

മുഹമ്മദ് (സ) എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്

അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

“സത്യാന്വേഷിയായ ഒരാളുടെ ചിന്താഗതിയോടെ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, സർവ്വശക്തനായ ദൈവം എന്നെ എപ്പോഴും കളവ് എന്ന മാലിന്യത്തിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവ് നിങ്ങൾക്ക് കാണാൻ സാധിക്കും”- വാഗ്ദത്ത മസീഹ്(അ)

ഒരാള്‍ താന്‍ കേട്ട കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ, അതേപടി മറ്റുള്ളവരോട് പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ്(സ) പഠിപ്പിച്ചിരിക്കുന്നു.

സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.

തൗഹീദിന്‍റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികൾ ഇന്ന് തുടരേണ്ട ഏറ്റവും വലിയ ദൗത്യവും ഇത് തന്നെയാണ്.

ഇസ്‌ലാം വിജയിച്ച സമയത്ത് പ്രവാചകൻ(സ) തനിക്കായി കൊട്ടാരം പണിയിക്കുകയോ മറ്റ് ആഡംബര ജീവിത വിഭവങ്ങൾ ശേഖരിക്കുകയോ ചെയ്യുന്നതിന് പകരം അനാഥർക്കും ദരിദ്രർക്കും നിരാശ്രയർക്കും സമ്പത്ത് നൽകുകയാണ് ചെയ്തത്.

നബി തിരുമേനി (സ) അരുളിച്ചെയ്തു. ഒരാൾ സത്യം ചെയ്യുന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ആയിരിക്കണം; അല്ലെങ്കിൽ മൗനം പാലിക്കണം. ദൈവത്തിൽ പങ്കുചേർക്കുന്നതിന്റെ ചെറിയൊരു സൂചന പോലും നബി തിരുമേനി (സ)ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.