
ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.
ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ ആവിഷ്കരിച്ച പദ്ധതികളും ഏത് ധാര്‍മിക മാനദണ്ഡമനുസരിച്ചും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മതിയായ കാരണങ്ങളായിരുന്നു.
ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.
എതിരാളികള്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.
ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.