പ്രസ്സ് റിലീസ്

ഈദുല്‍ അദ്ഹിയ: ത്യാഗത്തിന്‍റെയും ഭക്തിയുടെയും മാനവികതയുടെയും ആഘോഷം

ഹജ്ജ് ഇസ്‌ലാമിന്‍റെ സാര്‍വലൗകികതയുടെയും സാഹോദര്യത്തിന്‍റെയും പ്രകടമായ രൂപം മുന്നോട്ട് വയ്ക്കുന്നു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ഈദുല്‍ അദ്ഹിയ ആശംസകള്‍ നേരുന്നു. അതോടൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്മ ആശംസിക്കുകയും ചെയ്യുന്നു. ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. കഴിവുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും മക്കയിലെ കഅ്ബയില്‍ തീര്‍ഥാടനത്തിന് പോകേണ്ടത് നിര്‍ബന്ധമാണ്‌. ഇസ്‌ലാമിലെ രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ അദ്ഹിയ ഹജ്ജിന്‍റെ

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്നു

പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ശക്തമായി അപലപിക്കുകയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിക്കുകയും ചെയ്യുന്നു. നിരപരാധിയായ ഒരു വ്യക്തിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ആയതിനാല്‍, ഇത്തരം അതിക്രമങ്ങൾക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ഈ നീചകൃത്യത്തെ ശക്തമായി അപലപിക്കുന്നു.

“സഹനം കൈകൊള്ളുന്നത് പ്രവാചകചര്യയാണ്” അഹ്‌മദി മുസ്‌ലീങ്ങൾ തുടര്‍ന്നും പ്രാര്‍ഥനകളിലൂടെ എതിര്‍പ്പുകളെ നേരിടുമെന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്

മെയ്‌ 15, 2023 “ശത്രുക്കളുടെ ആക്രമണം വർധിക്കുന്നതിനനുസരിച്ച്, സർവ്വശക്തനായ അല്ലാഹുവിലേക്ക് നമ്മള്‍ കൂടുതൽ തിരിയണം. ഇതാണ് നമ്മുടെ വിജയത്തിനുള്ള ഒരേയൊരു മാര്‍ഗം” – ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും, ഖലീഫത്തുൽ മസീഹ് (വാഗ്ദത്ത മസീഹിന്‍റെ ഖലീഫ) അഞ്ചാമനുമായ, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) അഹ്‌മദി മുസ്‌ലിങ്ങള്‍ നേരിടുന്ന കഠിനമായ പീഡനങ്ങളെ അവര്‍ ക്ഷമയോടെ നേരിടണമെന്നും തങ്ങളുടെ സ്രഷ്ടാവിലേക്ക് കൂടുതൽ തിരിയണമെന്നും ഉപദേശിച്ചു. 2023

ഇന്ത്യയിലെ അഹ്‌മദി മുസ്‌ലിം വിദ്യാർഥിനികൾക്ക് തങ്ങളുടെ ആത്മീയ നേതാവുമായി വിർച്വൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു

ജനുവരി 30, 2023 “ലജ്ജ വിശ്വാസത്തിന്‍റെ ഭാഗമാണ്” എന്ന  പ്രവാചകൻ മുഹമ്മദ്(സ)യുടെ നിർദ്ദേശം അനുസരിക്കണോ അതോ ലോകത്തിന് മുന്നിൽ സ്വയം പ്രദര്‍ശിപ്പിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം” – ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ 2023 ജനുവരി 8ന്, അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹു) ഇന്ത്യയിൽ നിന്നുള്ള ലജ്‌ന ഇമായില്ലായുടെ (അഹ്‌മദിയ്യ മുസ്‌ലിങ്ങളുടെ വനിതാസംഘടന) വിദ്യാർത്ഥി അംഗങ്ങളുമായി ഒരു വെർച്വൽ മീറ്റിംഗ്

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാസംഘടനയായ ലജ്‌നാ ഇമാഇല്ലാഹ് ശതാബ്ദിയുടെ നിറവില്‍

ജനുവരി 21, 2023 അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വനിതാസംഘടനയാണ് ലജ്‌നാ ഇമാഇല്ലാഹ്. 1922 ഡിസംബര്‍ 25ന് ഈ ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ആണ് ഈ സംഘടനയ്ക്ക് നാന്ദി കുറിച്ചത്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്‍റെ ധ്വജവാഹകരാണ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സംഘടനയാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന ഗ്രാമപ്രദേശത്ത് 1889ന് വാഗ്ദത്ത മസീഹും മഹ്ദിയുമാണെന്ന്

ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ജനുവരി 16, 2023 വിശ്വാസം പരിത്യജിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം ബൗറൈമ പറഞ്ഞു, “നിങ്ങള്‍ വേണമെങ്കില്‍ എന്‍റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല” 2023 ജനുവരി 11ന് ബുധനാഴ്ച ബുര്‍ക്കിനാ ഫാസോയിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ പള്ളിയില്‍ തീവ്രവാദികള്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ രീതിയില്‍ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും. മഹ്ദിയാബാദിലുള്ള പള്ളിയില്‍