
ജൂലൈ 24, 2023 അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്ക്ക് (സൃഷ്ടിസേവനം) എന്നതിന്റെ ഭാഗമായി മെയ് 25, 2023ന് പാലക്കാട് അഹ്മദിയ്യാ മുസ്ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി. ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂർ പ്രസിഡൻറ് രഹ്നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി