ജൂലൈ 24, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്‍ക്ക് (സൃഷ്ടിസേവനം) എന്നതിന്‍റെ ഭാഗമായി മെയ് 25, 2023ന് പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി.
ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂർ പ്രസിഡൻറ് രഹ്‌നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കരുതൽ സംഘടനയുടെ പ്രതിനിധികളായി ശ്രീമതി സ്മിതി, ശ്രീമതി ശ്രീലജ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
ഇതിനോടാനുബന്ധിച്ചു തന്നെ ലജ്നാ ഇമായില്ലാഹ് അംഗങ്ങള്‍ പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദിനു സമീപത്തായി പ്രവർത്തിക്കുന്ന ആശിയാന അഗതി മന്ദിരം സന്ദർശിക്കുകയും മുന്നൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു.
പരിപാടിയിൽ ലജ്നാ ഇമായില്ലായുടെ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളടക്കം ഇരുപതോളം പേര്‍ പങ്കെടുത്തു.
കേരളത്തിലെ മിക്ക ജില്ലകളിലും ഭക്ഷണ വിതരണവും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന കരുതല്‍ സംഘടനയുടെ പ്രതിനിധികൾ, ലജ്നാ ഇമാഇല്ലാഹ് കാണിച്ച കരുതലിന് നന്ദിയും സ്നേഹവും അറിയിക്കുകയുണ്ടായി. കരുതൽ സംഘടനയ്ക്ക് ലജ്നാ ഇമായില്ലായുടെ വക വിശുദ്ധ ഖുർആന്‍റെ മലയാള പരിഭാഷയും, ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും, സ്ത്രീ ഇസ്‌ലാമിൽ എന്നീ ഗ്രന്ഥങ്ങളും നല്കുകയുണ്ടായി. അതോടൊപ്പം തന്നെ, മധുരപലഹാരങ്ങളും കഴിച്ച് ഇരുവരും സന്തോഷം പങ്കിട്ടു.
1 Comment
Jamaludeen of Kalpeni · ജൂലൈ 25, 2023 at 3:42 am
മാഷാ അള്ളാ, മറ്റു പ്രദേശത്തുള്ള ലജ്ജനങ്ങൾക്കും ജമാഅത്തിലെ മറ്റു കീഴ് ഘടകങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ അധികമായി ചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ 🤲🏻