ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.
ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.
ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.
ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.
ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.
സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.
ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.
മുസ്‌ലിങ്ങള്‍ തടവുകാരോട് അത്യധികം കാരുണ്യത്തോടെ പെരുമാറി. അവര്‍ സ്വയം കാല്‍നടയായി സഞ്ചരിക്കുകയും തടവുകാര്‍ക്ക് സവാരിമൃഗം നല്കുകയും, സ്വയം ഭക്ഷിക്കാതെ തടവുകാര്‍ക്ക് ഭക്ഷണം നല്കുകയും ചെയ്തു.
യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നും, മോചനദ്രവ്യം നല്കാന്‍ പറ്റാത്തവര്‍ക്ക് മദീനയിലെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ മോചിതരാകാം എന്നും തിരുദൂതര്‍(സ) ഉത്തരവിട്ടു.
മുസ്‌ലിങ്ങള്‍ അംഗബലത്തിലും ആയുധബലത്തിലും ശത്രുക്കളെക്കാള്‍ ദുര്‍ബലരായിരുന്നുവെങ്കിലും, ലോകത്തിലെ ഒരു ശക്തിക്കും അതിജയിക്കാനാകാത്ത വിശ്വാസദാർഢ്യം അവര്‍ക്കു മുതല്‍കൂട്ടായി ഉണ്ടായിരുന്നു.
© 2021 All rights reserved