അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി

ജനുവരി 14, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം നബി കീർത്തന യോഗം സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ കോഴിക്കോട്ടെ കോവൂര്‍ സെന്ററില്‍ വച്ചായിരുന്നു പരിപാടി.

ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് പ്രസിഡന്റ് ഡോ. വസീമ സലാം സാഹിബ അദ്ധ്യക്ഷത വഹിച്ചു. ശുക്റ താഹാ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. ഫഹീമ ഷഹ്സാദ് സാഹിബ, അഫ്രീന നൗഫൽ സാഹിബ എന്നിവര്‍ പദ്യാലാപനം നടത്തി. കോവൂർ ഹൽഖ പ്രസിഡന്റ് ഹാഫിദ മര്‍യം സാഹിബ സ്വാഗത പ്രഭാഷണം നടത്തി. അമത്തുൽ ഖയ്യൂം സാഹിബയുടെ ഹദീസ് വായനക്ക് ശേഷം കോഴിക്കോട് ജില്ല പ്രസിഡന്റ് സിദ്ദീഖ സയീദ് സാഹിബ ഉദ്ഘാടനം നിർവഹിച്ചു. “നബി(സ)യുടെ ജീവചരിത്രവും സ്ത്രീകളോട് കാണിച്ച ആദരവും” എന്ന വിഷയത്തെ ആസ്പദമാക്കി സമീറ ലത്തീഫ് സാഹിബ മുഖ്യ പ്രഭാഷണം നടത്തി.

ശേഷം പരിപാടിയില്‍ വിശിഷ്ടാഥിതിയായി പങ്കെടുത്ത ചേവായൂർ സ്കൂളിലെ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി കെ. നിന്ദു പ്രസംഗിച്ചു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ “എല്ലാവരോടും സ്നേഹം, ആരോടുമില്ല വെറുപ്പ്‌” എന്ന മുദ്രാവാക്യം തന്നെ വളരെയധികം ആകര്‍ഷിച്ചു എന്നും പ്രസ്തുത പരിപാടി പ്രവാചകന്‍(സ)യെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തനിക്ക് അവസരമൊരുക്കിയെന്നും അവര്‍ പറഞ്ഞു. ഡോ. അതുല്യ അജിത്‌ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ചെറുപ്പകാലത്തെ മുസ്‌ലിം സുഹൃത്തുക്കളുമായുള്ള ഓര്‍മ്മകള്‍ പങ്ക്‌ വച്ചു.

തുടര്‍ന്ന് മുഹ്സിന താഹിർ  സാഹിബ “മുഹമ്മദ്‌(സ) അമുസ്‌ലിം പണ്ഡിതൻമാരുടെ വീക്ഷണത്തിൽ” എന്ന വിഷയത്തില്‍ പ്രസംഗിക്കുകയുണ്ടായി. ഫഹ്‌മിദ അൽത്താഫ് സാഹിബയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. യോഗത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 122 പേര് പങ്കെടുത്തു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed