വാഗ്ദത്ത മഹ്ദീ മസീഹിന്‍റെ ആഗമനം: അഹ്‍മദിയ്യാ ഖലീഫ 2025 യു.കെ. ജല്‍സയില്‍ നടത്തിയ സമാപന പ്രഭാഷണം

ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.

അഹ്‌മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്‌ 2025 യു.കെ. ജല്‍സ സാലാനയില്‍ (വാര്‍ഷിക സമ്മേളനം) സമാപന സെഷനില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം.

അവലംബം: അല്‍ഹക്കം 

വിവര്‍ത്തനം: സഹീറ ബാനു, മഞ്ചേരി

ജൂലൈ 27, 2025ന് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) 59-ാമത് യു.കെ. ജൽസാ സലാനയുടെ മൂന്നാം ദിവസം സമാപന പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി.

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനേതാവായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‍മദ്(അ) താൻ മസീഹാണെന്ന് വാദിച്ചത് വ്യാജമാണെന്നും, അദ്ദേഹം (നഊദു ബില്ലാഹ്) നബി തിരുമേനി(സ)യെ നിന്ദിച്ചിരുന്നു എന്നുമുള്ള മുസ്‌ലിം പുരോഹിതന്മാരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ പരാമർശിച്ചു കൊണ്ടാണ് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) തന്‍റെ പ്രസംഗം ആരംഭിച്ചത്. ഇത്തരം ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് അതിനെ ശക്തമായി നിഷേധിക്കുകയുണ്ടായി. തനിക്ക് ലഭ്യമായ എല്ലാ ആത്മീയ പദവികളും ബഹുമതികളും മുഹമ്മദ്‌(സ)യെ പിന്‍പറ്റിയതിന്‍റെ ഫലമായും, നബി തിരുമേനി(സ)യുടെ ഔദാര്യത്തിലൂടെയും മാർഗദർശനത്തിലൂടെയും മാത്രമാണ് തനിക്ക് ലഭിച്ചത് എന്ന് വാഗ്ദത്ത മസീഹ്, ഹദ്റത്ത് അഹ്‍മദ്(അ) അവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന് ഒരു പരിഷ്കർത്താവിന്‍റെ ആവശ്യമുള്ള കാലമാണിതെന്ന് ഊന്നിയൂന്നിപ്പറഞ്ഞിട്ടും അക്കാലത്തെ പണ്ഡിതന്മാർ ഹദ്റത്ത് അഹ്‍മദ്(അ)നെ നിരാകരിച്ചുകൊണ്ടേയിരുന്നു.

ഇസ്‌ലാമിന്‍റെ സത്തയിൽ നിന്ന് മുസ്‌ലീങ്ങൾ എങ്ങനെ അകന്നു പോയിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കയോട് കൂടി മുസ്‌ലിം ലോകത്തിന്‍റെ അവസ്ഥ ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി. എന്നാൽ അവരുടെ നേതാക്കളാകട്ടെ ഈ ഭയാനകമായ മാറ്റത്തോട് നിസംഗത വെച്ച് പുലർത്തുകയാണ്. ഈ നിസംഗത കാരണത്താലാണ് യഥാർഥത്തിൽ മുസ്‌ലീങ്ങൾ ആഗോളതലത്തിൽ പാർശ്വവൽക്കരണവും പീഡനവും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവരുടെ ദുരവസ്ഥയെക്കുറിച്ച് ആത്മാർഥമായി ആശങ്ക പ്രകടിപ്പിച്ചത് ഹദ്റത്ത് അഹ്‍മദ്(അ) മാത്രമാണ്.

“അല്ലയോ ദൃഢനിശ്ചരായ വിശ്വാസികളുടെ അവസാന കണ്ണികളും ഭക്തരുടെ സന്തതികളുമായ മുസ്‌ലീങ്ങളേ! നിഷേധത്തിലേക്കും അവിശ്വാസത്തിലേക്കും ധൃതിപ്പെടരുത്. അസംഖ്യം ആളുകളെ തന്‍റെ ചതിക്കെണിയിൽ വീഴ്ത്തിക്കൊണ്ട് നിങ്ങൾക്ക് ചുറ്റും ആളിപ്പടർന്നുകൊണ്ടിരിക്കുന്ന ഈ ഭയാനകമായ മാരിയെ ഭയപ്പെടുക.

“ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാൻ എത്രമാത്രം തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ. നിങ്ങളും (അതിനെതിരായി) പരിശ്രമിക്കണം എന്നത് നിങ്ങളുടെ കടമയല്ലയോ? ഇസ്‌ലാം മനുഷ്യനിൽ നിന്നല്ല ഉത്ഭവിച്ചത് എന്നതിനാൽ അതിനെ മനുഷ്യകരങ്ങളാൽ നശിപ്പിക്കാനും സാധ്യമല്ല. എന്നാൽ അതിനെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരെ ഓർത്ത് സഹതാപം തോന്നുന്നു. അതുപോലെ, തങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വേണ്ടി എല്ലാം ചിലവഴിക്കുകയും ഇസ്‌ലാമിന് വേണ്ടി കീശയിൽ ഒന്നും ബാക്കിയാക്കാത്തവരെയും ഓർത്ത് വീണ്ടും സഹതാപം തോന്നുന്നു.

“അലസന്മാരേ, നിങ്ങൾക്ക് നാശം! ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കാനോ അതിന്‍റെ ആത്മീയമായ പ്രകാശം വെളിപ്പെടുത്താനോ നിങ്ങൾക്ക് കഴിവില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിന്‍റെ ശോഭ വെളിപ്പെടുത്താൻ സർവശക്തനായ ദൈവം സ്ഥാപിച്ച പ്രസ്ഥാനത്തെ നന്ദിയോടുകൂടി സ്വീകരിക്കാനും നിങ്ങൾ പ്രാപ്തരല്ല. ഇക്കാലഘട്ടത്തിൽ ഇസ്‌ലാം ഒരു പെട്ടിയിലടക്കപ്പെട്ട വിളക്ക് പോലെയോ ചപ്പുചവറുകളാൽ മൂടിക്കിടക്കുന്ന ഒരു നീരുറവ പോലെയോ ആണ്. ഇത് തന്നെയാണ് ഇസ്‌ലാമിന്‍റെ ശോച്യാവസ്ഥയുടെ കാരണവും. അതിന്‍റെ മനോഹരമുഖം ദൃശ്യമല്ല. അതിന്‍റെ ആകർഷകമായ രൂപവും വ്യക്തമല്ല. അതിന്‍റെ മനോഹരമുഖം വെളിപ്പെടുത്താൻ മുസ്‌ലീങ്ങൾ തങ്ങളുടെ പരമാവധി പരിശ്രമിക്കുകയും തങ്ങളുടെ സമ്പത്ത് മാത്രമല്ല രക്തം തന്നെയും ജലം കണക്കെ ഒഴുക്കിക്കൊണ്ട് ത്യാഗം ചെയ്യുകയും ചെയ്യേണ്ടത് അവരുടെ കടമയായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്‌തില്ല. അജ്ഞതയുടെ പാരമ്യത്തിൽ, ‘മുൻകാല ഗ്രന്ഥങ്ങൾ മതിയായതല്ലേ?’ എന്ന തെറ്റായ ധാരണയിൽ അവർ കുടുങ്ങിക്കിടക്കുകയാണ്. പുതിയ വേഷവിധാനങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കുതന്ത്രങ്ങളെ ചെറുക്കാൻ ആധുനിക പ്രതിരോധ മാർഗങ്ങളും ആവശ്യമാണെന്ന് അവർ തിരിച്ചറിയുന്നില്ല. മാത്രമല്ല, അന്ധകാരം വ്യാപിക്കാൻ തുടങ്ങിയ, ഒരു പ്രവാചകനോ ദൂതനോ പരിഷ്കർത്താവോ അവതീർണനായ കാലഘട്ടങ്ങളിലെല്ലാം മുൻകാല ഗ്രന്ഥങ്ങളൊന്നുമേ ലഭ്യമായിരുന്നില്ലേ?”

(യുകെയിലെ) ജനസംഖ്യയിലെ വലിയൊരു വിഭാഗവും മുസ്‌ലിം കുടിയേറ്റക്കാരോട് തെറ്റായ മനോഭാവം വെച്ച് പുലർത്തുന്നവരാണെന്ന് തെളിയിക്കുന്ന യുകെയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സർവേയെ പറ്റി ഖലീഫാ തിരുമനസ്സ് പരാമർശിക്കുകയുണ്ടായി. ഇസ്‌ലാമികാധ്യാപനങ്ങൾ പരുഷമാണെന്ന ചിന്തയാണ് ഇതിന് മുഖ്യകാരണം. ഇത്തരം വികലമായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്ന ചില നാമമാത്ര (ഇസ്‌ലാമിക) പണ്ഡിതന്മാരാണ് ഈ അഭിപ്രായത്തിന് പിന്നിൽ.

ഇത്തരത്തിൽ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതിൽ വാഗ്ദത്ത മസീഹ്(അ) അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും, ഇസ്‌ലാമിന്‍റെ യഥാർഥവും മനോഹരവുമായ അധ്യാപനങ്ങൾ പ്രചരിപ്പിക്കേണ്ടതിന്‍റെ അടിയന്തരമായ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്‌തിട്ടുണ്ട്. ഈയൊരു ഉദ്ദേശ്യത്തിന് വേണ്ടിയാണ് ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു പരിഷ്കർത്താവിനെ  ആവശ്യമായി വന്നത് തന്നെ. ഹദ്റത്ത് അഹ്‌മദ്‌(അ) പറയുന്നു:

“അതിനാൽ സഹോദരങ്ങളേ! അന്ധകാരം വ്യാപിക്കുന്ന വേളയിൽ ആകാശത്ത് നിന്ന് പ്രകാശം ഇറങ്ങിവരേണ്ടത് അത്യാവശ്യമാണ്. തന്‍റെ ഗ്രന്ഥവും പ്രവാചകനും ലൈലത്തുൽ ഖദ്‌റിലാണ് [വിധിനിർണ്ണയ രാവിൽ] ആകാശത്ത് നിന്ന് ഇറക്കപ്പെട്ടത് എന്ന് സൂറ അൽ ഖദ്‌റിൽ സർവശക്തനായ ദൈവം പറയുന്നതായി, അഥവാ വിശ്വാസികൾക്ക് സുവാർത്ത നല്കുന്നതായി ഞാൻ ഈ ലേഖനത്തിൽ തന്നെ പരാമർശിച്ചതാണ്. സർവശക്തനായ ദൈവത്തിൽ നിന്ന് വരുന്ന എല്ലാ മുസ്‍ലിഹീങ്ങളും മുജദ്ദിദീങ്ങളും നിശ്ചയമായും ലൈലത്തുൽ ഖദ്‌റിലാണ് അവഗമിക്കുന്നത്.

“ലൈലത്തുൽ ഖദ്ർ എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? ഏതൊരു കാലഘട്ടത്തിൽ അന്ധകാരം അതിന്‍റെ പാരമ്യത്തിൽ എത്തുന്നുവോ, അതിന്‍റെ പേരാണ് ലൈലത്തുൽ ഖദ്ർ. അതുകൊണ്ടുതന്നെ, ആ ഇരുട്ടിനെ നീക്കം ചെയ്യാന്‍ ഒരു പ്രകാശം ഇറങ്ങിവരേണ്ടത് ആ കാലഘട്ടത്തിന്‍റെ അനിവാര്യതയായി മാറുന്നു. ആ കാലഘട്ടത്തെ ആലങ്കാരികമായി ‘ലൈലത്തുല്‍ ഖദ്‌ര്‍’ എന്ന് വിളിക്കുന്നുവെങ്കിലും യഥാർഥത്തിൽ ഇതൊരു രാത്രിയല്ല. മറിച്ച്, ഇരുട്ടിന്‍റെ ആധിക്യത്താൽ രാത്രിയോട് സാമ്യം പുലർത്തുന്ന ഒരു യുഗമാണത്.

“ആയിരം വർഷം കടന്നുകഴിയുമ്പോൾ, ഒരു പ്രവാചകന്‍റെയോ അദ്ദേഹത്തിന്‍റെ ആത്മീയമായ പിൻഗാമിയുടെയോ വിയോഗശേഷം മനുഷ്യായുസ്സ് അതിന്‍റെ അന്ത്യത്തോടടുക്കുകയും മനുഷ്യേന്ദ്രിയങ്ങളുടെ ശക്തി ക്ഷയിച്ചുതുടങ്ങുകയും ചെയ്യുമ്പോൾ ആ ‘രാത്രി’ സ്വയം വെളിപ്പെടുമാറാകുന്നു. തുടർന്ന് പുതിയൊരു നൂറ്റാണ്ടിന്‍റെ പുലരിയിൽ പ്രത്യക്ഷപ്പെടുന്നതിനായി ഒന്നോ അതിലധികമോ പരിഷ്കർത്താക്കളുടെ ബീജം സ്വർഗീയ ക്രമീകരണങ്ങളാൽ രഹസ്യമായി വിതക്കപ്പെടുന്നു. ഇത് പരാമർശിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

“‘വിധിനിർണ്ണയരാവ് എന്നത് ആയിരം മാസങ്ങളേക്കാൾ മികച്ചതാണ്.’ (സൂറ അൽ ഖദ്ർ, 4)

“അതായത്: ഈ ലൈലത്തുല്‍ ഖദ്‌റിന്‍റെ പ്രകാശം ദർശിക്കുകയും കാലത്തിന്‍റെ പരിഷ്കർത്താവിന്‍റെ സാമീപ്യത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്യുന്നവൻ, ആ മഹനീയ കാലഘട്ടം അനുഭവിക്കാന്‍ അവസരം ലഭിക്കാത്ത എൺപത് വയസ്സായ ഒരു വയോധികനെക്കാൾ ഉത്തമനാണ്. അയാൾക്ക് (വയോധികന്) ആ കാലഘട്ടത്തിലെ ഒരു നിമിഷമെങ്കിലും അനുഭവിക്കാൻ സാധിച്ചിരുന്നെങ്കിൽ, താൻ പിന്നിട്ട ആയിരം മാസങ്ങളെക്കാൾ ആ നിമിഷം അയാൾക്ക് ശ്രേഷ്ഠകരമായേനെ.

“എന്തുകൊണ്ടാണ് അത് ശ്രേഷ്ഠമാകുന്നത്? കാരണം, ഈ ലൈലത്തുല്‍ ഖദ്‌റില്‍ സർവശക്തനായ ദൈവത്തിന്‍റെ മലക്കുകളും പരിശുദ്ധാത്മാവും പ്രതാപവാനായ റബ്ബിന്‍റെ കല്പനയാൽ ആ പരിഷ്കർത്താവിനോടൊപ്പം ആകാശത്തുനിന്ന് ഇറങ്ങുന്നു. അതൊരിക്കലും വ്യർഥമായല്ല. മറിച്ച്, യോഗ്യരും സത്യാന്വേഷികളുമായ ആളുകളുടെ ഹൃദയങ്ങളിൽ അവതരിക്കുന്നതിനും, സമാധാനത്തിന്‍റെ പാതകൾ തുറക്കപ്പെടുന്നതിനും വേണ്ടിയാണത്. അങ്ങനെ, അശ്രദ്ധയുടെ ഇരുട്ട് നീങ്ങി സന്മാർഗ്ഗത്തിന്‍റെ പൊൻപുലരി വിടരും വരെ സർവവഴികളും തുറക്കാനും സകല മറകളും നീക്കം ചെയ്യാനും അവർ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതുമാണ്.

“അല്ലയോ മുസ്‌ലിങ്ങളെ! ഈ വചനങ്ങൾ ശ്രദ്ധാപൂർവം വായിക്കുക. അവശ്യഘട്ടത്തിൽ ലോകത്തിലേക്ക് ഒരു പരിഷ്കർത്താവിനെ അയക്കുന്ന ആ കാലഘട്ടത്തെ അല്ലാഹു എത്രമാത്രമാണ് പ്രശംസിച്ചിരിക്കുന്നതെന്ന് നോക്കുക. ഇത്തരമൊരു കാലഘട്ടത്തെ വിലമതിക്കുന്നതിൽ നിങ്ങൾ പരാജിതരാകുമോ? അല്ലാഹുവിന്‍റെ വചനങ്ങളെ നിങ്ങൾ പുച്ഛത്തോടെ നോക്കിക്കാണുമോ?”

ഇത്തരം ശത്രുതയ്ക്ക് മറുപടിയായി ഖലീഫാ തിരുമനസ്സ് (അഹ്‌മദികൾക്ക്) ഇപ്രകാരം ഉപദേശം നല്കി. അതായത്, എതിരാളികൾ അഹ്‌മദികൾക്കെതിരെ എത്ര നീചമായ ഭാഷ പ്രയോഗിച്ചാലും ഒരിക്കലും തന്നെ അതേ രീതിയിൽ പ്രതികരിക്കരുത്. മറിച്ച് അവർ ഉന്നതമായ ധാർമിക നിലവാരം കാത്തുസൂക്ഷിക്കുകയും ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശം അന്തസ്സോടും വിവേകത്തോടും കൂടി പ്രചരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കുകയും മറ്റെല്ലാ മതങ്ങൾക്കും മേൽ അതിന് വിജയം നല്കുകയുമാണ് തന്‍റെ ദൈവിക ദൗത്യമെന്ന് ഹദ്റത്ത് അഹ്‍മദ്(അ) വ്യക്തമാക്കിയിരിക്കുന്നു. തന്‍റെ ആഗമനത്തെക്കുറിച്ച് പ്രവചിക്കപ്പെട്ട നിരവധി അടയാളങ്ങൾ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. അതായത് ലോകം ആഗോള സംഘർഷങ്ങളും അശാന്തിയും കൊണ്ട് നിറയുമ്പോഴായിരിക്കും മസീഹും മഹ്ദിയും പ്രത്യക്ഷപ്പെടുക. അതുപോലെത്തന്നെ സൂര്യചന്ദ്രഗ്രഹണങ്ങൾ എന്ന ആകാശീയമായ അടയാളങ്ങളും സംഭവിക്കും, മതങ്ങളുടെ യഥാർഥ പണ്ഡിതന്മാർ ദുർലഭമാകും, ദൈവിക പ്രകാശം മറയ്ക്കപ്പെടും. എങ്കിലും, വാഗ്ദത്ത മസീഹിന്‍റെ(അ) ആഗമനത്തോടുകൂടി തിരുനബി(സ)യുടെ ആത്മീയ പൈതൃകം പുനഃസ്ഥാപിച്ചുകൊണ്ട് ഇസ്‌ലാമിന്‍റെ സത്യപ്രകാശം വീണ്ടും പ്രശോഭിക്കുന്നതാണ്.

ക്രൂരതയും അനീതിയും ഒത്തുചേരുന്ന ഈ കാലഘട്ടത്തിൽ ദൈവനിയോഗിതനായ ഒരു പരിഷ്കർത്താവിന്‍റെ ആഗമനം ഉചിതമാണെന്ന് മാത്രമല്ല അനിവാര്യവുമാണെന്ന് ഖലീഫാ തിരുമനസ്സ് ആവർത്തിച്ച് പറഞ്ഞു. ഇസ്‌ലാമിനെ സംരക്ഷിക്കുന്നതിനും മനുഷ്യരാശിയെ തങ്ങളുടെ സ്രഷ്ടാവിലേക്ക് തിരികെ നയിക്കുന്നതിനും വേണ്ടിയാണ് വാഗ്ദത്ത മസീഹും മഹ്ദിയും അയക്കപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഗ്ദത്ത മസീഹ്(അ) ഇപ്രകാരം പറയുന്നു:

“’ഇനി, നിന്‍റെ റബ്ബിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ എടുത്തുപറയുക’ (വിശുദ്ധ ഖുർആൻ 93:12) എന്ന വചനത്തിന്‍റെ അടിസ്ഥാനത്തിൽ എന്നെക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ്. അതായത്, മേൽപ്രസ്താവിച്ച മൂന്നാമത്തെ ഗണത്തിൽ എന്നെ ഉൾപ്പെടുത്തിക്കൊണ്ട് സർവശക്തനായ ദൈവം എനിക്ക് വലിയൊരു അനുഗ്രഹം നല്കിയിരിക്കുന്നു. അത് എന്‍റെ ഏതെങ്കിലും പ്രയത്നം കൊണ്ടല്ല, മറിച്ച് ഞാൻ എന്‍റെ മാതാവിന്‍റെ ഗർഭാശയത്തിലായിരിക്കുമ്പോൾ തന്നെ അവൻ എനിക്ക് കനിഞ്ഞരുളിയതാണ്.

“എനിക്ക് അനുകൂലമായി അവൻ എത്രമാത്രം ദൃഷ്ടാന്തങ്ങളാണ് കാണിച്ചിട്ടുള്ളതെന്നാൽ ഇന്നുവരെ, അതായത് 1906 ജൂലൈ 16 വരെ അവ ഓരോന്നായി കണക്കാക്കുകയാണെങ്കിൽ അവ മൂന്ന് ലക്ഷത്തിലധികമാണെന്ന് ദൈവനാമത്തിൽ സത്യം ചെയ്തുകൊണ്ട് എനിക്ക് പ്രഖ്യാപിക്കാൻ സാധിക്കും. എന്‍റെ ഈ സത്യപ്രസ്താവനയിൽ ആർക്കെങ്കിലും വിശ്വാസമില്ലെങ്കിൽ, അയാൾക്ക് അതിനുള്ള തെളിവ് നല്കാനും എനിക്ക് സാധിക്കും.

“ഈ ദൃഷ്ടാന്തങ്ങളിൽ ചിലത്, അല്ലാഹു അവന്‍റെ വാഗ്ദാനപ്രകാരം ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് എന്നെ സംരക്ഷിച്ച സന്ദർഭങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റു ചില ദൃഷ്ടാന്തങ്ങളാകട്ടെ അവന്‍റെ വാഗ്ദാനപ്രകാരം ഓരോ സന്ദർഭത്തിലും എന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും അവൻ നിറവേറ്റിത്തന്നതുമായി ബന്ധപ്പെട്ടവയാണ്. ഇനി വേറെ ചിലതാകട്ടെ എന്നെ ആക്രമിച്ചവരെ അവന്‍റെ വാഗ്ദാനപ്രകാരം അവൻ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ആ വാഗ്ദാനം ഇതാണ്:

“’നിന്നെ നിന്ദിക്കാൻ ശ്രമിക്കുന്നവനെ നിശ്ചയമായും ഞാൻ നിന്ദിക്കുന്നതാണ്.’”

വാഗ്ദത്ത മസീഹ്(അ) തുടര്‍ന്ന് പറയുന്നു:

“എനിക്കെതിരെ കേസുകൾ നല്കിയവർക്ക് മേൽ അവന്‍റെ (അല്ലാഹുവിന്‍റെ) പ്രവചനങ്ങൾക്കനുസൃതമായി എന്നെ വിജയിയാക്കിയതാണ് ആ ദൃഷ്ടാന്തങ്ങളിൽ ചിലത്. ചില ദൃഷ്ടാന്തങ്ങളാകട്ടെ എന്‍റെ ദൗത്യകാലയളവുമായി ബന്ധപ്പെട്ടവയാണ്. കാരണം, ലോകാരംഭം മുതൽ ഇന്നുവരെ ഒരു വ്യാജവാദിക്കും ഇത്രയധികം കാലം ഇളവ് നല്കപ്പെട്ടിട്ടില്ല.

“ഈ കാലഘട്ടത്തിന്‍റെ അവസ്ഥ നോക്കുമ്പോൾ വ്യക്തമാകുന്നവയാണ് മറ്റു ചില അടയാളങ്ങൾ. അതായത്, ഈ കാലഘട്ടം ഒരു ഇമാമിനെ (ആത്മീയ നേതൃത്വത്തെ) ആവശ്യപ്പെടുന്നു എന്നത്. എന്‍റെ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള പ്രാർഥനകളുടെ സാഫല്യവും അടയാളങ്ങളിൽ പെട്ടതാണ്. വേറെ ചില അടയാളങ്ങളാകട്ടെ വിദ്വേഷം വെച്ചുപുലർത്തുന്ന ശത്രുക്കൾക്കെതിരായ എന്‍റെ പ്രാർഥനയുടെ ഫലത്തെ വിളിച്ചോതുന്നവയും. മാറാരോഗികളായ പലരും എന്‍റെ പ്രാർഥനയാൽ സുഖപ്പെടുകയും അവരുടെ രോഗശമനം മുൻകൂട്ടി പ്രവചിക്കപ്പെടുകയും ചെയ്‌ത സംഭവങ്ങളും ദൃഷ്ടാന്തങ്ങളാണ്. എനിക്ക് വേണ്ടിയും എന്‍റെ സത്യസന്ധത തെളിയിക്കുന്നതിന് വേണ്ടിയും ആകാശത്തിലും ഭൂമിയിലുമായി അല്ലാഹു അനേകം കെടുതികൾ വെളിപ്പെടുത്തി എന്നതാണ് മറ്റു ചില അടയാളങ്ങൾ.”

വാഗ്ദത്ത മസീഹിന്‍റെ(അ) വചനങ്ങൾ പ്രവചനം ചെയ്യപ്പെട്ട പ്രകാരം അക്ഷരംപ്രതി പുലരുന്നതായും അവയുടെ സാക്ഷാത്കാരത്തിൽ ദൈവത്തിന്‍റെ പിന്തുണ സുവ്യക്തമാണെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്ക് ചിന്തിക്കാനുള്ള അവസരമാണ് നല്കുന്നതെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. വിവേകബുദ്ധിയുള്ളവർ തങ്ങളുടെ കണ്ണിലെ മൂടുപടം നീക്കി മുൻവിധിയില്ലാതെ നീതിപൂർവം ചിന്തിക്കുകയാണെങ്കിൽ, കാലഘട്ടത്തിന്‍റെ ആവശ്യത്തിനും പ്രവചനങ്ങൾക്കും അനുസൃതമായി, കൃത്യസമയത്താണ് അല്ലാഹുവിങ്കൽ നിന്ന് വാഗ്ദത്ത മസീഹ്(അ) കടന്നുവന്നത് എന്ന സത്യം അവര്‍ക്ക് അംഗീകരിക്കേണ്ടതായി വരും.

അല്ലാഹുവിന്‍റെ സഹായം എപ്പോഴും അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ ജമാഅത്തിനോടും കൂടെ ഉണ്ടായിരുന്നു എന്നാണ് ജമാഅത്തിന്‍റെ 136-ലധികം വർഷത്തെ ചരിത്രം തെളിയിക്കുന്നത്.

ഭൂമിയുടെ എല്ലാ കോണുകളിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ഥാപിതമായി കഴിഞ്ഞിരിക്കുന്നു. അവർ വിശ്വാസം പ്രചരിപ്പിക്കുകയും ജനങ്ങളെ മതത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ മാർഗനിർദേശത്താൽ, ഖുർആനും ഇസ്‌ലാമിന്‍റെ മനോഹരമായ അധ്യാപനങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ സംവിധാനങ്ങളും ഘടനകളും അവന്‍റെ അനുഗ്രഹത്താൽ നിർമിക്കപ്പെടുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹമില്ലാതെ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുക എന്നത് അസാധ്യമാണ്. എതിരാളികൾ തങ്ങളുടെ സർവശക്തിയാൽ പരിശ്രമിച്ചേക്കാം. എങ്കിലും ഈ ജമാഅത്ത് പടരുകയും വളരുകയും ശക്തിപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.

എന്നാൽ ഇത് നമ്മുടെ മേലും വലിയൊരു ഉത്തരവാദിത്തം ഏൽപ്പിക്കുന്നുണ്ട്. വാഗ്ദത്ത മസീഹിനെ(അ) അംഗീകരിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കൊണ്ട് മാത്രം നമുക്ക് നമ്മുടെ ലക്ഷ്യങ്ങൾ നേടാനാവില്ല. നമ്മുടെ ആന്തരിക അവസ്ഥകളെ നാം സ്വയം വിലയിരുത്തുകയും മുഹമ്മദ് നബി(സ)യുടെയും വാഗ്ദത്ത മസീഹ്(അ)ന്‍റെയും അധ്യാപനങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. നാം നമുക്കുള്ളിൽ ഒരു യഥാർഥ വിപ്ലവം സൃഷ്ടിക്കുമ്പോൾ മാത്രമേ വാഗ്ദത്ത മസീഹിന്‍റെ(അ) സത്യസന്ധരായ സഹായികളാകാൻ നമുക്ക് സാധിക്കൂ. അദ്ദേഹത്തിന്‍റെ യഥാർഥ സഹായികളായി മാറുന്നതിലൂടെ ലോകത്തെ ഇസ്‌ലാമിന്‍റെ മടിത്തട്ടിലെത്തിക്കാനും ദൈവത്തിന്‍റെ ഏകത്വം സ്ഥാപിക്കാനും തിരുനബി(സ)യുടെ പതാകയ്ക്ക് കീഴിൽ ലോകത്തെ വിജയിച്ചടക്കാനും നമുക്ക് സാധിക്കും.

സര്‍വശക്തനായ അല്ലാഹു എല്ലാവരെയും അതിനായി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്ത് കൊണ്ട് ഖലീഫാ തിരുമനസ്സ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

കുറിപ്പുകള്‍

[1]

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed