






സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.

ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.

സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.

ഇസ്‌ലാമിക ഹിജാബിനെതിരെ രോഷം പ്രകടിപ്പിക്കുന്ന ആധുനിക സമൂഹം മീഡിയകളിലും ഫാഷന്‍ വ്യവസായങ്ങളിലുമുള്ള സ്ത്രീ ലൈംഗികവത്കരണത്തിന് നേരെ കണ്ണടയ്ക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.