ഹദ്രത്ത് അഹ്‌മദ്(അ)

മനുഷ്യകുലത്തെ ഒരുമിപ്പിക്കാന്‍ അവതരിച്ച വാഗ്ദത്ത മസീഹ്

Mirza_Ghulam_Ahmad

അവസാനകാലത്ത് അവതരിക്കാനുള്ള ഒരു പരിഷ്കര്‍ത്താവിനെ സംബന്ധിച്ച് എല്ലാ മതങ്ങളിലും പ്രവചനമുണ്ട്. ഹദ്രത്ത് മുഹമ്മദ്‌(സ) തിരുമേനിയുടെ പ്രവചനപ്രകാരം മുസ്‌ലിങ്ങള്‍ വാഗ്ദത്ത മസീഹും മഹ്ദിയുമായ ഒരു വ്യക്തിയെ കാത്തിരിക്കുന്നു.

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകനായ ഹദ്രത്ത് അഹ്മദ്(അ) ആ വാഗ്ദത്ത പരിഷ്കര്‍ത്താവ്‌ താനാണ് എന്ന് വാദിക്കുകയുണ്ടായി. അതികഠിനവും പ്രതികൂലവുമായ സാഹചര്യങ്ങളിലും വിജയം കൈവരിച്ച അതിമഹത്തായ ജീവിതമാണ് അദ്ദേഹത്തിന്റേത്. ഇന്ന് അദ്ദേഹത്തിന്റെ പൈതൃകം ലോകത്തിന്റെ നാനാകോണുകളിലും എത്തിക്കഴിഞ്ഞിരിക്കുന്നു.

ജീവിതവും

പ്രവര്‍ത്തനങ്ങളും

ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ) 1835 ഫെബ്രുവരി 13ന് ഇന്ത്യയില്‍ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമമായ ഖാദിയാനില്‍ ഭൂജാതനായി. ഒരു കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ദൈവവുമായി അഗാധമായ ബന്ധം സ്ഥാപിച്ചിരുന്നു.

തന്റെ മകന്‍ ഒരു സര്‍ക്കാര്‍ ജോലി കരസ്ഥമാക്കണമെന്നതായിരുന്നു ഹദ്രത്ത് അഹ്മദ്(അ)ന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, പരിപൂര്‍ണമായും ആത്മീയതയിലും മനുഷ്യസേവനത്തിലും മുഴുകിയിരുന്ന വാഗ്ദത്ത മസീഹിന് ഭൗതിക കാര്യങ്ങളില്‍ മുഴുകുക എന്നത് കാരാഗ്രഹവാസം പോലെ അനുഭവപ്പെട്ടു. ആയതിനാല്‍, അദ്ദേഹം കൂടുതല്‍ സമയവും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലും അതിന്റെ ജ്ഞാനം കരസ്ഥമാക്കുന്നതിലും അതുപോലെ തന്നെ മനുഷ്യകുലത്തെ സേവിക്കുന്നതിലും ജനങ്ങളെ സഹായിക്കുന്നതിലും ചിലവഴിക്കുമായിരുന്നു.

മുഹമ്മദ്‌ നബി(സ)യുടെ ആത്മാര്‍ത്ഥ സേവകനായിരുന്ന അദ്ദേഹത്തിന് ഇസ്‌ലാമികാധ്യാപനങ്ങളുടെ സത്യതയില്‍ പരിപൂര്‍ണമായ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഇസ്‌ലാമിനെയും നബി തിരുമേനിയെയും ആക്ഷേപിച്ചിരുന്ന ഇതര മത പണ്ഡിതന്മാരുമായി അദ്ദേഹം നിരന്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടു കൊണ്ട് അവര്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന്റെ സത്യത സ്ഥാപിക്കുമായിരുന്നു.

യൗവ്വനത്തില്‍ തന്നെ അദ്ദേഹത്തിന് ദൈവിക ഭാഷണങ്ങളും ദര്‍ശനങ്ങളും ലഭിച്ച് തുടങ്ങിയിരുന്നു. 18681869 കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഈ വെളിപാടുണ്ടായി:

“നിന്റെ നാഥന്‍ നിന്റെ പ്രവര്‍ത്തികളാല്‍ സന്തുഷ്ടനായിരിക്കുന്നു. അവന്‍ നിന്റെ മേല്‍ എത്രമാത്രം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്നാല്‍ രാജാക്കന്മാര്‍ നിന്റെ വസ്ത്രങ്ങളില്‍ നിന്നും അനുഗ്രഹം തേടുന്നതായിരിക്കും.”

[തസ്കിറ പേ. 13]

ഈ ദൈവികവാഗ്ദാനം അക്ഷരംപ്രതി പുലര്‍ന്നു. വാഗ്ദത്ത മസീഹ്(അ)ന്റെ പേരും പൈതൃകവും ലോകമെമ്പാടും പരന്നു എന്നതും അതിനെ പിന്തുടര്‍ന്നവരില്‍ രാജാക്കന്മാര്‍ പോലും ഉള്‍പ്പെട്ടു എന്നതും ചരിത്രത്താല്‍ സ്ഥിരപ്പെട്ട വസ്തുതകളാണ്..

2 ജൂണ്‍ 1876ന് ഹദ്രത്ത് അഹ്മദ്(അ)ന്റെ പിതാവ് നിര്യാതനായി. തന്റെ പിതാവ് ഇന്ന് സൂര്യാസ്തമയത്തിനു ശേഷം മരിക്കുമെന്ന് അദ്ദേഹത്തിന് അന്നേ ദിവസം നേരത്തേ തന്നെ ദൈവത്തില്‍ നിന്ന് വെളിപാട് ലഭിച്ചിരുന്നു. അത് അക്ഷരം പ്രതി പുലരുകയും ചെയ്തു. പിതാവിന്റെ മരണം കാരണം ഹദ്രത്ത് അഹ്മദ്(അ)ന് വളരെയധികം വിഷമമുണ്ടായി. കൂടാതെ, മാനുഷിക ദൗര്‍ബല്യം കാരണം തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി എന്താകുമെന്ന ചിന്ത അദ്ദേഹത്തെ വ്യാകുലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ തന്നെ വിവരണപ്രകാരം ഈയൊരു ചിന്ത മനസ്സില്‍ വന്ന ആ നിമിഷം അല്ലാഹുവിങ്കല്‍ നിന്ന് സ്വാന്തനമേകിക്കൊണ്ട് ഈ വെളിപാട് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി:

“അല്ലാഹു തന്റെ ദാസന് മതിയായവനല്ലേ?”

[വിശുദ്ധ ഖുര്‍ആന്‍ 39:37]

അല്ലാഹു തന്നെ ഒരിക്കലും വിട്ടുകളയുകയില്ലെന്നും എല്ലാ ഘട്ടങ്ങളിലും തനിക്ക് താങ്ങായിരിക്കുമെന്നും ഈ വാക്കുകളാല്‍ ഹദ്രത്ത് അഹമദ്(അ)ന് ദൃഢവിശ്വാസം കൈവന്നു.

ഹദ്രത്ത് അഹ്മദ്(അ)ന് തുടര്‍ച്ചയായി ദൈവിക വെളിപാടുകള്‍ ലഭിച്ചു കൊണ്ടേയിരുന്നു. 1882ല്‍ ഇസ്‌ലാമിന്റെ പുനരുദ്ധാരണത്തിന് ദൈവത്താല്‍ നിയോഗിതനായ വ്യക്തി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന് വെളിപാട് ലഭിച്ചു.

1882ല്‍ അദ്ദേഹം തന്റെ ആദ്യ കൃതിയായ ബറാഹീനെ അഹ്മദിയ്യ പ്രസിദ്ധീകരിച്ചു. നാലുഭാഗത്ത് നിന്നും ഇസ്‌ലാമിനെതിരെ ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ഇസ്‌ലാമിന്റെ പരിരക്ഷകരെന്ന് സ്വയം കരുതിയിരുന്ന നാമമാത്ര പണ്ഡിതന്മാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്തിരുന്ന സമയത്താണ് ഹദ്രത്ത് അഹ്മദ്(അ) ഈ ഐതിഹാസിക കൃതി രചിക്കുന്നത്.

ബറാഹീനെ അഹ്മദിയ്യയില്‍ വിശുദ്ധ ഖുര്‍ആന്റെയും മുഹമ്മദ്‌ നബി(സ)യുടെയും സത്യതക്ക് വേണ്ടി താന്‍ നിരത്തിയിട്ടുള്ള തെളിവുകളെ ഖണ്ഡിക്കുകയോ അല്ലെങ്കില്‍ അതിന് സമാനമായ തെളിവുകള്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്ന് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് തന്റെ സ്വത്തിന്റെ മൂല്യമായ 10000 രൂപ സമ്മാനമായി നല്‍കുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വെല്ലുവിളി ഇന്നും ഇതേപടി നിലനില്‍ക്കുന്നു.

അല്ലാഹു തന്നെ ഒരിക്കലും വിട്ടുകളയുകയില്ലെന്നും എല്ലാ ഘട്ടങ്ങളിലും തനിക്ക് താങ്ങായിരിക്കുമെന്നും ഈ വാക്കുകളാല്‍ ഹദ്രത്ത് അഹമദ്(അ)ന് ദൃഢവിശ്വാസം കൈവന്നു.

ഹദ്രത്ത് അഹ്മദ്(അ)ന് തുടര്‍ച്ചയായി ദൈവിക വെളിപാടുകള്‍ ലഭിച്ചു കൊണ്ടേയിരുന്നു. 1882ല്‍ ഇസ്‌ലാമിന്റെ പുനരുദ്ധാരണത്തിന് ദൈവത്താല്‍ നിയോഗിതനായ വ്യക്തി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന് വെളിപാട് ലഭിച്ചു.

1882ല്‍ അദ്ദേഹം തന്റെ ആദ്യ കൃതിയായ ബറാഹീനെ അഹ്മദിയ്യ പ്രസിദ്ധീകരിച്ചു. നാലുഭാഗത്ത് നിന്നും ഇസ്‌ലാമിനെതിരെ ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ഇസ്‌ലാമിന്റെ പരിരക്ഷകരെന്ന് സ്വയം കരുതിയിരുന്ന നാമമാത്ര പണ്ഡിതന്മാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്തിരുന്ന സമയത്താണ് ഹദ്രത്ത് അഹ്മദ്(അ) ഈ ഐതിഹാസിക കൃതി രചിക്കുന്നത്.

ബറാഹീനെ അഹ്മദിയ്യയില്‍ വിശുദ്ധ ഖുര്‍ആന്റെയും മുഹമ്മദ്‌ നബി(സ)യുടെയും സത്യതക്ക് വേണ്ടി താന്‍ നിരത്തിയിട്ടുള്ള തെളിവുകളെ ഖണ്ഡിക്കുകയോ അല്ലെങ്കില്‍ അതിന് സമാനമായ തെളിവുകള്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്ന് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് തന്റെ സ്വത്തിന്റെ മൂല്യമായ 10000 രൂപ സമ്മാനമായി നല്‍കുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വെല്ലുവിളി ഇന്നും ഇതേപടി നിലനില്‍ക്കുന്നു.

“സത്യാന്വേഷികള്‍ എന്റെ കയ്യില്‍ അനുസരണ പ്രതിജ്ഞ ചെയ്യണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വഴി കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണിത്.”

ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ് (അ)

“സത്യാന്വേഷികള്‍ എന്റെ കയ്യില്‍ അനുസരണ പ്രതിജ്ഞ ചെയ്യണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വഴി കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണിത്.”

ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ് (അ)

“സത്യാന്വേഷികള്‍ എന്റെ കയ്യില്‍ അനുസരണ പ്രതിജ്ഞ ചെയ്യണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വഴി കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണിത്.”

ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ് (അ)

1889ല്‍ ഹദ്രത്ത് മസീഹ് മൗഊദ് (അ) ന് ഇങ്ങനെ വെളിപാടുണ്ടായി:

“അങ്ങനെ കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ നീ അല്ലാഹുവിങ്കല്‍ ഭരമേല്പിക്കുക. നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും നീ കപ്പല്‍ പണിയുക. നിന്നോട് അനുസരണ പ്രതിജ്ഞ ചെയ്യുന്നവര്‍ തീര്‍ച്ചയായും [യഥാര്‍ത്ഥത്തില്‍] അല്ലാഹുവിനോട് തന്നെയാണ് അനുസരണ പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്ക് മേലുണ്ട്.”

[വിശുദ്ധ ഖുര്‍ആന്‍ 3:160, 11:38, 48:11]

ഈ വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഹദ്രത്ത് അഹ്മദ്(അ) ഒരു പ്രഖ്യാപനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറയുന്നു:

“സത്യാന്വേഷികള്‍ എന്റെ കയ്യില്‍ അനുസരണ പ്രതിജ്ഞ ചെയ്യണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വഴി കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണിത്.”

പല സത്യാത്മാക്കളായ ആളുകളും അദ്ദേഹത്തിന്റെ ഈ ബൈഅത്ത് ആഹ്വാനത്തിന് ഉടനടി ഉത്തരം നല്‍കി. ഇതിനെ തുടര്‍ന്ന് 1889 മാര്‍ച്ച് 23ന് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന് അടിത്തറ പാകിക്കൊണ്ട് ആദ്യത്തെ ബൈഅത്ത് ചടങ്ങ് ലുധിയാനയില്‍ വച്ച് നടന്നു. ഹദ്രത്ത് മൗലവി ഹക്കീം നൂറുദ്ദീന്‍(റ) ആയിരുന്നു ആദ്യമായി ഹദ്രത്ത് അഹ്മദ്(അ)ന്റെ കയ്യില്‍ ബൈഅത്ത് ചെയ്ത വ്യക്തി.

ബനൂ ഇസ്രാഈല്യരിലേക്ക് പ്രവാചകനായി അവതരിച്ച ഹദ്രത്ത് ഈസ(അ) സ്വാഭാവിക മരണമടഞ്ഞുവെന്നും, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ രണ്ടാം വരവ് കൊണ്ട് അര്‍ത്ഥമാക്കുന്നത് അദ്ദേഹത്തിന്റെ ആത്മീയ ഗുണങ്ങളോട് കൂടിയ മറ്റൊരു വ്യക്തിയുടെ വരവാണെന്നും ആ വാഗ്ദത്ത മസീഹ് താനാണെന്നും 1890ന്റെ അവസാനത്തില്‍ തുടരെത്തുടരെ വെളിപാടുകളുണ്ടായതിനെ തുടര്‍ന്ന് ഹദ്രത്ത് അഹ്മദ്(അ) താന്‍ വാഗ്ദത്ത മസീഹാണെന്ന് വാദിച്ചു.

80ല്‍ പരം ഗ്രന്ഥങ്ങളും, പതിനായിരക്കണക്കിന് കത്തുകളും എഴുതുകയും, നൂറോളം പ്രഭാഷണങ്ങളും നിരവധി പൊതുസംവാദങ്ങളും നടത്തുകയും ചെയ്തതിനു ശേഷം ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ) 1908 മെയ്‌ 26ന് നിര്യാതനായി. അദ്ദേഹത്തിന്റെ പേരും അദ്ദേഹത്തിനാല്‍ സ്ഥാപിതമായ സമുദായവും ഇന്ന് ലോകത്തിന്റെ നാനാകോണുകളിലും പടരുകയും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സമാധാനപരമായ മുഖം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

അടയാളങ്ങളും

പ്രവചനങ്ങളും

എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹുവിങ്കല്‍ നിന്ന് ദൈവികമായ അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് ഹദ്രത്ത് അഹ്മദ്(അ)ന്റെ കൈകളാലും അദ്ദേഹത്തിന്റെ സത്യതക്ക് സാക്ഷ്യം വഹിച്ച് കൊണ്ട് പല ദൃഷ്ടാന്തങ്ങളും വെളിപ്പെടുകയുണ്ടായി. ഈ ദൃഷ്ടാന്തങ്ങളില്‍ അദ്ദേഹം നടത്തിയിട്ടുള്ള പ്രവചനങ്ങളും അവയുടെ പൂര്‍ത്തീകരണവും ഉള്‍പ്പെടുന്നു. 1876 കാലഘട്ടങ്ങളില്‍ തുടങ്ങി അദ്ദേഹത്തിനു ലഭിച്ച വെളിപാടുകളില്‍ അടങ്ങയിട്ടുള്ള പ്രവചനങ്ങളെല്ലാം അതാതു സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പൂര്‍ത്തിയായിക്കൊണ്ടിരുന്നു. അവയില്‍ ചിലത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പൂര്‍ത്തിയായെങ്കില്‍ ചിലത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പുലരുകയും ഇന്നും പുലര്‍ന്ന്‍ കൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ തന്റെ ശത്രുക്കളുടെ മേല്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന വിജയങ്ങളെ സംബന്ധിച്ചും അതുപോലെ തന്നെ പില്‍ക്കാലത്ത് തന്റെ സമുദായം കൈവരിക്കാന്‍ പോകുന്ന മഹത്തായ വിജയങ്ങളെ സംബന്ധിച്ചും സുവാര്‍ത്തകള്‍ അടങ്ങിയിരുന്നു.

തീര്‍ത്തും അസംഭവ്യമായ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചെയ്തിട്ടുള്ള പ്രാര്‍ഥനകള്‍ അത്ഭുതകരമായ രീതിയില്‍ സ്വീകരിക്കപ്പെട്ട പല ഉദാഹരണങ്ങളും അദ്ദേഹത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ ഉള്‍പ്പെടുന്നു. ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ പറ്റില്ലെന്ന് എഴുതിത്തള്ളിയ പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി പലയാലുകളും സുഖം പ്രാപിച്ച സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രാര്‍ഥന എന്നത് കേവലം മിഥ്യയല്ല മറിച്ച് അത് ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനായി വൈദ്യശാസ്ത്രം സുഖപ്രാപ്തിയുടെ സാധ്യത തീര്‍ത്തും എഴുതിത്തള്ളിയ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ താന്‍ തയ്യാറാണെന്ന്‍ ആഹ്വാനം ചെയ്യുകയും, അങ്ങനെ തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം താനൊരു കള്ളവാദിയാണെന്ന് ലോകം വിലയിരുത്തിക്കൊള്ളട്ടെയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തന്റെ എല്ലാ അടയാളങ്ങളും നബി തിരുമേനി(സ)യെ പിന്‍പറ്റിയത്തിന്റെ ഫലമായി തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങളാണെന്നും യഥാര്‍ത്ഥത്തില്‍ അവയെല്ലാം മുഹമ്മദ്‌ നബി(സ)യുടെ തന്നെ സത്യതക്കുള്ള തുടര്‍ദൃഷ്ടാന്തങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലഘട്ടത്തില്‍ തിരുനബിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും അവിടുന്നിന്റെ മഹത്വം ലോകത്തിനു മുമ്പില്‍ തുറന്ന് കാണിക്കുകയും ചെയ്യുന്നതിന് വേണ്ടി അവതീര്‍ണനായ തിരുനബിയുടെ വെറുമൊരു ദാസന്‍ മാത്രമാണ് താന്‍ എന്നാണ് ഹദ്രത്ത് അഹ്മദ്(അ) വാദിച്ചത്.

ഹദ്രത്ത് അഹ്മദ്(അ) തന്റെ പ്രവചനങ്ങള്‍ ജനങ്ങളില്‍ പരസ്യപ്പെടുത്തുകയും മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. ഈ രീതിയില്‍ അവിശ്വാസവും നാസ്തികതയും പ്രബലത നേടിയ ആധുനിക കാലഘട്ടത്തിന്റെ മുമ്പില്‍ ദൈവാസ്തിത്വത്തിനുള്ള ജീവിക്കുന്ന തെളിവുകള്‍ അദ്ദേഹം സമര്‍പ്പിച്ചു.

വാദങ്ങളും

വിശ്വാസങ്ങളും

ഈ കാലഘട്ടത്തിലേക്ക് ദൈവം നിയോഗിച്ചയച്ച പരിഷ്കര്‍ത്താവാണ് താന്‍ എന്നാണ് ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ) വാദിച്ചത്. ഈ വാദം അടിസ്ഥാനപരമായി പല മുന്‍ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമാണ്.

അവസാനകാലത്ത് മനുഷ്യകുലത്തെ ഒരുമിപ്പിക്കുന്നതിനു വേണ്ടി ഒരു പരിഷ്കര്‍ത്താവ് അവതരിക്കുമെന്ന് ഒട്ടുമിക്ക മതഗ്രന്ഥങ്ങളിലും പ്രവചനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് അത് ശ്രീകൃഷ്ണന്റെ പുനരവതാരമാണെങ്കില്‍ യഹൂദികള്‍ ഇന്നും മിശിഹായെ കാത്തിരിക്കുന്നു. ക്രിസ്ത്യാനികള്‍ യേശുവിന്റെ രണ്ടാം വരവ് പ്രതീക്ഷിക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ മുഹമ്മദ്‌ നബി(സ)യുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മഹ്ദിയുടെയും മസീഹിന്റെയും ആഗമനത്തെ ഉറ്റുനോക്കുന്നു.

ഈ പ്രവചനങ്ങളെല്ലാം വെവ്വേറെ വ്യക്തികളുടെ വരവിനെ സൂചിപ്പിക്കുന്നവയാണോ, അതോ ഒരൊറ്റ വ്യക്തിയുടെ വിവിധ ഗുണനാമങ്ങളാണോ ഇവയെല്ലാം എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ഓരോ പ്രവചനങ്ങളുടെയും വിശദീകരണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇവയെല്ലാം ഒരൊറ്റ വ്യക്തിയുടെ ആഗമനത്തെ സംബന്ധിച്ചുള്ള സുവാര്‍ത്തകളാണ് എന്നും, നാമങ്ങളിലുള്ള വ്യത്യാസം ആ വ്യക്തിയുടെ വിവിധ വിശേഷണങ്ങളെ സൂചിപ്പിക്കുന്നവയാണ് എന്നുമാണ്. ആയതിനാല്‍ എല്ലാ നാമങ്ങളെയും വിശേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി ആഗാതനാകും എന്നതാണ് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമായിക്കൊണ്ട് അവതരിച്ച പരിഷ്കര്‍ത്താവാണ് താന്‍ എന്നാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകനായ ഹദ്രത്ത് അഹ്മദ്(അ) വാദിച്ചത്. മനുഷ്യനെ തന്റെ സൃഷ്ടാവുമായി ബന്ധിപ്പിക്കുകയും ഭൗതികതയില്‍ മുഴുകിയ ലോകത്തിന് മുമ്പില്‍ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുകയും ചെയ്യുക എന്നതാണ് തന്റെ ആഗമനോദ്ദേശ്യം എന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം അരുള്‍ ചെയ്യുന്നു:

“മനുഷ്യനും അവന്റെ സൃഷ്ടാവിനുമിടയില്‍ രൂപപ്പെട്ടിട്ടുള്ള അകല്‍ച്ച ദൂരീകരിക്കുകയും മനുഷ്യനും ദൈവത്തിനുമിടയില്‍ ആത്മാര്‍ഥമായ സ്നേഹബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ദൈവം എന്നില്‍ അര്‍പ്പിച്ചിട്ടുള്ളത്. അതോടൊപ്പം, സത്യം പ്രഖ്യാപിച്ച് കൊണ്ട് മതപരമായ യുദ്ധങ്ങള്‍ക്ക് അറുതി വരുത്തുകയും മതസൗഹാര്‍ദ്ദം സ്ഥാപിക്കുകയും മനുഷ്യനേത്രങ്ങളില്‍ നിന്ന് മറഞ്ഞുകിടന്ന മതസത്യങ്ങള്‍ വെളിപ്പെടുത്തുകയും സ്വാര്‍ത്ഥവികാരങ്ങളുടെ അടിയില്‍ മുങ്ങിക്കിടക്കുന്ന യഥാര്‍ത്ഥ ആത്മീയതയെ തുറന്ന് കാണിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടും കൂടിയാണ് അവന്‍ എന്നെ നിയോഗിച്ചിട്ടുള്ളത്. കൂടാതെ, ദൈവത്തിന്റെ ശക്തിപ്രഭാവം മനുഷ്യനിലേക്ക് എങ്ങനെ പ്രവേശിക്കുന്നുവെന്നും അത് പ്രാര്‍ഥനയിലൂടെയും ഏകാഗ്രതയിലൂടെയും എങ്ങനെ പ്രകടമാകുന്നുവെന്നും, വാക്കുകളില്‍ മാത്രമൊതുങ്ങാതെ, പ്രാവര്‍ത്തികമായി കാണിക്കുക എന്ന ലക്ഷ്യവും എന്റെ നിയോഗത്തിന് പിന്നില്‍ ഉണ്ട്. എന്നാല്‍ പ്രഥമപ്രധാനമായി, പരിശുദ്ധവും പ്രകാശപൂരിതവുമായ – ബഹുദൈവാരാധനയുടെ യാതൊരു കലര്‍പ്പുമില്ലാത്ത – തൗഹീദ്, അഥവാ അല്ലാഹുവിന്റെ ഏകത്വത്തിലുള്ള നഷ്ടപ്പെട്ടുപോയ വിശ്വാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അയക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം എന്റെ ശക്തിയാലല്ല, മറിച്ച് ആകാശഭൂമികളുടെ നാഥന്റെ ശക്തമായ കരങ്ങളാല്‍ സംഭവിക്കുന്നതാണ്.

“എന്റെ ആത്മീയ പരിശീലനത്തിന്റെ ചുമതല ദൈവം സ്വയം ഏറ്റെടുക്കുകയും, ഈ പരിഷ്കരണം ഉണ്ടാക്കിയെടുക്കുന്നതിന് ഒരു ആവേശം തന്റെ വെളിപാടുകളിലൂടെ എനിക്ക് നല്‍കുകയും ചെയ്തിരിക്കെ തന്നെ, എന്റെ വാക്കുകളെ സ്വീകരിക്കുവാന്‍ തയ്യാറുള്ള ഹൃദയങ്ങളെയും അവന്‍ ഒരുക്കിയിട്ടുണ്ട്.”

[ലെക്ചര്‍ ലാഹോര്‍]

ഇസ്‌ലാമിനെ എല്ലാ തെറ്റായ വിശ്വാസങ്ങളില്‍ നിന്നും ശുദ്ധീകരിക്കുക എന്നത് വാഗ്ദത്ത മസീഹിന്റെ ദൗത്യങ്ങളില്‍ പെട്ടതായത് കൊണ്ട് തന്നെ ഹദ്രത്ത് അഹ്മദ്(അ) ഇസ്‌ലാമില്‍ കടന്ന് കൂടിയ എല്ലാ തെറ്റായ ആശയങ്ങളെയും തുറന്ന് കാട്ടുകയും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങള്‍ ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു.

അക്രമാസക്തമായ ജിഹാദ് എന്നത് ഇസ്‌ലാമിന് അന്യമാണെന്നും ഹദ്രത്ത് മുഹമ്മദ്‌(സ) ഒരിക്കലും അത്തരമൊരു ജിഹാദ് തന്റെ ജീവിതത്തില്‍ നടത്തിയിട്ടില്ലെന്നും, മറിച്ച് അവിടുന്ന് അനുവര്‍ത്തിച്ച ജിഹാദ് ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ജിഹാദായിരുന്നുവെന്നും ഹദ്രത്ത് അഹ്മദ്(അ) പ്രഖ്യാപിച്ചു. പ്രവാചകന്‍(സ) നടത്തിയ യുദ്ധങ്ങള്‍ അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതവും മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ ചെറുക്കുന്നതിന് വേണ്ടിയുമായിരുന്നു. ആയതിനാല്‍ ആ യുദ്ധങ്ങള്‍ ഒരു രീതിയിലും ഇന്ന് ലോകം മനസ്സിലാക്കിയിട്ടുള്ള അക്രമാസക്തമായ ജിഹാദിനെ സാധൂകരിക്കുന്നില്ല.

മുഹമ്മദ്‌ നബി(സ)യുടെ കാലഘട്ടത്തില്‍ മുസ്‌ലിങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടി വന്ന സാഹചര്യങ്ങള്‍ ഇന്ന് ഇല്ലാത്തതിനാലും, ഈ യുഗത്തില്‍ ഇസ്‌ലാം പേന കൊണ്ടാണ് ആക്രമിക്കപ്പെടുന്നത് എന്ന വസ്തുത നിലനില്‍ക്കുന്നതിനാലും മുസ്‌ലിമും പേന കൊണ്ടുള്ള ജിഹാദ് അനുവര്‍ത്തിച്ചുകൊണ്ട് ഇസ്‌ലാമിന്റെ മഹത്വത്തെ സംരക്ഷിക്കണമെന്നും ഹദ്രത്ത് അഹ്മദ്(അ) പ്രസ്താവിച്ചു.

വാഗ്ദത്ത മസീഹിനാല്‍ പുനസ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്റെ യഥാര്‍ത്ഥമായ ഈ മുഖം സത്യാത്മാക്കളെ ആകര്‍ഷിക്കുകയും ആയിരക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും ഈ സമുദായത്തില്‍ അംഗമാവുകയും ചെയ്യുന്നു. ഇന്ന് ഹദ്രത്ത് അഹ്മദ്(അ)ന്റെ പൈതൃകം ലോകത്തിലെ 200ല്‍ പരം രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.