായുടെ കേരള സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) 2023 മെയ് 13, 14 തിയ്യതികളിൽ കണ്ണൂരിലെ ഇ.കെ. നായനാര്‍ അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലാഹ് 1922ല്‍ പഞ്ചാബിലെ ഖാദിയാനിലാണ് നാന്ദി കുറിച്ചത്. 1945ൽ സ്ഥാപിതമായ കേരള ലജ്ന ഇമായില്ലാഹ് 77 വർഷം പിന്നിട്ടിരിക്കുകയാണ്. കേരളക്കരയിൽ വാഗ്ദത്ത മസീഹിന്‍റെ ശബ്ദം ആദ്യമായെത്തിയ

മാര്‍ച്ച് 27, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ വിഭാഗമായ ലജ്ന ഇമാഇല്ലാഹ് മാത്തോട്ടം ശാഖയുടെ നേതൃത്വത്തില്‍ 2023 മാർച്ച് 19ന് ഞായറാഴ്ച മാത്തോട്ടം മിഷൻ ഹൗസില്‍ വച്ച് മതമൈത്രീ സംഗമം സംഘടിപ്പിക്കപ്പെട്ടു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ് പ്രസിഡന്റ് മുബഷിറ നാസിർ സാഹിബ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമീറ താഹിർ സാഹിബയുടെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ്‌യുടെ പ്രചാരണ വകുപ്പ് സെക്രട്ടറി സജ്‌ന മുഹ്സിൻ സാഹിബ

മാര്‍ച്ച് 15, 2023 എറണാകുളം: ഏറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 2022 ഡിസംബര്‍ 10 മുതല്‍ 19 വരെ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക് സ്റ്റാള്‍ സംഘടിക്കപ്പെട്ടു. നാലായിരത്തോളം ആളുകൾ സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖരായ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും സ്റ്റാള്‍ സന്ദര്‍ശിച്ചു. ജമാഅത്തിന്‍റെ പുസ്തകങ്ങള്‍ അവർക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രമുഖ മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഗോവിന്ദ് മിശ്രാ, കേരള മുന്‍