ഇസ്‌ലാമിക അധ്യാപനങ്ങള്‍

റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

റമദാന്‍: ആത്മസംസ്കരണത്തിന്‍റെ വിശുദ്ധ മാസം

റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.

ഗസ്‌വയെ ഹിന്ദ്‌: യാഥാര്‍ഥ്യമെന്ത്?

ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.

നീതിയുക്തമായ ഇസ്‌ലാമിക അനന്തരാവകാശം

വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.