











സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.

സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്‍(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”

മുഅ്ത്ത യുദ്ധത്തില്‍ 3000 മുസ്‌ലീങ്ങളും 2 ലക്ഷം റോമാക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുസ്‌ലീങ്ങള്‍ക്ക് യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു എന്നത് അവരുടെ വിജയത്തിന്‍റെ വ്യക്തമായ തെളിവാണ്.

ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.

ഖൈബറിൽ നിന്ന് ലഭിച്ച യുദ്ധമുതലുകളിൽ തൗറാത്തിന്‍റെ ചില കയ്യെഴുത്ത് പ്രതികളും ഉള്‍പ്പെട്ടിരുന്നു. നബി തിരുമേനി(സ) അത് ശ്രദ്ധാപൂർവം സംരക്ഷിക്കുകയും യഹൂദികളുടെ അഭ്യർഥനപ്രകാരം അത് തിരിച്ചു നല്കുകയും ചെയ്തു.

നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.

നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്‍റെ പേരില്‍ കിനാന പീഡിപ്പിക്കപ്പെട്ടു എന്നത് തെറ്റാണ്. ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തിയതിന്‍റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണെന്നും, എന്നാല്‍ മാപ്പുനല്കിക്കൊണ്ട് നന്മ വരുത്തുന്നത് ദൈവത്തിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹാമാണെന്നും അത് പഠിപ്പിക്കുന്നു.