മിക്സ്ഡ് ജിമ്മുകളിൽ പോവുന്നതിന് ഇസ്‌ലാമില്‍ അനുവാദമുണ്ടോ?

സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.

സ്ത്രീകൾ മിക്സ്ഡ് ജിമ്മുകളിൽ പോകുന്നതിനെ കുറിച്ച് യു.കെ.യിൽ നിന്നുള്ള ഒരു വ്യക്തി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്)നോട് ചോദിക്കുകയുണ്ടായി. ഇതിന് മറുപടിയായി ഡിസംബർ 8, 2022ന് അയച്ച കത്തിൽ ഖലീഫാ തിരുമനസ്സ് ഇപ്രകാരം പറഞ്ഞു:

തങ്ങളുടെ കണ്ണുകളെ കീഴ്പ്പോട്ടാക്കാനും രഹസ്യ ഭാഗങ്ങൾ സംരക്ഷിക്കാനും ഇസ്‌ലാം പുരുഷനോടും സ്ത്രീയോടും കല്പിക്കുന്നു. എന്നിരുന്നാലും പുരുഷന്റെ കർത്തവ്യങ്ങളിൽ ഭൂരിഭാഗവും വീടിന് പുറത്തും സ്ത്രീകളുടേത് വീടിന് അകത്തും ആയതിനാൽ പുറത്തേക്ക് പോവുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്താൻ സ്ത്രീകളോട് ഇസ്‌ലാം ആവശ്യപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുർആനിൽ ഇത് സംബന്ധമായി പറയുന്നു:

”സത്യവിശ്വാസിനികളോട് പറയുക. അവർ തങ്ങളുടെ കണ്ണുകൾ താഴ്ത്തുകയും അവരുടെ ഗുഹ്യസ്‌ഥാനങ്ങൾ സൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. അവരുടെ സൗന്ദര്യം അവർ വെളിപ്പെടുത്തരുത്; അതിൽനിന്ന് സ്വയം വെളിപ്പെട്ടുപോകുന്നതല്ലാതെ.”[1]

അതിനാൽ സ്ത്രീകൾക്ക് മിക്സ്ഡ് ജിമ്മുകളിൽ പോകേണ്ട നിർബന്ധിതാവസ്ഥ വരികയാണെങ്കിൽ വസ്ത്രധാരണത്തെ സംബന്ധിച്ചും പെരുമാറ്റരീതികളെ സംബന്ധിച്ചുമുള്ള അധ്യാപനങ്ങൾ സസൂക്ഷ്മം പാലിക്കേണ്ടത് അവർക്ക് നിർബന്ധമാണ്. മര്യാദയുള്ളതും അയഞ്ഞതുമായ തല മറയുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ പുരുഷന്മാരുമായി ഇടകലരുന്നതും ഒഴിവാക്കേണ്ടതാണ്.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 24:32

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു