
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്ലാം സ്വീകരിച്ചത്.
ഈ റമദാനിൽ നാം സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എന്നാല്‍, ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. മറിച്ച്, അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.
അന്ധകാരം അതിന്റെ പരമസീമയിൽ എത്തുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ് ലൈലത്തുൽ ഖദ്ർ എന്ന് പറയുന്നത്. ആ അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശത്തെ അത്തരമൊരു കാലം ആവശ്യപ്പെടുന്നതിനാൽ ഒരു ദൈവദൂതന് അവതീര്‍ണനാകുന്ന സമയം കൂടിയാകുന്നു അത്.
നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.
റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.
റമദാന് ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന് മുന്നോട്ട് വയ്ക്കുന്നത്.
ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്റെ ആത്മാവിനും എതിരാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത്.