ഈദുല്‍ അദ്ഹിയ: ത്യാഗത്തിന്‍റെയും ഭക്തിയുടെയും മാനവികതയുടെയും ആഘോഷം

ഹജ്ജ് ഇസ്‌ലാമിന്‍റെ സാര്‍വലൗകികതയുടെയും സാഹോദര്യത്തിന്‍റെയും പ്രകടമായ രൂപം മുന്നോട്ട് വയ്ക്കുന്നു.

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ഈദുല്‍ അദ്ഹിയ ആശംസകള്‍ നേരുന്നു. അതോടൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്മ ആശംസിക്കുകയും ചെയ്യുന്നു.

ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. കഴിവുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും മക്കയിലെ കഅ്ബയില്‍ തീര്‍ഥാടനത്തിന് പോകേണ്ടത് നിര്‍ബന്ധമാണ്‌. ഇസ്‌ലാമിലെ രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ അദ്ഹിയ ഹജ്ജിന്‍റെ ദിവസങ്ങളിലാണ് വരുന്നത്.

ഹദ്റത്ത് ഇബ്രാഹീം(അ), ഹദ്റത്ത് ഹാജര്‍, ഹദ്റത്ത് ഇസ്മായീല്‍(അ) എന്നിവരുടെ ത്യാഗങ്ങളെ സ്മരിച്ച് കൊണ്ടാണ് ഹജ്ജും ഈദുല്‍ അദ്ഹിയയും കൊണ്ടാടപ്പെടുന്നത്. അവരുടെ ത്യാഗത്തിന്‍റെ പ്രതീകമെന്നോണം മുസ്‌ലീങ്ങള്‍ ഈയവസരത്തില്‍ മൃഗങ്ങളെ ബാലിയറുക്കുന്നു. എന്നാല്‍, ഈ മൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി മുസ്‌ലീങ്ങളെ ഓര്‍മിപ്പിക്കുന്നു. മറിച്ച്, ത്യാഗം ചെയ്യുന്നവരുടെ ആത്മാര്‍ഥതയും, അല്ലാവുനോടുള്ള അവരുടെ ഭയഭക്തിയും അവന്‍റെ സൃഷ്ടികളോടുള്ള സേവനമനോഭാവവുമാണ് അവന്‍റെയടുക്കള്‍ സ്വീകരിക്കപ്പെടുന്നത്.

അഥവാ, ഹജ്ജ് ഈദ് ബലി എന്നിവയെല്ലാം കേവലം ബാഹ്യമായ അനുഷ്ഠാനങ്ങള്‍ എന്നതിലുപരി ഒരു ആത്മീയ ചെയ്തന്യം ഉള്‍ക്കൊള്ളുന്നു. ദൈവത്തോടും സമസൃഷ്ടികളോടുമുള്ള തന്‍റെ കടമ നിറവേറ്റുന്നത്തിലേക്ക് മനുഷ്യന്‍റെ ശ്രദ്ധ തിരിക്കുക എന്നതാണ് അതിന്‍റെ യഥാര്‍ഥ ഉദ്ദേശ്യം. ആ ഉദ്ദേശ്യത്തിന്‍റെ പ്രതീകാത്മക രൂപങ്ങള്‍ മാത്രമാണ് ഈ അനുഷ്ഠാനങ്ങള്‍.

ത്യാഗത്തിന്‍റെ ഈ യഥാര്‍ഥ ചൈതന്യം അതിന്‍റെ പാരമ്യത്തില്‍ എത്തിയതിന്‍റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് പ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ വ്യക്തിത്വം. അദ്ദേഹം തന്‍റെ ജീവിതവും സമ്പത്തും സര്‍വതും അല്ലാഹുവിനും മാനവികസേവനത്തിനും വേണ്ടി സമര്‍പിച്ചു.

അഹ്‍മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) പറയുന്നു:

“ഭയഭക്തി കൈകൊള്ളുക എന്നതാണ് യഥാര്‍ഥ ഉദ്ദേശ്യം. അത് തന്നെയാണ് അല്ലാഹുവിങ്കല്‍ എത്തുന്നതും. അറുക്കപ്പെടുന്ന മൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിന്‍റെയടുക്കള്‍ എത്തുന്നില്ല. ത്യാഗത്തിന്‍റെ പിന്നിലുള്ള ആത്മാര്‍ഥതയാണ് പ്രധാനം.”

ചുരുക്കത്തില്‍, ഈദുല്‍ അദ്ഹിയ കൊണ്ടാടുമ്പോഴും ബാഹ്യമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുമ്പോഴും ദൈവത്തിനും മാനവികതക്കും വേണ്ടി എല്ലാത്തരം ത്യാഗങ്ങള്‍ക്കുമുള്ള തന്‍റെ സന്നദ്ധത ഊട്ടിയുറപ്പിക്കുകയാണ് ഒരു മുസ്‌ലിം യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

ഈയവസരത്തില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ഈദുല്‍ അദ്ഹിയ ആശംസകള്‍ നേരുന്നു. അതോടൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്മ ആശംസിക്കുകയും ചെയ്യുന്നു.

ഈ ഈദ് ലോകമെമ്പാടുമുള്ള മുസ്‌ലിം ഉമ്മത്തിന് അനുഗ്രഹീതമാകട്ടെ. ദൈവത്തിനോടും സമസൃഷ്ടികളോടുമുള്ള നമ്മുടെ കടമ നിര്‍വഹിക്കാനുള്ള കരുത്തും അവന്‍ നമുക്ക് നല്കട്ടെ.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

Image credit:

संबंधित विषय

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു